Skip to main content

ഇബ്‌നുസീനാ അക്കാദമി ഓഫ് മിഡീവല്‍ മെഡിസിന്‍ ആന്‍ഡ് സയന്‍സ്

യൂനാനി ചികിത്സകരെയും ശാസ്ത്രജ്ഞരെയും മധ്യകാലഘട്ടം മുതല്‍ക്കേ ഏറെ സ്വാധീനിച്ച പേരായിരുന്നു ഇബ്‌നുസീനാ (അവിസെന്ന) എന്നത്. ചികിത്സാ ശാസ്ത്ര രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍, അദ്ദേഹത്തിന്റെ തന്നെ പേരില്‍ തുടങ്ങിയ പഠന കേന്ദ്രമാണ് 'ഇബ്‌നു സീനാ അക്കാദമി ഓഫ് മിഡീവല്‍ മെഡിസിന്‍ ആന്‍ഡ് സയന്‍സ്'. 2001 ഏപ്രില്‍ 20-നായിരുന്നു സ്ഥാപനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം. ഇതൊരു ഗവണ്‍മെന്റേതര സ്ഥാപനമാണ്. അക്കാദമിയുടെ സ്ഥാപകനും പ്രഥമ പ്രസിഡണ്ടും 'ഹാകിം സയ്യിദ് ദ്വില്ലുര്‍ റഹ്മാന്‍' ആണ്. 

സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും

·    പുതിയ ചികിത്സാ ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക. (ഇബ്‌നു സീനാ-യുടെ സംഭാവനകളില്‍ പ്രത്യേകിച്ചും)
·    വൈദ്യശാസ്ത്ര-ചികിത്സാ രംഗത്ത് ധാര്‍മികതയും കര്‍ത്തവ്യബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക.
·    മെഡിക്കല്‍ രംഗത്തെ എല്ലാ പഠന വിഭാഗങ്ങളും ചികിത്സാ രീതികളും സ്ഥാപിക്കുകയും പുരോഗതിപ്പെടുത്തുകയും ചെയ്യുക. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ സേവനം നല്‍കുക.
·    അറബി, പേര്‍ഷ്യന്‍, ഉറുദു തുടങ്ങിയ ഭാഷകളുടെ പ്രൈമറി കോഴ്‌സുകള്‍ക്കും, മറ്റു യൂറോപ്യന്‍ ഭാഷകളിലെ സെക്കണ്ടറി കോഴ്‌സുകള്‍ക്കുമായി, ലൈബ്രറിയും മ്യൂസിയവും ഉള്ള പുതിയ കെട്ടിടം നിര്‍മിക്കുക.
·    ഇന്ത്യയിലെ ക്ലാസിക് ഭാഷകളെ പ്രചരിപ്പിക്കാനും, വൈദ്യശാസ്ത്ര രംഗത്തുള്ള ഉര്‍ദു രചനകളെ പ്രോത്സാഹിപ്പിക്കാനും 'ഗാലിബി'ന്റെ കവിതകളിലൂന്നിയുള്ള പ്രത്യേക പഠനത്തിനുമായി കോഴ്‌സുകള്‍ തുടങ്ങുക.

സ്ഥാപനത്തിലെ സൗകര്യങ്ങള്‍

·    ലൈബ്രറി

പതിനയ്യായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി, നൂറു ക്കണക്കിന് മെഡിക്കല്‍ ജേണലുകളും, വിവിധ ഭാഷകളിലുള്ള ആനുകാലികങ്ങളും ഉള്ള ലൈബ്രറിയില്‍ നിരവധി കൈയെഴുത്ത് പ്രതികളുമുണ്ട്. ലൈബ്രറിയുടെ പേര്‍ 'ദ്വില്ലുര്‍ റഹ്മാന്‍ ലൈബ്രറി ഓഫ് ഇബ്‌നു സീനാ അക്കാദമി'

·    മ്യൂസിയം

വ്യത്യസ്ത ആശയങ്ങളുള്ള രണ്ട് മ്യൂസിയങ്ങളാണ് സ്ഥാപനത്തിലുള്ളത്.

1.    കറാം ഹുസൈന്‍ മ്യൂസിയം ഓണ്‍ ഹിസ്റ്ററി ഓഫ് മെഡിക്കല്‍ ആന്‍ഡ് സയന്‍സ്.
2.    ഹാകിം ഫദ്വ്‌ലുര്‍ റഹ്മാന്‍ മ്യൂസിയം ഓണ്‍ ആര്‍ട്‌സ്, കള്‍ച്ചര്‍ ആന്റ് ഓറിയന്റലിസം.

·    എയ്ഡ്‌സ് സെല്‍

എയ്ഡ്‌സ് രംഗത്തെ പഠനത്തിനും ഗവേഷണത്തിനും ചികിത്സക്കുമായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു കേന്ദ്രം
Centre For Safety and Rational Use of Indian System of Medicine.  (CSRUISM)
രോഗികളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ ചെലുത്താനുള്ള സംവിധാനവും കേന്ദ്രവും

ഒറ്റ നോട്ടത്തില്‍

·    സ്ഥാപിതം- 2000
·    സ്ഥാപകന്‍- ഹാക്കിം സയ്യിദ് ദ്വില്ലുറഹ്മാന്‍
·    പ്രത്യേക ഊന്നല്‍- ഹിസ്റ്ററി ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
·    ഹെഡ്ക്വാര്‍ട്ടേഴ്‌സ്-തിജാറ ഹൗസ്, അലിഗര്‍
·    Website- www.ibnsinaacademy.org

Feedback
  • Friday Sep 20, 2024
  • Rabia al-Awwal 16 1446