Skip to main content

ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി

ഖത്തറിന്റെ സാമ്പത്തികവും സാംസ്‌കാരികവും ആയ പുരോഗതിയില്‍ ഏറെ സ്വാധീനം ചെലുത്തിയ ഭരണകാലമായിരുന്നു ശൈഖ് ഹമദ്ബിന്‍ ഖലീഫ അല്‍താനിയുടേത്. മുത്തു പെറുക്കിയും മത്സ്യബന്ധനം നടത്തിയും ജീവിച്ച ഒരു ജനതയെ ലോകസാമ്പത്തിക മേഖലയില്‍ ഏററവും ഉന്നതങ്ങളിലെത്തിച്ചതിന്റെ പങ്ക് ശൈഖ് ഹമദ്ബിന്‍ ഖലീഫ അല്‍താനിക്കാണ്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആളോഹരി വരുമാനം കുതിച്ചുയര്‍ന്ന് 7844 ഡോളറിലേക്കെത്തിയത്.

അറബ് രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും രാഷ്ട്രീയമായ അരക്ഷിതാവസ്ഥയുടെ നാളുകളിലൂടെ കടന്നുപോയപ്പോള്‍ ശക്തിയായി പിടിച്ചു നില്‍ക്കാന്‍ ഖത്തറിനെ സഹായിച്ചത് ഇദ്ദേഹം സ്ഥാപിച്ചെടുത്ത സാമ്പത്തിക അടിത്തറയായിരുന്നു. ഖത്തര്‍ രാജകുടുംബത്തില്‍, ശൈഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍താനിയുടെ കൊച്ചുമകനായി ഖലീഫ ബിന്‍ ഹമദ് അല്‍താനിയുടെയും ആഇശ ബിന്‍ത് ഹമദ് അല്‍ അത്തിയയുടെയും മകനായി 1932ലാണ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ ജനനം. 

ചെറുപ്പത്തിലേ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ തെളിയിച്ച അദ്ദേഹം 1957ല്‍ തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍  ഖത്തറിന്റെ വിദ്യാഭ്യാസമന്ത്രിയായി. 1960ല്‍ ഖത്തറിന്റെ ഭരണാധികാരിയുമായി. 1970ല്‍ ബ്രിട്ടനുമായുളള സൈനിക കരാറുകള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം അമീറായി സ്ഥാനം ഏറെറടുത്തത്. 1995 വരെ അദ്ദേഹം തല്‍സ്ഥാത്ത് തുടര്‍ന്നു. ഇത് ഖത്തറിന്റെ ഏററവും സുവര്‍ണ കാലഘട്ടമായിരുന്നു.
 
രാജകുടുംബങ്ങളുടെ അമിതമായ ധൂര്‍ത്തിന്റെ മേല്‍ കൈ വച്ചുകൊണ്ടായിരുന്നു ധനകാര്യരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കാല്‍ വെയ്പ്. ഭരണകാര്യങ്ങളില്‍ മികവുളള വരെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. എണ്ണയുല്പാദനം വര്‍ധിപ്പിച്ചതിനോടൊപ്പം മററു പ്രകൃതി വാതകങ്ങളും കൈപ്പിടിയിലൊതുക്കാന്‍ തീരുമാനിച്ചു. 1989 ജൂലൈ 18ന് തന്റെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.  1992ല്‍ പതിനഞ്ചു പേരെ പുതുതായി ചേര്‍ത്തി അംഗസംഖ്യ 17 ആക്കി. 

വിദേശ എണ്ണക്കമ്പനികളുമായി ചേര്‍ന്ന് രാജ്യത്തെ എണ്ണ ഉല്പാദനത്തിന് വിവിധ പദ്ധതികള്‍ അദ്ദേഹം തയ്യാറാക്കി. അതുവരെ എണ്ണയെ മാത്രം ആശ്രയിച്ചുപോന്ന സമ്പദ്ഘടനയെ പ്രകൃതി വാതക ഉദ്പാദനത്തിലൂടെ അദ്ദേഹം പൊളിച്ചെഴുതി. ആരംഗത്ത് റഷ്യക്കും ഇറാനും പിന്നില്‍ മൂന്നാമതെത്തുകയും ചെയ്തു. ഈ ഭരണകാലത്തെ തന്നെ ഹമാസിന്റെയും ഇറാന്റെയും ഭീഷണി നേരിടാന്‍ രണ്ട് അമേരിക്കന്‍ മിലിട്ടറി ക്യാമ്പുകളും സ്ഥാപിക്കാന്‍ ഇദ്ദേഹം അനുമതി നല്‍കി.
  
ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമന ആശയങ്ങളും തുടര്‍ന്നുവന്ന ഭരണാധികള്‍ക്കും ഊര്‍ജമായി. മററു ഗള്‍ഫ് രാജ്യങ്ങളില്‍  നിന്ന് വ്യത്യസ്തമായി കായികം, സാമ്പത്തികം, സമാധാനം  എന്നീ മേഖലകളില്‍ ഖത്തര്‍ മികവ് കാട്ടി. 1995ല്‍ ഭരണാധികാരം തന്റെ മകന്‍ അഹമ്മദ് അല്‍താനിക്ക്് കൈമാറിയതായി ടി.വി. ചാനലിലൂടെ ഇദ്ദേഹം പ്രഖ്യാപിച്ചു. 

സാമ്പത്തികമായി ഖത്തറിന് സ്ഥിരത നല്‍കിയ ശൈഖ് ഹമദ് ഖലിഫ അല്‍താനി സമാധാന നിലയില്‍ ഖത്തറിനെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചു. അഞ്ച് ഭാര്യമാരിലായി അഞ്ച് ആണ്‍മക്കളും പത്ത് പെണ്‍മക്കളും അദ്ദേഹത്തിനുണ്ട്. ഖത്തറിനെ ലോകങ്ങള്‍ക്ക് മാതൃകയാക്കി നല്‍കിയ ഈ മഹാചക്രവര്‍ത്തി 2013 ജൂണ്‍ 25ന് അന്തരിച്ചു.
 

Feedback