Skip to main content

കള്ളസത്യം ചെയ്യുന്നു

മുസ്‌ലിംകള്‍ എന്ന നിലക്ക് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭങ്ങളിലൊക്കെ ഒഴിവുകഴിവുകള്‍ നിരത്തി അവര്‍ മാറിനില്‍ക്കും. വിശ്വാസികള്‍ക്ക് വിജയം ഉണ്ടായാല്‍ അവര്‍ മുസ്‌ലിംകളെ സമീപിക്കുകയും അല്ലാഹുവില്‍ സത്യം ചെയ്ത് കൊണ്ട് തങ്ങളുടെ നിലപാടുകളെ അവര്‍ ന്യായീകരിക്കും. തങ്ങള്‍ ബോധപൂര്‍വം മാറിനിന്നതല്ല എന്നും പ്രതിബന്ധങ്ങള്‍ തങ്ങള്‍ക്കുണ്ടായത് കൊണ്ടാണ് എന്നും പറഞ്ഞായിരിക്കും മുനാഫിഖുകളുടെ കള്ളസത്യങ്ങള്‍. അവരുടെ നിലപാടിലുള്ള ഈ കപടമുഖത്തെ അല്ലാഹു പുറത്ത് കൊണ്ടുവരുന്നത് ഇപ്രകാരമാണ്.

''നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്താന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്റെ ദൂതനുമാണ്''(9:62).
 

Feedback
  • Thursday Jan 8, 2026
  • Rajab 19 1447