Skip to main content

സ്വര്‍ഗത്തിലെ ഇണകള്‍

പാരത്രികജീവിതത്തിലെ സ്വര്‍ഗീയ സൗഭാഗ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായി അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്നിട്ടുള്ളത് പരിശുദ്ധകളായ ഇണകളാണ്. ''അവര്‍ക്ക് അവിടെ പരിശുദ്ധകളായ ഇണകളുണ്ടായിരിക്കും'' (2:25)എന്ന വചനത്തിലൂടെ, സുഖാനന്ദ ജീവിതത്തിന് ആവശ്യമായ വിഭവങ്ങള്‍ക്കൊപ്പം സ്വര്‍ഗത്തില്‍ സുന്ദരികളായ തരുണികളുടെ സാന്നിദ്ധ്യമാണ് ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നത്.

ഇഹലോകത്തെ ഇണകളെത്തന്നെ പരലോകത്ത് സ്വര്‍ഗത്തിലും ലഭിക്കണമെന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ രണ്ടു പേരും സ്വര്‍ഗത്തിലാണെങ്കില്‍ അവര്‍ക്ക്  ഒന്നിക്കാന്‍ അല്ലാഹു അവസരം നല്‍കുന്നു എന്നു മാത്രമല്ല പിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും ഈ അവസരം ലഭിക്കുന്നു.

''അവരും അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്'' (13:23).

''ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്'' (52:21). അവരുടെ സുഖജീവിതത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും (36:56). ഇഹലോകത്തെ സ്ത്രീകളില്‍ നിന്നു രണ്ടുപേര്‍ വീതം ഇണകളായി ലഭിക്കുമെന്ന് നബി(സ) പറയുന്നു. (ബുഖാരി). സൗന്ദര്യം കാരണം ഇവരുടെ കണങ്കാലുകളുടെ  മജ്ജ മാംസത്തിനുള്ളിലൂടെ കാണാം (ബുഖാരി). ഇവര്‍ക്ക് പുറമെ ഹൂറുല്‍ ഈനുകള്‍ വേറെയും ഉണ്ടാവും.
 

Feedback