Skip to main content

വിശ്വാസികളെ അധിക്ഷേപിക്കുന്നു

വിശ്വാസികളെ അധിക്ഷേപിക്കാനും അവമതിക്കാനുമുള്ള ഏത് അവസരങ്ങളും മുനാഫിഖുകള്‍ പാഴാക്കിയിരുന്നില്ല. അല്ലാഹു പറയുന്നു: '' സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത് (9:79).

Feedback
  • Thursday May 9, 2024
  • Dhu al-Qada 1 1445