Skip to main content

ഉമൈമ ബിന്‍ത് റുഖൈഖ(റ)

ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ)യുടെ സഹോദരി റുഖൈഖയുടെ മകളാണ് ഉമൈമ. ഖദീജയുടെ സഹോദരീ പുത്രി എന്നനിലയില്‍ നബി(സ്വ) കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഉമൈമക്ക്.

നബി(സ്വ)യില്‍ നിന്ന് ഹദീസുകളും ഉദ്ധരിച്ചിട്ടുണ്ട്. മക്കാ വിജയദിനത്തില്‍ ഹിന്ദ് ബിന്‍ത് ഉത്ബ യുടെ നേതൃത്വത്തിലുളള വനിതാസംഘം തിരുനബി(സ്വ)യെക്കാണാന്‍ വന്ന സംഭവം ഉമൈമ നിവേദനം ചെയ്തതാണ്.  പ്രതിനിധിയായി നബി(സ്വ)യോട് സംസാരിച്ചത് അവരാണ്. ശേഷം ബൈഅത്ത് ചെയ്യാനായി അവര്‍ നബി(സ്വ)ക്ക് നേരെ കൈനീട്ടി. എന്നാല്‍ താന്‍ സ്ത്രീകള്‍ക്ക് കൈ നല്കാറില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിക്കുകയും ശേഷം വാക്കാല്‍ അവരോട്, അല്ലാഹുവില്‍ പങ്ക് ചേര്‍ക്കില്ല, മോഷ്ടിക്കില്ല, വ്യഭിചരിക്കില്ല, കൈകാലുകള്‍ക്കിടയില്‍ ദുരാരോപണങ്ങള്‍ കെട്ടിച്ചമയ്ക്കില്ല എന്നിങ്ങനെ പ്രതിജ്ഞവാങ്ങി.

മുആവിയയുടെ കാലത്ത് ഇവരെ ശാമിലേക്ക് കൊണ്ടുപോവുകയും അവിടെ വീട് നല്‍കി താമസിപ്പിക്കുകയും ചെയ്തു.

Feedback