Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (31-40)

31.     ഹാരിസുബ്‌നു ആസ്വിം അല്‍ അശ്അരി (അബൂമാലിക്)

യമനിലെ പ്രസിദ്ധമായ അശ്അര്‍ ഗോത്രക്കാരന്‍. അശ്അരികളോടൊപ്പം നബി(സ്വ)യുടെ അടുക്കല്‍ വന്നു. ഉമറി(റ)ന്റെ കാലത്ത് പ്ലേഗ് ബാധിച്ച് മരണം. 27 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

32.     ഹാരിസു ബ്‌നു ഔഫ്

 അബൂവാഖിദ് അല്ലൈസി എന്ന പേരില്‍ പ്രസിദ്ധനായ സ്വഹാബി. മക്കാവിജയത്തില്‍ പങ്കെടുത്തു. മക്കയില്‍ ഹിജ്‌റ 68 ല്‍ നിര്യാണം. 24 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

33.     ഹുദൈഫത്തുല്‍ യമാന്‍ (അബുഅബ്ദില്ല)

 യമാന്‍ എന്നത് പിതാവ് ഹസലിന്റെ സ്ഥാനപ്പേരായിരുന്നു. ധീരന്‍. നബിയുടെ(സ്വ) രഹസ്യക്കാരന്‍ എന്ന പേരില്‍ പ്രസിദ്ധന്‍. ഉമര്‍(റ)ന്റെ കാലത്ത് പല പട്ടണങ്ങളിലും ഗവര്‍ണറായിട്ടുണ്ട്. ഹി: 36 ല്‍ മരണം. 225 ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

34.     ഹസനുബ്‌നു അലി

പ്രവാചകപുത്രി ഫാത്വിമ(റ)യുടെയും നാലാം ഖലീഫ അലി(റ)യുടെയും പുത്രന്‍. ജനനം മദീനയില്‍. ബുദ്ധിമാന്‍, പണ്ഡിതന്‍. മുആവിയയുടെ കാലത്തെ പ്രശ്‌നത്തില്‍ ഉദാരതയും വിട്ടുവീഴ്ചയും കാണിച്ചു. ഹി: 50 ല്‍ മദീനയില്‍ മരണം. ബഖീഇല്‍ ഖബറടക്കി. മാതാമഹനായ നബി(സ്വ)യില്‍ നിന്ന് 13 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

     കൂടുതലറിയാന്‍ 

35.     ഹഫ്‌സ്വ ബിന്‍തു ഉമര്‍

 പ്രവാചകപത്‌നി. ഉമ്മുല്‍ മുഅ്മിനീന്‍. ഇവരുടെ ആദ്യ ഭര്‍ത്താവ് ഹുനൈസ്ബ്‌നു ഹുദാഫ. ബദ്‌റില്‍ പങ്കെടുത്തിട്ടുണ്ട്. ഹിജ്‌റ രണ്ടാം വര്‍ഷം നബി(സ്വ) ഇവരെ വിവാഹം ചെയ്തു. ഹിജ്‌റ 41 ല്‍ മദീനയില്‍ മരണം. റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളുടെ എണ്ണം 60.

    കൂടുതലറിയാന്‍ 

36.     ഹകീമുബ്‌നു ഹിസാം (അബൂഖാലിദ്)

 ഖുറൈശ് ഗോത്രക്കാരന്‍. പ്രവാക പത്‌നി ഖദീജയുടെ(റ) സഹോദര പുത്രന്‍. പ്രവാചകത്വത്തിനു മുമ്പും പിമ്പും നബി(സ്വ)യുടെ കൂട്ടുകാരന്‍. ഹിജ്‌റ 38 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 41.

37.     ഖാലിദുബ്‌നു സൈദ് (അബൂഅയ്യൂബ്)

അന്‍സ്വാരി. നജ്ജാര്‍ ഗോത്രം. അഖബയിലും ബദ്ര്‍ അടക്കം പല യുദ്ധങ്ങളിലും പങ്കെടുത്തു. ബനൂ ഉമയ്യ ഖലീഫമാരുടെ കാലംവരെ ജീവിച്ചു. ഹിജ്‌റ 52 ല്‍ മരണം. ഹദീസ് 155.

38.     ഖാലിദുബ്‌നുല്‍ വലീദ്

 ഖുറൈശ് ഗോത്രക്കാരന്‍, മക്കാവിജയത്തിനു മുമ്പായി ഇസ്‌ലാം സ്വീകരിച്ചു. സൈഫുല്ലാഹ് എന്ന അപരനാമത്തില്‍ പ്രശസ്തന്‍. വിവിധ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശക്തനും തന്തജ്ഞനുമായ പടയാളി. യര്‍മൂക് യുദ്ധത്തില്‍ സൈന്യാധിപന്‍. ഉജ്വല വാഗ്മി.മരണം ഹി: 21 ല്‍ ഹിംസില്‍. മക്കയില്‍ വെച്ചാണെന്ന ഒരു പക്ഷവുമുണ്ട്. ഹദീസ് 18.

    കൂടുതലറിയാന്‍


39.     ഖബ്ബാബുബ്‌നുല്‍അറത്ത്

 ആദ്യകാലത്തു തന്നെ ഇസ്‌ലാം ആശ്ലേഷിച്ചവരില്‍ പ്രമുഖന്‍. ഇതിന്റെ പേരില്‍ ഖുറൈശികളുടെ കഠിന മര്‍ദനത്തിനിരയായി. ഹിജ്‌റയില്‍ പങ്കെടുത്തു. എല്ലാ യുദ്ധങ്ങളിലും പങ്കുചേര്‍ന്നു. ഹിജ്‌റ 37 ല്‍ കൂഫയില്‍ മരണം. ഹദീസുകള്‍ 32.

40.     ഖൗല ബിന്തു ആമിര്‍

    അന്‍സ്വാരിയ്യ.ഹംസ(റ)യുടെ ഭാര്യ. നബി(സ്വ)യില്‍ നിന്ന് എട്ട് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.

       


 

Feedback