Skip to main content

സ്വര്‍ഗം

•    വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തു കൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോട്ടങ്ങളില്‍ നാം പ്രവേശിപ്പിക്കുന്നതാണ് (4:57).

•    സത്യവിശ്വാസികളോട് പറയപ്പെടും: നിങ്ങള്‍ സമാധാനത്തോടെ അതില്‍ പ്രവേശിച്ചു കൊള്ളുക. നിങ്ങളവിടെ ശ്വാശ്വതരാണ് (50:34).

•    അവര്‍ക്കു വേണ്ടതും അതില്‍ കൂടുതലും സ്വര്‍ഗത്തിലുണ്ട്. (50:35).

•    അതിന്റെ വലുപ്പം ആകാശഭൂമികളുടേതാണ് (3:133).

•    അല്ലാഹുവിനെ ഭയപ്പെട്ടവന്ന് രണ്ടു തോട്ടങ്ങളുണ്ടാകും (55:46).
•    അവ രണ്ടിനും പുറമേ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ടാവും (55:62).
•    കടും പച്ചയണിഞ്ഞ രണ്ടു സ്വര്‍ഗത്തോപ്പുകള്‍ (55:64).

•    എപ്പോഴുമുള്ള ഇടതൂര്‍ന്ന തണലുകളവര്‍ക്കുണ്ടാവും (4:57).

•    ആ തണലുകള്‍ അവര്‍ക്കു വേണ്ടി ചാഞ്ഞു നില്ക്കുന്നതായിരിക്കും (76:14).

•    അവരും ഇണകളും തണലുകള്‍ക്കു താഴെയായി അലങ്കരിച്ച കസേരകളിലായി ചാരിയിരിക്കും (36:56).

സ്വര്‍ഗത്തിലെ പഴങ്ങള്‍

•    എല്ലാതരം പഴങ്ങളും അവര്‍ക്കവിടെയുണ്ട് (47:15).

•    അവരിഷ്ടപ്പെടുന്ന പഴങ്ങളെല്ലാമുണ്ട് (77:42).

•    അവ ധാരളമുണ്ട് (56:32).

•    ഒരു പഴത്തിന്റെ തന്നെ ഇനങ്ങളുണ്ട് (55:52).

•    അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ (56:20).

•    അവ ഒരിക്കലും ലഭിക്കാതിരിക്കുകയോ തടയപ്പെടുകയോ ചെയ്യുകയില്ല (56:32,33).

•    പറിച്ചെടുക്കാന്‍ സൗകര്യമുള്ള രൂപത്തിലാണവ (76:14).

•    തികഞ്ഞ സമാധനത്തോടെ അതവര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കും (44:55).

•    പഴങ്ങള്‍ ഭക്ഷിച്ച ശേഷം വിശ്വാസികള്‍ പറയും: ഇതിനു മുമ്പ് ഞങ്ങളിതു രുചിച്ചിട്ടുണ്ടല്ലൊ. സാദൃശ്യമുള്ളതാണ് അവര്‍ക്ക് നല്‍കപ്പെട്ടത് (2:25).

വിവിധ തരം ഭക്ഷ്യ വിഭവങ്ങള്‍

•    പൂതി തോന്നുന്ന പക്ഷി മാംസവും അവര്‍ക്കവിടെയുണ്ട് (56:21).

•    അവരാഗ്രഹിക്കുന്ന പഴവും മാംസവും അവര്‍ക്ക് നാം അധികം നല്കും (52:22).

സ്വര്‍ഗത്തിലെ പാനീയങ്ങള്‍

•    കുതിച്ചൊഴുകുന്ന അരുവികളുള്ള തോട്ടമുണ്ടവിടെ (55:66).

•    സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തില്‍ മലിനമാവാത്ത വെള്ളത്തിന്റെ അരുവികളും, രുചിഭേദം വരാത്ത പാലിന്റെ അരുവികളും, ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളും അവര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടിട്ടുണ്ട് (47:15).

•    അതു കൊണ്ട് വല്ല ദോഷമോ ലഹരിയോ ബാധിക്കുകയില്ല (37:47).

•    പുണ്യവാന്മാര്‍ സ്വര്‍ഗത്തിലെ പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. കര്‍പ്പൂരമായിരിക്കും അതിന്റെ ചേരുവ (76:5).

•    ഇഞ്ചിനീരിന്റെ ചേരുവയുള്ള സല്‍സബീല്‍ എന്ന ഉറവു വെള്ളവും അവര്‍ക്കു നല്കപ്പെടും (76:17,18).

•    കസ്തൂരിയാല്‍ മുദ്രവെക്കപ്പെട്ട 'തസ്‌നീം' ചേരുവയുള്ള ശുദ്ധമായ മദ്യത്തില്‍ നിന്നും അവര്‍ക്ക് കുടിക്കാന്‍ നലകപ്പെടും (83:26-27).

•    ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കോപ്പകളും കൂജകളും കൊണ്ട് ബാലന്മാര്‍ അവര്‍ക്കു ചുറ്റും നടക്കും (56:17,18).

•    അളവു നിശ്ചയിച്ച വെള്ളിയുടെയും സ്ഫടികത്തിന്റെയും കോപ്പകളുമായും അവര്‍ നടക്കും (76:15,16).

•    സ്വര്‍ണത്തിന്റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും (43:71).


 

Feedback