Skip to main content

റൂമാ കിണര്‍

മദീനയുടെ പടിഞ്ഞാറു ഭാഗത്തെ അശീഖുസ്സുഗ്‌റായില്‍ മസ്ജിദ്ഖിബ്‌ലത്തെയ്നിക്കു സമീപത്തെ 
കിണറാണ് റൂമാ കിണര്‍ (ബിഅ്റു റൂമാ). ഇപ്പോള്‍ ഇതിന്റെ പേര് ബിഅ്റു ഉസ്മാന്‍(റ) എന്നാണ്.

ഒരിക്കല്‍ മദീനയില്‍ വെള്ളത്തിന് കടുത്ത ക്ഷാമമുണ്ടായി. ഈ സമയം ജൂതന്മാര്‍ ശരിക്കും ഉപ യോഗപ്പെടുത്തി. കിണറുകള്‍ കൈവശംവെച്ച് മുസ്ലിംകള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് അമിതവില ഈടാക്കി അവര്‍ വെള്ളം വില്‍പനനടത്തി. ഈ ചൂഷണം നബി(സ്വ)യെ വേദനിപ്പിച്ചു. റൂമല്‍ഗിഫാരി എന്ന ജൂതന്റെ കൈവശത്തിലായിരുന്നു അന്ന് മദീനയിലെ ഏറ്റവും കൂടുതല്‍ ജലം ചുരത്തിയിരുന്ന റൂമാ കിണര്‍.

ഈ പശ്ചാത്തലത്തിലാണ് 'റൂമാ കിണര്‍ വാങ്ങി ജനങ്ങള്‍ക്ക് ദാനം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക പാനീയം ലഭിക്കുമെന്ന' നബി(സ്വ)യുടെ പ്രഖ്യാപനം വന്നത്. ഉടനെ ഉസ്മാനുബ്നു അഫ് ഫാന്‍ അത് വിലയ്ക്കു വാങ്ങി ദാനംചെയ്തു. അന്നുമുതല്‍ കിണര്‍ ബിഅ്റുഉസ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു.

ഈത്തപ്പനത്തോട്ടത്തില്‍ അടച്ചിടപ്പെട്ട നിലയില്‍ ഇപ്പോഴും ഈ കിണറുണ്ട്.

Feedback
  • Wednesday Jul 16, 2025
  • Muharram 20 1447