Skip to main content

പുനരുത്ഥാനം

പുനരുത്ഥാനം

•    വീണ്ടും കാഹളത്തില്‍ ഊതപ്പെടുന്നു. അപ്പോളതാ അവര്‍ എഴുന്നേറ്റു നോക്കുന്നു. (39:68)

•    അവര്‍ പറയും: ആരാണ് നമ്മെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ചത്?. (36:52)

•    ഇത് അല്ലാഹു വാഗ്ദാനം ചെയ്തതു തന്നെ. പ്രവാചകന്മാര്‍ സത്യമാണ് പറഞ്ഞത്. (36:52)

•    അതാകുന്നു താക്കീതിന്റെ ദിവസം. (50:20)

•    അങ്ങനെ അവര്‍ ഖബ്‌റുകളില്‍ നിന്ന് രക്ഷിതാവിങ്കലേക്ക് കുതിച്ചു ചെല്ലും. (36:51)

•    അന്ന് ഓരോരുത്തരുടെയും കൂടെ ഒരു ആനയിക്കുന്നവും ഒരു സാക്ഷിയുമുണ്ടായിരിക്കും. (50:21)

•    അപ്പോള്‍ നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യും.(18:99).

•    ഓരോരുത്തരും ഉയിര്‍ത്തെഴുന്നേല്പ്പിന്റെ നാളില്‍ ഏകാകിയായിക്കൊണ്ട് നാഥന്റെ അടുക്കല്‍ വരുന്നതാണ്. (19:95)

അവിശ്വാസികളുടെ അവസ്ഥ

•    അന്ന് ചില മുഖങ്ങള്‍ പൊടി പുരണ്ട് കൂരിരുട്ട് മൂടിയിരിക്കും. അവര്‍ അവിശ്വാസികളും അധര്‍മകാരികളുമത്രേ. (80:40-42)

•    കുറ്റവാളികള്‍ അന്ന് നീല വര്‍ണമുള്ളവരായാണ് ഒരുമിച്ചു കൂട്ടപ്പെടുക. (20:102)

•    അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല. (23:101)

•    ഒരു വൈകുന്നേരമോ ഒരു പ്രഭാതമോ മാത്രമാണ് തങ്ങള്‍ ഭൂമിയില്‍ കഴിച്ചു കൂട്ടിയതെന്ന് അന്നേ ദിവസം അവര്‍ക്കു തോന്നും. (79:46)

•    അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ ഭൂമിയില്‍ താമസിച്ചിട്ടില്ല. (20:103)

•    കൂട്ടത്തിലെ ന്യായക്കാരന്‍ പറയും: ഒരൊറ്റ ദിവസം മാത്രമേ ഭൂമിയില്‍ താമസിച്ചിട്ടുള്ളൂ. (20:104)

•    അപ്പോള്‍ വിശ്വാസികള്‍ പറയും: ഉയിര്‍ത്തെഴുന്നേല്പ്പിന്റെ നാളു വരെ നിങ്ങള്‍ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. പക്ഷേ ഈ ദിവസത്തെപ്പെറ്റി നിങ്ങള്‍ അശ്രദ്ധയിലായിരുന്നു. (30:56)

•    ദുര്‍മാര്‍ഗികളെ ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും ഊമകളും ബധിരരുമായിക്കൊണ്ടും ഒരുമിച്ചുകൂട്ടുന്നതാണ്. (17:97)

•    ദൃഷ്ടികള്‍ താഴ്ന്നു പോയ നിലയില്‍ അവര്‍ പുറപ്പെട്ടു വരും. (54:7)

•    സത്യനിഷേധികള്‍ പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു. (54:8)

•    ധനമോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിവസം. (26:88)

•    പിതാവ് മകന്നോ, മകന്‍ പിതാവിന്നോ പ്രയോജകാരിയാവാത്ത ദിവസം. (31:33)

•    മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും പ്രിയതമയെയും മക്കളെയും വിട്ടോടിപ്പോകുന്ന ദിവസം. (80:34-36)

•    ഓരോരുത്തര്‍ക്കും തന്റെ കാര്യം തന്നെ പിടിപ്പതുണ്ടാകും. (80:37)

സത്യവിശ്വാസികളുടെ അവസ്ഥ

•    അന്ന് ചില മുഖങ്ങള്‍ പ്രസന്നതയോടെ ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയുമായിരിക്കും. (80:38,39)

•    'നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത്' എന്ന് പറഞ്ഞു കൊണ്ട് മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്. (21:103)

•    അന്ന് വിഹ്വലതയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കും. (27:89)

•    ധര്‍മനിഷ്ഠയുള്ളവരെ പരമകാരുണികന്റെ അടുക്കലേക്ക് വിശിഷ്ടാതിഥികളായി വിളിച്ചു കൂട്ടുന്ന ദിവസം. (19:85)

•    അവന്‍ ലഘുവായ വിചാരണയ്ക്ക് വിധേയനാകുന്നതാണ്. (84:8)

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446