Skip to main content

ദാറുല്‍ അര്‍ഖം

ഇസ്‌ലാമിന്റെ ആരംഭകാലത്തെ നബി(സ്വ)യുടെ രഹസ്യപ്രബോധന കേന്ദ്രമാണ് ദാറുല്‍ അര്‍ഖം. അഥവാ പ്രമുഖ സ്വഹാബി അര്‍ഖമുബ്നു അബില്‍അര്‍ഖമിന്റെ വീട്. ഹംസ(റ), ഉമര്‍(റ) എന്നിവരുള്‍പ്പടെ നിരവധിപേര്‍ ഇസ്ലാം സ്വീകരിച്ചത് ഈ വീട്ടിലിരിക്കെ നബി(സ)യുടെ മുന്നിലെത്തിയാണ്.

സഫാ മലയുടെ പിന്നിലായിരുന്നു ഈ വീട്. പുറത്ത് മര്‍ദനപീഡനങ്ങള്‍ അരങ്ങേറിയിരുന്നെങ്കിലും ദാറുല്‍ അര്‍ഖമില്‍ മുസ്ലിംകള്‍ നിര്‍ഭയരായിരുന്നു. നബി(സ്വ) സ്വഹാബിമാര്‍ക്ക് ഖുര്‍ആന്‍ പകര്‍ന്നു നല്‍കിയിരുന്നതും ഈ വീട്ടില്‍വെച്ചു തന്നെയായിരുന്നു.

സുഊദി ഭരണത്തില്‍, അബ്ദുല്‍ അസീസ് രാജാവ് ഈ വീട് പുതുക്കിപ്പണിത് തഹ്ഫീളുല്‍ ഖുര്‍ ആന്‍ മദ്റസയാക്കി. എന്നാല്‍ റോഡ്‌വികസനം അനിവാര്യമായതോടെ ഇത് പൊളിച്ചു നീക്കേണ്ടി വന്നു. ഇപ്പോഴിവിടെ 'ബാബു ദാരില്‍ അര്‍ഖം' എന്ന പേരില്‍ ഒരു കവാടം മാത്രമേയുള്ളു.

Feedback