Skip to main content

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി

സ്ഥിരോത്സാഹത്തിന്റെയും കഠിന പരിശ്രമത്തിന്റെയും വിജയത്തിന്റെ അടയാളമായിരുന്നു ഉയര്‍ന്നു പൊങ്ങിയ ആ മഹാസ്ഥാപനം. അതാണ് ഒറ്റവാചകത്തില്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി. ഒരു ചെറിയ വിദ്യാലയമായി തുടങ്ങി വളര്‍ന്നു വന്ന് 300-ല്‍ പരം പഠന വിഭാഗങ്ങളുള്ള സര്‍വകലകളുടെയും ശാലകളുള്ള ഒരു യൂണിവേഴ്‌സിറ്റിയായി മാറിയ ചരിത്രമാണ് അലിഗഢിന് പറയാനുള്ളത്. അതിന് വേണ്ടി ചോരയും നീരും വിയര്‍പ്പുമൊഴുക്കിയവര്‍ ഏറെയുണ്ട്. എല്ലാവരുടെയും ലക്ഷ്യം പിന്നോക്കത്തിന്റെ പിന്നില്‍ നിന്നിരുന്ന മുസ്‌ലിംകളെ വിദ്യ കൊണ്ട് പ്രബുദ്ധരാക്കി മുന്‍ നിരയിലേക്കെത്തിക്കുക എന്നതായിരുന്നു. ആ വിദ്യാലയം ആപ്തവാക്യമായി സ്വീകരിച്ചത് തന്നെ പരിശുദ്ധ ഖുര്‍ആനിലെ അറിവിനെ പ്രോള്‍സാഹിപ്പിക്കുന്ന വചനമായിരുന്നു. ''മനുഷ്യന് അറിയാത്തത് അവനെ പഠിപ്പിച്ചവനാകുന്നു (നിന്റെ നാഥന്‍)''.

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍, ഇതായിരുന്നു അലിഗഢിന് ജീവനും നാമവും നല്‍കിയ വ്യക്തി. അറിവ് തേടിയുള്ള തന്റെ അലച്ചിലിനിടയില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും സന്ദര്‍ശിച്ചതാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പിറവിക്ക് കാരണമായത്. അതുപോലൊരു സ്ഥാപനം മുസ്‌ലിംകള്‍ക്കും വേണമെന്ന ചിന്തയാണ് അതിന് നിദാനം. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ 'ഫൗണ്ടേഷന്‍ ഓഫ് മുസ്‌ലിം കോളേജ്' എന്ന പേരില്‍ ഒരു സംഘടന ആരംഭിക്കുകയും ഫണ്ട് ശേഖരണം തുടങ്ങുകയും ചെയ്തു. വൈസ്രോയി ആയിരുന്ന ലോര്‍ഡ് നോര്‍ത്ത് ബ്രൂക്ക് 10000 രൂപയും, വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ലഫ് ഗവര്‍ണര്‍ 1000 രൂപയും സംഭാവന നല്‍കി. 1874 ആയപ്പോഴേക്കും 153492 രൂപ, എട്ട് അണ. ഈ സംഘം കോളേജിന് വേണ്ടി ശേഖരിച്ചു. അതിന് വേണ്ടി അഹോരാത്രം പരിശ്രമിച്ചവരായിരുന്നു സര്‍ മുഹമ്മദലി മുഹമ്മദ് ഖാന്‍, ആഗാഖാന്‍ മൂന്നാമന്‍ എന്നിവര്‍.

1875-ല്‍ 'മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്' എന്ന പേരില്‍ സ്ഥാപനത്തിന് തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ കാലമായിരുന്നു. 1877-ല്‍ വിശാലമായ ഒരു ലൈബ്രറി സ്ഥാപിച്ചു. 1906-ല്‍ സ്ത്രീ വിദ്യാഭ്യാസം അലിഗഢില്‍ ആരംഭം കുറിച്ചു. 1902-ലെ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ആക്റ്റ് പ്രകാരം ഇതൊരു കേന്ദ്ര സര്‍വകലാശാലയായിത്തീര്‍ന്നു. അതോടു കൂടി ഉയരങ്ങളിലേക്ക് വീണ്ടും കുതിക്കുവാന്‍ തുടങ്ങി. 1960-ല്‍ വിശാലമായ സൗകര്യങ്ങളിലേക്ക് മാറിയ ലൈബ്രറിക്ക് 'മൗലാനാ ആസാദ് ലൈബ്രറി' എന്ന് നാമകരണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം 467 ഹെക്ടറുകളിലും 3 ഓഫ് ക്യാംപസുക ളിലുമായി നിലകൊള്ളുന്നു.

ഓഫ് ക്യാംപസുകള്‍

·    മലപ്പുറം-കേരള
·    കിഷന്‍ ഗഞ്ച്- ബിഹാര്‍
·    മുര്‍ശിദാബാദ്-വെസ്റ്റ് ബംഗാള്‍

Rankings

·    157th (Brics and Emerging Economics) 2017
·    601thof 800 (World University Ranking) 2017

ഒറ്റ നോട്ടത്തില്‍

·    സ്ഥപിതം- 1857 (MAO)
     1920 (AMU)
·    ആപ്തവാക്യം- ''മനുഷ്യന് അറിവില്ലാത്തത് അവനെ പഠിപ്പിച്ചവനായ (നാഥന്‍)''
·    സ്ഥാപകന്‍- സര്‍സയ്യിദ്അഹ്മദ് ഖാന്‍
·    ചാന്‍സലര്‍- മുഫള്ള്വര്‍ സൈഫുദ്ദീന്‍
·    വൈസ് ചാന്‍സിലര്‍- സമീറുദ്ദീന്‍ഷാ (ലഫ്. ജനറല്‍)
·    അക്കാദമിക്സ്റ്റാഫ്- 2000
·    വിദ്യാര്‍ത്ഥികള്‍- 30000
·    സ്ഥലം-അലിഗര്‍, ഉത്തര്‍പ്രദേശ്
·    അഫിലിയേഷന്‍- UGC, NAAC, AIU
·    web site- WWW.AMU.AC.IN

Feedback
  • Thursday Mar 28, 2024
  • Ramadan 18 1445