Skip to main content

ഇബ്‌നു അല്‍ ശാതിര്‍

അറബി ഗണിത ശാസ്ത്രജ്ഞന്‍, വാനനിരീക്ഷകന്‍, ഗോളശാസ്ത്രജ്ഞന്‍. ശരിയായ പേര് അബുല്‍ഹസന്‍ അലിയ്യുബ്‌നു ഇബ്‌റാഹീമുബ്‌നി മുഹമ്മദില്‍ മുത്വ്ഇം. 1304ല്‍ ദമസ്‌കസില്‍ ജനിച്ചു. ജാമിഉല്‍ ഉമവിയില്‍ സമയ സൂചകനായി ജോലി ചെയ്തു. ഒരു പുതിയ തരം അസ്‌ട്രോലാബ് നിര്‍മിച്ച അദ്ദേഹം അതിന് 'ആലതുല്‍ ജാമിഅ' എന്ന് പേരിട്ടു. 

ഇബ്‌നുല്‍ ശാതിര്‍ സ്വന്തം കൈകൊണ്ട് നിര്‍മിച്ച അസ്‌ട്രോലാബ് പാരീസിലെ നാഷനല്‍ ലൈബ്രറിയില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. 'അല്‍ അശിഅ്അതുല്ലാമിഅ' എന്ന തന്റെ കൃതിയില്‍ ഈ ഉപകരണത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.  സ്വുന്‍ദൂഖുന്‍ യവാഖീത് എന്ന പേരില്‍ ഒരു സമയമാപിനി അല്‍ ശാതിര്‍ കണ്ടുപിടിച്ചു. നമസ്‌കാരസമയം നിര്‍ണയിക്കാന്‍ അതുപയോഗിച്ചു. കൂടാതെ ഒരു അസ്‌ട്രോലാബിക് ക്ലോക്കും അദ്ദേഹം നിര്‍മിക്കുകയുണ്ടായി. ഒരു പഞ്ചാംഗവും ഇദ്ദേഹം രൂപകല്‍പന ചെയ്തിരുന്നു. അദ്ദേഹത്തെിന്റെ പേരില്‍ തന്നെയാണ് ഇതറിയപ്പെടുന്നത്. 1375ല്‍ മരിച്ചു (ഹി:777).

ഗ്രന്ഥങ്ങള്‍:

അര്‍റൂദാതുല്‍ മുസഹിറാതു ഫില്‍അമിലി ബിര്‍റുബുഇല്‍ മുഖന്‍ത്വറാത്, ഈദാഹുല്‍ മുഗീബ് ഫില്‍ അമലി ബിര്‍റുബുഇല്‍ മുജീബിര്‍റുബുഇല്‍ ജാമിഅ്, കിഫായതുല്‍ ഖുനൂഇ ഫില്‍ അമലി ബിര്‍റുബുഇല്‍ മഖ്തൂഅ്.

Feedback