Skip to main content

പരലോകത്തിന്റെ ആവശ്യകതയും തെളിവുകളും

എന്തിനാണ് പരലോകം?

•    അണുമണിത്തൂക്കം നന്മ ചെയ്തവനും തിന്മ ചെയ്തവനും അതു കാണുക തന്നെ ചെയ്യും. (99:7,8)

•    എല്ലാ മനുഷ്യനും മരണം ആസ്വദിക്കുന്നതാണ്. പ്രതിഫലങ്ങള്‍ അന്നു മാത്രമാണ് പൂര്‍ണമായി നല്‍കപ്പെടുന്നത്. അപ്പോള്‍ നരകത്തില്‍ നിന്ന് അകന്ന് സ്വര്‍ഗപ്രവേശനം ലഭ്യമാവുന്നവനാണ് വിജയി. (3:185)


•    ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമാണ്. (3:185)

•    പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. (40:39)

പരലോകം; ഖുര്‍ആനിക തെളിവുകള്‍

•    മനുഷ്യന്റെ എല്ലുകളെ നമുക്ക് ഒരുമിച്ചുകൂട്ടാന്‍ കഴിയില്ലെന്ന് അവന്‍ കരുതുന്നുണ്ടോ? അവന്റെ വിരൽത്തുമ്പുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിയുന്നവനാണ് നാം. (75:3,4)

•    മനുഷ്യരേ, ഉയര്‍ത്തെഴുന്നേല്പ്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ അറിയുക: തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. (22:5-7)

•    നിര്‍ജീവമായിരുന്ന ഭൂമിക്ക് അല്ലാഹു ജീവന്‍ നല്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? തീര്‍ച്ചയായും അതു ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. (30:50)


 

Feedback