Skip to main content

പ്രവാചകന്റെ നീതിനിഷ്ഠയില്‍ അതൃപ്തി

ഭൗതിക വിഭവങ്ങള്‍ വാരിക്കൂട്ടാനുള്ള അത്യാര്‍ത്തി കാരണം ദാനധര്‍മങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് പ്രവാചകന്‍(സ) അനീതി പ്രവര്‍ത്തിച്ചുവെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. നബി(സ)യുടെ വിഷയത്തില്‍ ആക്ഷേപിക്കുന്ന കപടന്മാരുടെ തനിനിറം അല്ലാഹു തുറന്നുകാട്ടുന്നു:

''അവരുടെ കൂട്ടത്തില്‍ ദാനധര്‍മങ്ങളുടെ കാര്യത്തില്‍ നിന്നെ ആക്ഷേപിക്കുന്ന ചിലരുണ്ട്. അതില്‍ നിന്ന് അവര്‍ക്ക് നല്‍കപ്പെടുന്നപക്ഷം അവര്‍ തൃപ്തിപ്പെടും. അവര്‍ക്കതില്‍ നിന്ന് നല്‍കപ്പെട്ടില്ലെങ്കിലോ അവരതാ കോപിക്കുന്നു'' (9:58).
 

Feedback
  • Monday Mar 24, 2025
  • Ramadan 24 1446