Skip to main content

അല്‍ ജാമിഅതുല്‍ അശ്‌റഫിയ്യ, മുബാറക്പൂര്‍

മുസ്‌ലിംകളിലെ ബറേല്‍വി വിഭാഗത്തില്‍ പെട്ടവരുടെ ഏറ്റവും വലിയ സ്ഥാപനമണ് ഉത്തര്‍ പ്രദേശിലെ മുബാറക്പൂരില്‍ സ്ഥിതി ചെയ്യുന്ന 'അല്‍ ജാമിഅത്തുല്‍ അശ്‌റഫിയ്യ'. ചെറിയ ഒരു മദ്രസയായി തുടങ്ങി ഒരു വലിയ സ്ഥാപനമായി മാറിയ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് നിരവധി പേരായിരുന്നു. നിസ്വാര്‍ത്ഥരും സേവന തല്പരരുമായ ആ സാത്വികരാണ് ഈ സ്ഥാപനത്തിന്റെ വെള്ളവും വളവുമായിത്തീര്‍ന്നത്.

മിസ്ബാഹുല്‍ ഉലൂം എന്ന പേരില്‍, ബ്രിട്ടീഷ് ഇന്ത്യയില്‍ 1898ല്‍ ഒരു ചെറിയ മദ്‌റസ യായിട്ടാണ് ജാമിഅതുല്‍ അശ്‌റഫിയ്യ തുടക്കം. സ്വൂഫിയായി അറിയപ്പെട്ടിരുന്ന ഹസ്രത്ത് ശാഹ് അലി ഹുസൈന്റെ മരണ ശേഷമാണ് സ്ഥാപനം 'അശ്‌റഫിയ്യ' എന്ന പേര്‍ സ്വീകരിച്ചത്. അസീസ് മുറാദാബാദിയായിരുന്നു അതിനുവേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയിരുന്നത്.

ഹാഫിദ് അബ്ദുല്‍ അസീസ്, 1972-മെയ് മാസത്തില്‍ ഒരു വലിയ സമ്മേളനം സംഘടിപ്പിക്കുകയും അവിടെ വെച്ച് അശ്‌റഫിയ്യയെ ഒരു വലിയ ക്യാംപസ് ആക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അതിന്റെ ആവശ്യകത മനസിലാക്കിയ നേതാക്കള്‍ ആ ആവശ്യം അംഗീകരിക്കുകയും പ്രസിദ്ധ ബറേല്‍വി പണ്ഡിതനായിരുന്ന മുസ്തഫ റാസാഖാന്‍, അര്‍ശദുല്‍ ഖുദ്‌രി തുടങ്ങിയവര്‍ ചേര്‍ന്ന് ആ വര്‍ഷം തന്നെ ഒരു വലിയ സ്ഥാപനത്തിന് വേണ്ടി തറക്കല്ലിടുകയും ചെയ്തു. ഹനഫി ആദര്‍ശത്തിനുവേണ്ടി ഈ പുതിയ കെട്ടിടം നിര്‍മിച്ചത് അഅ്‌സംഗഡ് പട്ടണത്തിനു പുറത്തായിരുന്നു. ഇതിന്റെ ഫണ്ട് ശേഖരണത്തിനായി അഹോരാത്രം പരിശ്രമിച്ചിരുന്നത് അല്ലാമാ ദ്വിയാ ഉല്‍ മുസ്ത്വഫാ, അര്‍ശദുല്‍ ഖുദ്‌രി, ഖമറുസ്സമാന്‍ അസ്മി എന്നീ പണ്ഡിതരായിരുന്നു. ഇസ്‌ലാമിക് ഫത്‌വാ വിഭാഗം അടക്കമുള്ള വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്ന ഈ സ്ഥാപനം, ബറേല്‍വികളുടെ ഏറ്റവും വലിയ സ്ഥാപനമായി കണക്കാക്കപ്പെടുന്നു.

ഒറ്റനോട്ടത്തില്‍

·    സ്ഥാപിതം-1898
·    ലൊക്കേഷന്‍- മുബാറക്പൂര്‍, യു.പി
·    പ്രസിഡണ്ട്- ഹസ്രത്ത് അബ്ദുല്‍ ഫാരിസ് മുറാദാബാദി
·    വൈസ് പ്രസിഡണ്ട്- ഹാജി മുഹമ്മദ് നിസാമുദ്ദീന്‍ മുബാറക്പൂരി
·    പ്രിന്‍സിപ്പല്‍- ആലം മുഹമ്മദ് അഹ്മദ് മിസ്വ്ബാഹി
·    വെബ് സൈറ്റ്- www.aljamiatulashrifia.org

Feedback