Skip to main content

വിപത്ഘട്ടങ്ങളില്‍ പിന്മാറുന്നു

തബൂക്കിലേക്ക് യുദ്ധത്തിന് പോകാന്‍ കല്‍പനയുണ്ടായത് ക്ഷാമവും വരള്‍ച്ചയും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴായിരുന്നു. പ്രതിസന്ധിയെ തരണം ചെയ്ത് യുദ്ധമുഖത്തേക്ക് പോകാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു കപടവിശ്വാസികള്‍. ഇവരുടെ ഈ ദുഷ്‌ചെയ്തിയെ അല്ലാഹു തുറന്നുകാട്ടുന്നു:

അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷേ വിഷമകരമായ യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു എന്ന് അവര്‍ അല്ലഹുവിന്റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞേക്കും. അവര്‍ അവര്‍ക്കു തന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിന്നറിയാം (9:42).
 

Feedback
  • Sunday Dec 7, 2025
  • Jumada ath-Thaniya 16 1447