Skip to main content

മുഹമ്മദ് ബ്‌നു സ്വാലിഹ് അല്‍ ഉസൈമീന്‍ (14)

ആധുനിക കാലത്തെ മുസ്‌ലിം പണ്ഡിതന്‍മാരില്‍ ആഗോളപ്രശസ്തരായ പ്രമുഖരില്‍ ഒരാളാണ് മുഹമ്മദ് ബ്‌നു സ്വാലിഹ് അല്‍ ഉസൈമീന്‍. സുഊദി അറേബ്യയിലെ അല്‍ ഖാസിമിലെ നഗരങ്ങളിലൊന്നായ ഉനൈസയില്‍ 1929 ല്‍ ജനനം. 2001ല്‍ മരണപ്പെട്ടു. കര്‍മശാസ്ത്രത്തിലും തഫ്‌സീറിലും അവഗാഹമുള്ള ഉസൈമീന്‍ വര്‍ഷങ്ങളോളം സര്‍വകലാ ശാല അധ്യാപകനായിരുന്നു. 1994ല്‍ ഫൈസല്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡു ലഭിച്ചു. മസ്ജിദില്‍ ഹറാം, മസ്ജിദുന്നബവീ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ നടത്തിയിരുന്നു. അര്‍കാനില്‍ ഇസ്‌ലാം എന്ന ഫത്‌വാ സമാഹാരം ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2001 ജനുവരി 11ന് മരണപ്പെട്ടു. ശൈഖ് ഉസൈമീന്റെ ഏതാനും ഫത്‌വകള്‍ കാണാം.

Feedback