Skip to main content

ഖബ്‌റില്‍ കിടത്തല്‍

ഖബ്‌റില്‍ വസ്ത്രം വിരിക്കുകയോ തലയണ പോലുള്ളത് വെക്കുകയോ ചെയ്യുന്നത് കറാഹത്താണെന്ന് അധിക പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ''നബി(സ്വ)യെ മറവുചെയ്തപ്പോള്‍ ഖബ്‌റില്‍ ഒരു ചുവന്ന വസ്ത്രം വിരിച്ചിരുന്നു''(മുസ്‌ലിം) എന്ന ഹദീസ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മറുപക്ഷത്തിന്റെ തെളിവ്, തത്സംബന്ധമായി ഹാഫിദ്വ് ഇബ്‌നുഹജര്‍ പറഞ്ഞതാണ്: മണ്ണിടുന്നതിനു മുമ്പായി അവര്‍ അത് പുറത്തെടുത്തിരുന്നതായി വാഖിദി അലിയ്യുബ്‌നു ഹുസൈനില്‍ നിന്ന് നിവേദനം ചെയ്യുന്നു. ഇത് ഇബ്‌നു അബ്ദില്‍ബര്‍റ് ഖണ്ഡിതമായി പറഞ്ഞിട്ടുമുണ്ട് (അത്തല്‍ഖീസ് 5:220).

മയ്യിത്തിന്റെ കവിളില്‍നിന്ന് വസ്ത്രം നീക്കിയ ശേഷം മണ്ണിലേക്ക് ചേര്‍ത്തുവെക്കുന്നത് അഭിലഷണീയമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞു. ''എന്നെ നിങ്ങള്‍ ഖബ്‌റിലേക്കിറക്കിയാല്‍ കവിള്‍ത്തടം മണ്ണോട് ചേര്‍ക്കുക'' എന്ന് ഉമര്‍(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മയ്യിത്ത് ഖബ്‌റിലേക്കിറക്കുമ്പോള്‍ ഖബ്‌റിനു മുകളില്‍ ഒരു വസ്ത്രം നിവര്‍ത്തിപ്പിടിക്കുന്നത് നല്ലതാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുടേതാണെങ്കില്‍ മാത്രമേ വേണ്ടതുള്ളൂവെന്ന് അവരില്‍ അധിക പണ്ഡിതരും പറഞ്ഞിരിക്കുന്നു.

സഅ്ദി(റ)നെ മറവ് ചെയ്യുമ്പോള്‍ നബിയുടെ നിര്‍ദേശമനുസരിച്ച് വസ്ത്രം പിടിച്ചതായി ഉദ്ധരിക്കപ്പെട്ടതാണ് ഇതിനുള്ള തെളിവ്. ''ഇത് ദുര്‍ബലമാണ്. മാത്രമല്ല അത് രക്തം വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുറിവുകള്‍ ജനങ്ങള്‍ കാണാതിരിക്കാന്‍ വേണ്ടിയായിരുന്നത്രെ'' (നൈലുല്‍ഔത്വാര്‍ 4:129). മയ്യിത്ത് ഖബ്‌റില്‍ കിടത്തിയ ശേഷം മൂടുകല്ലുകള്‍ വെക്കേണ്ടതാണ്. ''സഅ്ദി(റ)നോട്, പെട്ടിപോലുള്ള വല്ലതുമുണ്ടാക്കാന്‍ വേണ്ടി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിരുദൂതരെ മറവുചെയ്തതുപോലെ, എന്നെക്കൊണ്ട് ചെയ്യുക. ഇഷ്ടികകള്‍ പാകുകയും എെന്റ മേല്‍ മണ്ണ് കോരിയിടുകയും ചെയ്യുക''.

സംസ്‌കരണത്തില്‍ പങ്കെടുക്കുന്നവര്‍ മയ്യിത്തിന്റെ തലഭാഗത്തുനിന്നും മൂന്ന് വാരല്‍ മണ്ണ് ഖബ്‌റിലേക്കിടുന്നത് സുന്നത്താണ്.

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) ജനാസ നമസ്‌കരിക്കുകയും പിന്നീട് ഖബ്‌റിന്നരികില്‍ചെന്ന് അതിന്റെ തലഭാഗത്തുനിന്നും മൂന്ന് പിടി മണ്ണ് വാരിയിടുകയും ചെയ്തു'' (ഇബ്‌നുമാജ, ഇതിന്റെ പരമ്പര സ്വഹീഹാണ്. നൈലുല്‍ ഔത്വാര്‍ 4: 127).

മണ്ണ്‌വാരിയിടുമ്പോള്‍ 'മിന്‍ഹാ ഖലഖ്‌നാക്കും വ ഫീഹാ നുഈദുകും വ മിന്‍ഹാ നുഖ്‌രിജുകും താറതന്‍ ഉഖ്‌റാ' (അതില്‍ നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്, അതിലേക്ക് നിങ്ങളെ നാം മടക്കും. അതില്‍ നിന്ന് മറ്റൊരിക്കല്‍ നിങ്ങളെ നാം പുറപ്പെടുവിക്കും) എന്ന് ചൊല്ലണമെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. എന്നാല്‍ ആ അഭിപ്രായം പ്രബലമല്ല.

അബൂഉമാമയില്‍ നിന്ന് അഹ്മദ് നിവേദനം ചെയ്ത ഹദീസാണ് ഇതിനുള്ള തെളിവ്. പ്രവാചകപുത്രി ഉമ്മുകുല്‍സൂമിനെ ഖബ്‌റിലേക്ക് വെച്ചപ്പോള്‍ നബി(സ്വ) അപ്രകാരം ചൊല്ലിയതായി പറയുന്ന ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണെന്ന് നവവി വ്യക്തമാക്കിയിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ് 5:294). അഹ്മദ് പറയുന്നു: ''ഈ വിഷയകമായ ഹദീസുകള്‍ ദുര്‍ബലമായതിനാല്‍ ഒന്നും ചൊല്ലേണ്ടതില്ല'' (ഫിഖ്ഹുസ്സുന്ന 1:549).

 അഴിക്കുകയുമൊക്കെ സ്ത്രീകള്‍ക്ക് ചെയ്യാവുന്നതാണ്.'' ഇതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇതാണ് ശരിയെന്നും ശാഫിഈയുടെ അഭിപ്രായത്തിന് അനുയോജ്യമെന്നും ഇമാം നവവി വ്യക്തമാക്കിയിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ് 5:289).

ഇബ്‌നു അബീമുലൈകയില്‍നിന്ന് ബൈഹഖി ഉദ്ധരിക്കുന്നു: ''വധിക്കപ്പെട്ട അബ്ദില്ലാഹിബ്‌നു സുബൈറിന്റെ ജഡം കുടുംബത്തിലേക്ക് കൊണ്ടുപോകാന്‍ ഖലീഫ അബ്ദില്‍മലികിന്റെ എഴുത്ത് കിട്ടി. ഞാന്‍ മയ്യിത്തുമായി അബൂബക്‌റിന്റെ മകള്‍ അസ്മാഇന്റ അടുത്തേക്കു ചെന്നു. അവര്‍ തന്റെ മകനെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ക്വബ്‌റടക്കുകയുംചെയ്തു.'' ഇതിന്റെ പരമ്പര സ്വഹീഹാണ് (തല്‍ഖീസ് 5:275).

കാല്‍വെക്കുന്ന ഭാഗത്തിലൂടെ വേണം മയ്യിത്തിനെ ഖബ്‌റിലേക്കിറക്കാന്‍. ''ഹാരിസ് അബ്ദുല്ലാഹിബ്‌നു യസീദിനോട് തനിക്ക്‌വേണ്ടി നമസ്‌കരിക്കാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നതനുസരിച്ച് നമസ്‌കാരത്തിന് നേതൃത്വം നല്കി. പിന്നീട് കാലിന്റെ ഭാഗത്തിലൂടെ അദ്ദേഹത്തെ ഖബ്‌റിലേക്ക് പ്രവേശിപ്പിച്ചു. അദ്ദേഹം ഇത് (നബി)ചര്യയാണെന്ന് പറയുകയുംചെയ്തു'' (അബൂദാവൂദ്). ഇത് എളുപ്പമല്ലെങ്കില്‍ സാധ്യമാകുന്ന രീതിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്. 

'ബിസ്മില്ലാഹി വ അലാ സുന്നതി റസൂലില്ലാഹ്' (61) (അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ ദൂതന്റെ ചര്യയിലും) എന്നോ 'ബിസ്മില്ലാഹി വ അലാ മില്ലത്തി റസൂലില്ലാഹ്'(62) എന്നോ ഖബ്‌റിലേക്കിറക്കുന്നവന്‍ പറയുന്നത് സുന്നത്താണ്. ഇപ്രകാരം നബി(സ്വ) പറഞ്ഞിരുന്നു (തിര്‍മിദി, അബൂദാവൂദ്).

അുഖം ഖിബ്‌ലക്ക് അഭിമുഖമായി വലതുവശം ചരിച്ചു കിടത്തേണ്ടതാണ്.

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446