Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (41-50)

41.     ഖൗല ബിന്‍തു ഹകീം

 ഉസ്മാനുബ്‌നു മദ്വ്ഊനിന്റെ ഭാര്യ. ഉമ്മുശരീക് എന്ന പേരില്‍ അറിയപ്പെടുന്നു. ഹദീസ് 15. മുസ്‌ലിമില്‍ ഇവരുടെ ഒരു ഹദീസുമാത്രം.

42.     രിഫാഅ അത്തൈമി (അബൂരിംസ)

 അബൂദാവൂദ്, തിര്‍മിദി, നസാഈ എന്നിവര്‍ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ആഫ്രിക്കയിലാണ് മരണമെന്ന് ഇബ്‌നു സഅ്ദ് രേഖപ്പെടുത്തിയിട്ടുണ്ട്.

43.     രിഫാഇ ബ്‌നു റാഫിഅ് അസ്സര്‍ഖി

 അന്‍സ്വാരി. പിതാവും സ്വഹാബി. ബദ്ര്‍ മുതല്‍ എല്ലാ യുദ്ധങ്ങളിലും അഖബയിലും രിദ്വ്‌വാന്‍ ഉടമ്പടിയിലുമെല്ലാം നബി(സ്വ)യോടൊപ്പം പങ്കടുത്തു. മുആവിയയുടെ കാലത്ത് മരണം. ഹദീസ് 24.

44.     റംല ബിന്‍ത് അബീസുഫ്‌യാന്‍ (ഉമ്മുഹബീബ)

 ആദ്യകാലത്തുതന്നെ ഇസ്‌ലാം ആശ്ലേഷിച്ചു. ഹബ്ശയിലേക്ക് ഭര്‍ത്താവ് അബ്ദുല്ലാഹിബ്‌നു ജഹ്ശിനോടൊപ്പം ഹിജ്‌റ പോയി. ഭര്‍ത്താവ് അവിടെയെത്തി ക്രിസ്തുമതം സ്വീകരിച്ചു. അവിടെവെച്ച് മരിച്ചു. നബി(സ്വ) ഇവരെ വിവാഹം കഴിച്ചു. മരണം ഹിജ്‌റ 42 ല്‍. റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളുടെ എണ്ണം 65.
    
    കൂടുതലറിയാന്‍ 

45.     സുബൈറുബ്‌നുല്‍ അവ്വാം (അബൂഅബ്ദില്ല)

 ധീരന്‍, സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഒരാള്‍. നബിയുടെ(സ്വ) അമ്മായിയുടെ മകന്‍. ബദ്‌റ്, ഉഹ്ദ് തുടങ്ങിയ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 30 ല്‍ ജമല്‍ യുദ്ധത്തില്‍ ഇബ്‌നു ജര്‍മൂസ് ചതിയില്‍ ഇദ്ദേഹത്തെ വധിച്ചു. ഹദീസ്:38.

    കൂടുതലറിയാന്‍ 

46.     സൈദുബ്‌നു അര്‍ഖം

ഖസ്‌റജ് ഗോത്രം. അന്‍സ്വാരി. നബി(സ്വ)യോടൊപ്പം 17 യുദ്ധങ്ങളില്‍ പങ്കെടുത്തു. സ്വിഫ്ഫീനില്‍ അലിയോടൊപ്പവും പങ്കെടുത്തു. ഹിജ്‌റ 68 ല്‍ കൂഫയില്‍ മരണം. ഹദീസ് 70.

47.     സൈദുബ്‌നു സാബിത് (അബൂ ഖാരിജ)

 ഖസ്‌റജ് ഗോത്രം. നബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരന്‍. മദീനയില്‍ ജനിച്ചു. മക്കയില്‍ വളര്‍ന്നു. 11-ാം വയസ്സില്‍ നബി(സ്വ)യോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയി. പണ്ഡിതന്‍. ഖുര്‍ആന്‍ മനഃപാഠമുള്ള വ്യക്തി. മരണം ഹിജ്‌റ 45 ല്‍. ഹദീസ്  92.

48.     സൈദുബ്‌നു സഹ്ല്‍ (അബൂത്വല്‍ഹ)
 

ബദ്ര്‍ അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കുചേര്‍ന്ന സ്വഹാബി. അനസി(റ) ന്റെ പിതൃവ്യന്‍. ഹുനൈന്‍ യുദ്ധത്തില്‍ 20 ശത്രുക്കളെ വധിച്ചു. ഉഹ്ദ് യുദ്ധത്തില്‍ നബി(സ്വ)യെ സംരക്ഷിക്കാന്‍ കഠിന ത്യാഗം സഹിച്ചു. ഒരു കൈ തളര്‍ന്നുപോയി. നബി(സ്വ)യുടെ മരണശേഷം 40 വര്‍ഷം ജീവിച്ചു. ഹദീസ് 92.

49.     സൈദുബ്‌നു ഖാലിദ് അല് ജുഹനി

ഹുദൈബയില്‍ പങ്കെടുത്തു. മക്കാ വിജയ ദിവസം ജുഹൈന ഗോത്രത്തിന്റെ പതാക വാഹകന്‍. ഹിജ്‌റ 78 ല്‍ മദീനയില്‍ മരണം. ഹദീസ് 81.

50.     സൈനബ് ബിന്‍ത് ജഹ്ശ്

 പ്രവാചകപത്‌നി. അസദ് ഗോത്രം. ഇവര്‍ സൈദ് ബിന്‍ ഹാരിസയുടെ ഭാര്യയായിരുന്നു. അദ്ദേഹം ഇവരെ വിവാഹമോചനം ചെയ്ത ശേഷം നബി(സ്വ) അവരെ വിവാഹം കഴിച്ചു. ബര്‍റ എന്ന പേര് മാറ്റി സൈനബ് എന്നാക്കി. ഹി: 20 ല്‍ മരണം. ഹദീസുകള്‍ 1.
    
    കൂടുതലറിയാന്‍

Feedback