Skip to main content

സൈനബ് ബിന്‍ത് അലി(റ)

അലിയ്യൂബ്‌നു അബീത്വാലിബ് ഫാത്വിമത്തുസ്സഹ്‌റാ ദാമ്പത്യത്തില്‍ പിറന്ന മകള്‍. നബി(സ്വ)യുടെ മടിത്തട്ടില്‍ വളര്‍ന്ന അനുഗൃഹീത. അതാണ് സൈനബ്. ഫാത്വിമക്ക് ആദ്യം പിറന്ന ഈ പെണ്‍കുട്ടിക്ക് യൗവനത്തില്‍ മരിച്ച തന്റെ മൂത്ത പുത്രിയുടെ പേര് തന്നെ നല്‍കി തിരുനബി(സ്വ).

നബി(സ്വ) മരിക്കുന്നതിന്റെ അഞ്ചുവര്‍ഷം മുമ്പാണ് (ഹിജ്‌റ 5) സൈനബ് ജനിക്കുന്നത്. ആറാം വയസ്സില്‍ തന്നെ സ്‌നേഹനിധിയായ പിതാമഹന്‍ (തിരുനബി(സ്വ)) മരിച്ചു. ആറ് മാസം കഴിയും മുമ്പ് മാതാവ് (ഫാത്വിമ(റ))യും യാത്രയായി. ഇതോടെ പിതാവിന്റെയും സഹോദരങ്ങളുടെയും സ്‌നേഹത്തണലിലായി സൈനബിന്റെ ജീവിതം.

കൗമാരത്തില്‍ അലി(റ) അവള്‍ക്കായി ഇണയെ കണ്ടെത്തി. സഹോദരന്‍ ജഅ്ഫറിന്റെ മകന്‍ അബ്ദുല്ല(റ)യെ. അബ്‌സീനിയ ഹിജ്‌റയിലാണ് അബ്ദുല്ലയുടെ പിറവി. അബ്ദുല്ല അതീവ ധര്‍മിഷ്ടനായിരുന്നു. മുഹമ്മദ്, അലി, അബ്ബാസ്, ഉമ്മുകുല്‍സൂം, ഔന്‍, അക്ബര്‍ എന്നീ സന്താനങ്ങള്‍ക്ക് ജന്മം നല്‍കി സൈനബ്.

Feedback