Skip to main content

നോമ്പുകാരന്റെ രക്തദാനം

നോമ്പുകാരന് പരിശോധനയ്ക്കായി രക്തം കൊടുക്കുന്നതിന്റെയും രക്തം ദാനം ചെയ്യുന്നതിന്റെയും വിധിയെന്ത് ?

മറുപടി : രക്തദാനത്തിന് ധാരാളം രക്തം ആവശ്യമാണ്. അപ്പോള്‍ കൊമ്പു വെക്കുന്നതിന്റെ വിധിയാണ് അതിനുള്ളത്. അപ്പോള്‍ അനിവാര്യമായ പരിതസ്ഥിതിയില്‍ മാത്രമേ ഇത് അനുവദനീയമാവുന്നുള്ളൂ.

അതായത് ഒരു രോഗി ഇപ്പോള്‍ മരിച്ചു പോവുമെന്ന് ഡോക്ടര്‍മാര്‍ പറയുകയും രക്തം നല്കാന്‍ തയ്യാറുള്ള ഒരു നോമ്പുകാരനെ കണ്ടെത്തുകയും ചെയ്താല്‍ നോമ്പുകാരന് രക്തം ദാനം ചെയ്യാം. അതിനുശേഷം നോമ്പ് മുറിച്ച ദിവസത്തിന്റെ ബാക്കി ഭാഗം ഭക്ഷണം കഴിച്ച് നോമ്പില്ലാതെ കഴിച്ചു കൂട്ടാം. അഗ്‌നിബാധയേറ്റവനെയോ മുങ്ങിമരിക്കുന്നവനെയോ രക്ഷപ്പെടുത്താന്‍ വേണ്ടി നോമ്പ് ഉപേക്ഷിക്കുന്നവന്റെ അവസ്ഥയാണ് അവന്റേത്. നോമ്പുകാരന്റെ ശരീരത്തില്‍ നിന്ന് പരിശോധനയ്ക്കായി അല്പം രക്തം എടുക്കല്‍ അനുവദനീയമാകുന്നു. 

Feedback