Skip to main content

ഭാര്യയുമായി അധികകാലം വിട്ടുനില്ക്കല്‍

പുരുഷന്‍ ഉപജീവന മാര്‍ഗം തേടി വിദേശത്തു പോകുമ്പോള്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഭാര്യയെ വിട്ടുനില്ക്കാന്‍ പാടുണ്ടോ? എത്രകാലം അകന്നുനില്ക്കാം. ഈ സമയത്ത് അയാളുടെ കടമയെന്ത് ?

മറുപടി : ഭാര്യയോട് നല്ല നിലയ്ക്ക് പെരുമാറാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു (4:19). നല്ല പെരുമാറ്റം ഭര്‍ത്താവില്‍ നിന്ന് ഭാര്യയ്ക്ക് ലഭിക്കേണ്ട അവകാശമാണ്. ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനും ഈ അവകാശം ലഭിക്കേണ്ടതുണ്ട്. ദീര്‍ഘകാലം ഭാര്യയില്‍ നിന്ന് അകന്നു ജീവിക്കാതിരിക്കുക ഈ അവകാശത്തില്‍ പെട്ടതാണ്. ഭര്‍ത്താവുമായുള്ള സഹവാസത്തിന്റെ സുഖം അനുഭവിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവളുമായുള്ള സഹവാസത്തിന്റെ സുഖം അനുഭവിക്കാന്‍ അയാള്‍ക്കും അവകാശമുണ്ട്. എന്നാല്‍ ദീര്‍ഘകാലം അകന്നുനില്ക്കുന്നത് അവള്‍ക്ക് സമ്മതമാണെങ്കില്‍ തെറ്റില്ല. അങ്ങനെ സമ്മതിക്കാന്‍ അവള്‍ക്ക് അവകാശമുണ്ട്. അതില്‍ ഭര്‍ത്താവിനു കുറ്റമില്ല. എന്നാല്‍ അവളെ സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിക്കേണ്ട ബാധ്യത അയാള്‍ക്കുണ്ട്. അതേസമയം പുരുഷന്‍ തന്റെ സമീപത്തെത്തി തന്റെ അവകാശപൂര്‍ത്തീ കരണത്തിന് ആവശ്യവുമായി സ്ത്രീ കോടതിയെ സമീപിച്ചാല്‍ കോടതി വിധിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. 

Feedback