Skip to main content

കരാര്‍ ലംഘനം

അസത്യം പറയുന്നവരും, കരാര്‍ ലംഘിക്കുന്നവരും ആണ് മുനാഫിഖുകള്‍ എന്ന് അവരുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹു പറയുന്നു: 'അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും അക്കൂട്ടത്തിലുണ്ട്. എന്നിട്ട് അവന്‍ അവര്‍ക്ക് തന്റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയപ്പോള്‍ അവര്‍ അതില്‍ പിശുക്ക് കാണിക്കുകയും അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുകയും ചെയ്തു. അവര്‍ അവനെ കണ്ടുമുട്ടുന്ന ന്യായവിധിയുടെ ദിവസം വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത്  കൊണ്ടും അവര്‍ കള്ളം പറഞ്ഞിരുന്നത് കൊണ്ടുമാണത്'(9:75-77).

Feedback
  • Tuesday Nov 4, 2025
  • Jumada al-Ula 13 1447