Skip to main content

ശെയ്ഖ് ഇബ്‌നു ഉസൈമീന്‍

വര്‍ത്തമാന കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതന്‍. മുഴുവന്‍ പേര് ശെയ്ഖ് മുഹമ്മദ് ബിന്‍ സാലിഹ് ബിന്‍ മുഹമ്മദ് ബിന്‍ ഉസൈമീന്‍ അല്‍ വുഹൈബി. ശെയ്ഖ് ഇബ്‌ന് ഉസൈമീന്‍ എന്നും ശെയ്ഖ് ഉസൈമീന്‍ എന്നും അറിയപ്പെടുന്നു. 

സുഊദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയിെല ഉനൈസയില്‍ 1928ല്‍ ജനിച്ചു. ഉമ്മയുടെ പിതാവും പണ്ഡിതനുമായിരുന്ന ശെയ്ഖ് അബ്ദുറഹ്മാന്‍ ബിന്‍ സുലൈമാന്‍ അലീ അദ്ദാമിഅ്‌നില്‍ നിന്നാണ് ഉസൈമീന്‍ ഖുര്‍ആനിന്റെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്.  ഗണിതശാസ്ത്രത്തിലും വ്യുല്പത്തി നേടി. മുഖ്തസര്‍ അല്‍ അഖീദാ അല്‍ വസ്തിയ്യ, മിന്‍ഹജ് സാലികീന്‍ ഫില്‍ ഫിഖ്ഹ് എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം പഠിച്ചു. പിന്നീട് ഹദീസ്, കര്‍മശാസ്ത്രം, ഖുര്‍ആന്‍ തഫ്‌സീര്‍, ഹദീസിന്റെ ശാസ്ത്രം, നഹ്‌വ്, സ്വര്‍ഫ് തുടങ്ങിയവയിലും അവഗാഹം നേടി. റിയാദിലെ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടുകയും 'ഇല്‍മി ഉനൈസ്' സ്‌കൂളില്‍ അധ്യാപകനായി നിയമിതനാവുകയും ചെയ്തു. 

ശെയ്ഖ് അബ്ദുറഹ്മാന്‍ ഇബ്‌ന് നാസിര്‍ അസ്സഅദി, ശെയ്ഖ് മുഹമ്മദ് അമീന്‍ അശ്ശന്‍ഖീത്വി, ശെയ്ഖ് അബ്ദുല്‍അസീസ് ബ്‌നു ബാസ് തുടങ്ങിയവരായിരുന്നു പ്രധാന ഗുരുക്കന്‍മാര്‍. മതപരമായ വിഷയങ്ങള്‍ വ്യാഖ്യാനിക്കുന്നതിന് തനതായ ശൈലി സ്വീകരിച്ച ശെയ്ഖ് ഉസൈമീന് സുഊദിയിലും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്‍മാരുണ്ട്. ശെയ്ഖ് ഇബ്‌നുബാസിനെപ്പോലെ മതവിഷയങ്ങളില്‍ നിരവധി ഫത്‌വകള്‍ ശെയ്ഖ് ഉസൈമിന്റേതായുണ്ട്. 

മരിക്കുന്നതിനു മുമ്പ് ഇമാം മുഹമ്മദ്ബ്‌നു സുഊദ് ഇസ്‌ലാമിക് സര്‍വ്വകലാശാലയില്‍ ശരീഅ വിഭാഗത്തില്‍ അധ്യാപനം നടത്തിയിരുന്നു. മുതിര്‍ന്ന പണ്ഡിതസഭയിലെ അംഗം കൂടിയായിരുന്ന ശെയ്ഖ് ഉസൈമീന്‍ ഉനൈസയിലെ വലിയ പള്ളിയിലെ ഇമാമുമായിരുന്നു.

2001ല്‍ ജിദ്ദയില്‍ വെച്ച് അന്തരിച്ചു. മക്കയിലെ ഹാദി അല്‍ വാദി'യില്‍ ഖബറടക്കി.

പ്രധാന കൃതികള്‍:


       الشرح الممتع على زاد المستقنع 
شرح مقدمة التفسير 
أسماء الله وصفاته وموقف أهل السنة منها 
شرح العقيدة الواسطية 
القواعد المثلى في صفات الله وأسمائه الحسنى
مختصر لمعة الاعتقاد الهادي إلى سبيل الرشاد
 فتح رب البرية بتلخيص الحموية 
مجموعة أسئلة في بيع وشراء الذهب
 شرح الأربعين النووية
 شرح رياض الصالحين من كلام سيد المرسلين
 فتح ذي الجلال و الإكرام بشرح بلوغ المرام 
إزالة الستار عن الجواب المختار لهداية المحتار
 الإبداع في بيان كمال الشرع و خطر الابتداع 
القول المفيد على كتاب التوحيد ، شرح العقيدة السفارينية 
شرح كتاب السياسة الشرعية لشيخ الإسلام ابن تيمية 
فتاوى أركان الإسلام 
الرسائل و المتون العلمية
صفة الحج و العمرة
أصول في التفسير 
شرح مقدمة التفسير لابن تيمي
 

Feedback