Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (61-70)

61.     സ്വഫിയ്യ ബിന്‍തു ഹുയയ്യിബ്‌നി അഖ്ത്വബ്

 പ്രവാചകപത്‌നി, ഇസ്‌റാഈല്‍ വംശജ. ധാരാളം നബിവചനങ്ങള്‍ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. ഹിജ്‌റ 35 ല്‍ അലിയുടെ(റ) ഭരണകാലത്ത് മരണം.
    
    കൂടുതലറിയാന്‍

62.     സുഹൈബുബ്‌നു സിനാന്‍ (അര്‍റൂമി)

റോമക്കാരന്‍ എന്നറിയപ്പെടുന്നു. ചെറുപ്രായത്തില്‍ റോമക്കാരന്‍ ബന്ദിയാക്കി. പിന്നീട് മക്കയിലെ കല്‍ബ് ഗോത്രക്കാരന്‍ വിലയ്ക്കു വാങ്ങി മക്കയിലെത്തിച്ചു. പിന്നീട് അബ്ദുല്ലാഹിബ്‌നു ജദ്ആന്‍ വിലയ്ക്കുവാങ്ങി മോചിപ്പിച്ചു. കച്ചവടക്കാരനായി കഴിച്ചുകൂട്ടി. വളരെ നേരത്തെ ഇസ്‌ലാം ആശ്ലേഷിച്ചു. ഹിജ്‌റയിലും എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 38 ല്‍ മദീനയില്‍ മരിച്ചു. ഹദീസുകള്‍ 307.

63.     സ്വഖ്‌റുബ്‌നു ഹര്‍ബി(അബൂസുഫ്‌യാന്‍)

 ജാഹിലിയ്യത്തില്‍ ഖുറൈശി നേതാവ്. മക്കാവിജയത്തോടടുത്ത് ഇസ്‌ലാം ആശ്ലേഷിച്ചു. അമവീഭരണത്തിന്റെ നേതാവായ മുആവിയയുടെ പിതാവ്. ഇസ്‌ലാം സ്വീകരണത്തിനുശേഷം വളരെ നന്നായി ജീവിച്ചു. ഹിജ്‌റ 31 ല്‍ മദീനയില്‍ മരിച്ചു. ശാമിലാണെന്ന പക്ഷവുമുണ്ട്.
    
    കൂടുതലറിയാന്‍ 

64.     സ്വാദികുബ്‌നു അജ്‌ലാന്‍ (അബൂഉമാമ: അല്‍ബാഹിലി)

 ഭക്തന്‍. അബൂഉമാമ എന്ന പേരില്‍ പ്രശസ്തന്‍. ശാമില്‍ താമസിച്ചു. ഹിജ്‌റ 81 ല്‍ ഹിംസ്വില്‍ മരണം. ഹദീസുകള്‍ 250.
    
    കൂടുതലറിയാന്‍ 

65.     ത്വല്‍ഹതുബ്‌നു ഉബൈദില്ല

 തൈം ഗോത്രം. സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. അബൂബക്ര്‍(റ) വഴി ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചു. ഉഹ്ദ് മുതല്‍ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ 36 ല്‍ ജമല്‍ സംഭവത്തില്‍ രക്തസാക്ഷിയായി. ഹദീസുകള്‍ 38.
    
    കൂടുതലറിയാന്‍ 

66.     ആഇശ ബിന്‍ത് അബീബക്ര്‍

 പ്രവാചകപത്‌നി, പണ്ഡിത. മക്കയില്‍നിന്ന് നബി(സ്വ) അവരെ വിവാഹം ചെയ്തു. മദീനയില്‍ വെച്ച് ദാമ്പത്യ ജീവിതമാരംഭിച്ചു. ധാരാളം ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. നബിയുടെ(സ്വ) മരണസമയത്ത് ഇവര്‍ക്ക് 18 വയസ്സ് പ്രായമായിരുന്നു. മരണം ഹിജ്‌റ 58 ല്‍.
    
    കൂടുതലറിയാന്‍ 

67.     ആമിറുബ്‌നു അബ്ദില്ല അല്‍ജര്‍റാഹ് (അബൂഉബൈദ)

 ഫഹ്മ് ഗോത്രം. ശാം വിജയത്തില്‍ സൈന്യാധിപന്‍. സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. വളരെ നേരത്തെ ഇസ്‌ലാം സ്വീകരിക്കുകയും എല്ലാ യുദ്ധങ്ങളിലും പങ്കെടുക്കുകയും ചെയ്തു. എന്റെ സമുദായത്തിന്റെ വിശ്വസ്തന്‍ എന്ന് നബി(സ്വ) ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. പ്ലേഗ് ബാധിച്ച് ഹിജ്‌റ 18 ല്‍ ഗോര്‍ബിസ്താനില്‍ മരണം. ഹദീസുകള്‍ 14.
    
    കൂടുതലറിയാന്‍ 

68.     ഉബാദത്തുബ്‌നു സ്വാമിത് (അബുല്‍ വലീദ്)

 ഖസ്‌റജ് ഗോത്രം. അന്‍സ്വാരി. അഖബ ഉടമ്പടിയില്‍ പങ്കെടുത്തു. ബദ്‌റ് അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കുചേര്‍ന്നു. ശക്തനും ധീരനും. ഹിജ്‌റ 34 ല്‍ ബൈതുല്‍ മുഖദ്ദസില്‍ മരണം.
    
    കൂടുതലറിയാന്‍ 

69.     അല്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്വലിബ് (അബുല്‍ ഫാദ്വൽ)

 നബിയുടെ(സ്വ) പിതൃവ്യന്‍. ഇസ്‌ലാമിലും ജാഹിലിയ്യത്തിലും പ്രമുഖന്‍. ഹാജിമാര്‍ക്ക് വെള്ളം നല്കുന്ന ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരുന്നു. ഹിജ്‌റയ്ക്കുമുമ്പേ ഇസ്‌ലാം സ്വീകരിച്ചെങ്കിലും രഹസ്യമാക്കിവെച്ചു. അങ്ങനെ മക്കക്കാരുടെ വിവരങ്ങള്‍  മദീനയിലേക്ക് നബിക്ക്(സ്വ) അറിയിച്ചുകൊണ്ടിരുന്നു. മക്കാവിജയത്തിന് മുമ്പ് മദീനയിലേക്ക് ഹിജ്‌റ പോയി. ഹുനൈന്‍ യുദ്ധത്തില്‍ നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഹിജ്‌റ 32 ല്‍ മദീനയില്‍ മരിച്ചു. ഹദീസുകള്‍ 35.
    
    കൂടുതലറിയാന്‍ 

70.     അബ്ദുല്ലാഹിബ്‌നു ഖൈസ് (അബൂമൂസല്‍ അശ്അരി)

 യമനിലെ പ്രസിദ്ധമായ അശ്അര്‍ ഗോത്രക്കാരന്‍. ഹിജ്‌റയ്ക്കു മുമ്പ് തന്നെ മക്കയില്‍ വന്ന് ഇസ്‌ലാം സ്വീകരിക്കുകയും ഹിജ്‌റയില്‍ പങ്കുചേരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണത്തെ നബി(സ്വ) പുകഴ്ത്തിയിട്ടുണ്ട്. ഹിജ്‌റ 44 ല്‍ കൂഫയില്‍ മരണം. 360 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.
    
    കൂടുതലറിയാന്‍

Feedback