Skip to main content

കര്‍മരേഖ നല്കപ്പെടുന്നു


•    ഓരോ സമുദായത്തെയും അവരുടെ രേഖകള്‍ കൊടുക്കുവാന്‍ വിളിച്ചുകൂട്ടും. എന്നിട്ട് പറയപ്പെടും: ഇന്ന് നിങ്ങള്‍ക്ക് നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് പ്രതിഫലം നല്കപ്പെടുന്നതാണ്. (45:28)

•    അല്ലാഹു പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നാം തയ്യാറാക്കിയ രേഖയിതാ. നിങ്ങള്‍ക്കെതിരെ അത് സത്യം വെളിപ്പെടുത്തുന്നതാണ്. (45:29)

•    തുറന്നു വെക്കപ്പെട്ട നിലയില്‍ ഓരോരുത്തര്‍ക്കും ഗ്രന്ഥം നല്കപ്പെടും. എന്നിട്ട് അല്ലാഹു പറയും: നീ നിന്റെ ഗ്രന്ഥം വായിച്ചു നോക്കുക. നിന്നെ വിലയിരുത്താന്‍ നിനക്ക് അത് ധാരാളമായിരിക്കും. (17:13,14)

•    മുതുകിനു പിന്നിലൂടെ ഗ്രന്ഥം നലക്‌പ്പെടുന്നവന്‍ 'നാശമേ' എന്നു വിളിച്ച് സ്വന്തം കുറ്റപ്പെടുത്തി അട്ടഹസിക്കുന്നതാണ്. (84:10,11)

•    ഗ്രന്ഥം നല്കപ്പെടുന്നതോടെ കുറ്റവാളികള്‍ വിഹ്വലരായിത്തീരും. അവര്‍ പറയും: എന്തൊരു കഷടമാണ്! ഇത് വല്ലാത്ത ഒരു രേഖ തന്നെ. ചെറുതും വലുതുമായ മുഴുവന്‍ കാര്യങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. (18:49)

•    എന്നാല്‍ വലതു കൈയില്‍ ഗ്രന്ഥം നല്‍കപ്പെടുന്നവന്‍ സന്തോഷത്തോടെ ഉറക്കെപ്പറയും: ഇതാ എന്റെ ഗ്രന്ഥം വായിച്ചു നോക്കൂ. ഈ വിചാരണയെ ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. (69:19,20)

•    അവന്ന് ലഘുവായ വിചാരണ മാത്രമേ നേരിടേണ്ടി വരുകയുള്ളൂ.(84:8)

•    അല്ലാഹു പറയും: എന്നില്‍ വിശ്വസിക്കുകയും എന്നെ അനുസരിക്കുകയും ചെയ്ത എന്റെ അടിമകളേ, നിങ്ങളിന്ന് ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതില്ല. (43:68,69)

Feedback