Skip to main content

ഒരു ഖബ്‌റില്‍ ഒന്നിലധികം മയ്യിത്തുകള്‍

യുദ്ധം, പകര്‍ച്ചവ്യാധി, പ്രകൃതി വിപത്തുകള്‍ തുടങ്ങിയവ ഉണ്ടാവുമ്പോള്‍ അനേകമാളുകള്‍ മരണമടയുന്നു. ഇത്തരം ഘട്ടങ്ങളില്‍ ഒരു ഖബ്‌റില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാവുന്നതാണ്. ഹിശാമുബ്‌നു ആമിര്‍ പറഞ്ഞു: ''ഉഹ്ദ് യുദ്ധാനന്തരം മരണപ്പെട്ടവരുടെ സംസ്‌കരണം ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: പ്രവാചകരേ, ഓരോരുത്തര്‍ക്കും ഖബ്ര്‍ കുഴിക്കുക പ്രയാസമാണല്ലോ?'' പ്രവാചകന്‍ പറഞ്ഞു: ''നിങ്ങള്‍ ആഴത്തിലും വിശാലതയിലും നന്നായി കുഴിക്കുക. ഒരു ഖബ്‌റില്‍ രണ്ടോ മൂന്നോ പേരെ മറവ് ചെയ്യുക. അവരില്‍ കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവരെ മുന്തിക്കുക'' (ബുഖാരി).

 

Feedback
  • Saturday Dec 14, 2024
  • Jumada ath-Thaniya 12 1446