Skip to main content

അറബിയല്ലാത്ത ഭാഷയിലെ ഖുതുബ

അറബിയല്ലാത്ത ഭാഷയില്‍ ഖുത്വ്ബ നടത്തുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ് ?

മറുപടി : ഈ വിഷയത്തിലുള്ള ശരിയായ വിധി സദസ്യര്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ ഖത്വീബിന് ജുമുഅ ഖുതുബ നടത്താന്‍ പാടില്ല എന്നാണ്. ജുമുഅക്ക് ഹാജരായവര്‍ അറബികളല്ല, അറബി ഭാഷ അറിയുകയുമില്ല. ഈ പരിതസ്ഥിതിയില്‍ അവരുടെ ഭാഷയിലാണ് ഖുത്വുബ നിര്‍വഹിക്കേണ്ടത്. കാരണം ഖുത്വുബ അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നതിനുള്ള മാര്‍ഗമാണ്. ഖുത്വുബയുടെ ഉദ്ദേശ്യം അവര്‍ക്ക് അല്ലാഹുവിന്റെ നിയമങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും അവരെ ഉപദേശിക്കുകയും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുകയുമാണ്. എന്നാല്‍ ഖുര്‍ആന്‍ ആയത്തുകള്‍ അറബിയില്‍ തന്നെ ഓതണം. പിന്നെ അവരുടെ ഭാഷയില്‍ വിശദീകരിക്കണം. ജനങ്ങളുടെ ഭാഷയില്‍ ഖുത്വുബ നടത്തണം എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്. ''നാം ഏത് പ്രവാചകനെയും അദ്ദേഹത്തിന്റെ ജനതയുടെ ഭാഷയിലല്ലാതെ നിയോഗിച്ചിട്ടില്ല; അദ്ദേഹം അവര്‍ക്കു വിവരിച്ചു കൊടുക്കാന്‍ വേണ്ടിയാണത്'' (14: 4). അപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാനുള്ള മാര്‍ഗം ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ മാത്രമാണെന്ന് ഇവിടെ അല്ലാഹു വ്യക്തമാക്കുന്നു. (അദ്ദഅ്‌വ)

Feedback