Skip to main content

മുസ്‌ലിംകള്‍ക്ക് വിപത്തുവരാന്‍ ആഗ്രഹം

മുസ്‌ലിംകള്‍ക്ക് പരാജയം ഉണ്ടാകുമ്പോള്‍ അതില്‍ ആഹ്ലാദചിത്തരാകുകയും ശത്രുക്കളുടെ കൂടെയാണ് തങ്ങള്‍ ഉള്ളത് എന്ന് അവര്‍ പറയുകയും ചെയ്തിരുന്നു. 

അല്ലാഹു പറയുന്നു: 'നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍). നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും. ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയസാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് ഞങ്ങള്‍ നിങ്ങളെ രക്ഷിച്ചില്ലേ എന്ന് . എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴിതുറന്നു കൊടുക്കുന്നതല്ല'(4:141).
 

Feedback
  • Thursday Feb 6, 2025
  • Shaban 7 1446