Skip to main content

സൗര്‍ ഗുഹ

മക്കയുടെ തെക്കുഭാഗത്ത്, അറഫയിലേക്കുള്ള വഴിയില്‍ ഏശദേശം അഞ്ചര കിലോമീറ്റര്‍ ദൂരത്തുള്ള സൗര്‍ മലയിലെ ഒരു ഗുഹ. മക്കയിലെ ഖുറൈശികളുടെ കണ്ണില്‍പെടാതിരിക്കാന്‍, ഹിജ്റയ്ക്കിടെ മുഹമ്മദ് നബി(സ്വ)യും അബൂബക്ര്‍ സ്വിദ്ദീഖും മൂന്നുദിവസം ഒളിച്ചിരുന്നത് ഈ ഗുഹയിലാണ്. മലയുടെ പേരില്‍ തന്നെയാണ് ഗുഹയും അറിയപ്പെടുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 759 മീറ്റര്‍ ഉയര്‍ന്നാണ് കിടപ്പെങ്കിലും 450 മീറ്റര്‍ ഉയരമേ സൗര്‍ മലക്കുള്ളു. ചതുരാകൃതിയിലാണ് ഇത്. പത്തുമീറ്ററോളം നീളവും വരും. പത്തോളം ഉച്ചികളുമുണ്ട് മലയില്‍. അതില്‍ ഒരു ഉച്ചിയിലാണ് നബി(സ്വ)യും സ്വിദ്ദീഖും(റ) ഒളിച്ചിരുന്ന ഗുഹ. രണ്ടു ചതുരശ്ര മീറ്റര്‍ ഉള്‍വിസ്താരമുണ്ടെങ്കിലും ഗുഹാമുഖത്തിന് രണ്ടു ചാണിലേറെ വ്യാസമേ ഉണ്ടാവൂ. കിഴക്കും പടി ഞ്ഞാറും ഭാഗങ്ങളില്‍ ഓരോ മുഖമുണ്ട്. പടിഞ്ഞാറേ മുഖത്തിലൂടെയാണ് നബി(സ്വ)യും സ്വിദ്ദീ ഖും(റ) അകത്തുകടന്നത്.

മക്കയില്‍ നിന്ന് ഒന്നര മണിക്കൂര്‍ വഴിദൂരമുണ്ട്. യാത്ര ദുഷ്‌കരമാണ്. മക്കയുടെ ഭാഗത്തുനിന്ന് നോക്കിയാല്‍ കാളയുടെ ആകൃതിയുള്ളതിനാലാണ്, ആ അര്‍ഥം വരുന്ന 'ഥൗര്‍' എന്ന പേര് ഈ കുന്നിന് വന്നത്. ഇത് പുണ്യസ്ഥലമല്ല. ചരിത്ര പ്രാധാന്യം മാത്രമേയുള്ളൂ.

Feedback