Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (91-100)

91.     ഉമറുബ്‌നുല്‍ഖത്വാബ്

    രണ്ടാം ഖലീഫ അമീറുല്‍ മുഅ്മിനീന്‍ എന്ന് ആദ്യമായി വിളിക്കപ്പെട്ടു. പ്രവാചകപത്‌നി ഹഫ്‌സ്വയുടെ പിതാവ്. ഇസ്‌ലാമിലും ജാഹിലിയ്യത്തിലും ശക്തനും ധീരനും. ആറാം വര്‍ഷം ഇസ്‌ലാം സ്വീകരിച്ചു. മദീന ഹിജ്‌റ പരസ്യമായി നടത്തി. എല്ലാ യുദ്ധങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. നമസ്‌കരിച്ചുകൊണ്ടിരിക്കെ അബൂലുഅ്‌ലൂഅയുടെ കുത്തേറ്റ് ഹിജ്‌റ 23 ല്‍ രക്തസാക്ഷിയായി.
    
    കൂടുതലറിയാന്‍ 

92.     ഉമറുബ്‌നു അബീസലമ

    ഇദ്ദേഹത്തിന്റെ മാതാവ് ഉമ്മുസലമ പ്രവാചക പത്‌നിയായിരുന്നു. എത്യോപ്യയില്‍ ജനനം. നബി(സ്വ)യുടെ വളര്‍ത്തുപുത്രന്‍. അലി(റ)യുടെ ഭരണകാലത്ത് ബഹ്‌റയ്‌നിന്റെയും പേര്‍ഷ്യയുടെയും ഗവര്‍ണറായി. ഹിജ്‌റ 83ല്‍ മരണം. ഹദീസുകള്‍ 12.

93.     അംറുബ്‌നു അബ്‌സ അസ്സുലമി

    ആദ്യകാല വിശ്വാസി. മദീന ഹിജ്‌റയില്‍ പങ്കെടുത്തു. പിന്നീട് ശാമിലേക്ക് മാറിത്താമസിച്ചു. ഹിംസ്വില്‍ വെച്ച് മരിച്ചു. ഹദീസുകള്‍ 38.
    
    കൂടുതലറിയാന്‍

94.     അംറുബ്‌നു ഖൈസ് (ഇബ്‌നു ഉമ്മിമക്തൂം)

    പേര് അബ്ദുല്ല എന്നാണെന്ന ഒരഭിപ്രായമുണ്ട്. നബിയുടെ(സ്വ) ബാങ്കുകാരന്‍. ജന്‍മനാ അന്ധന്‍. ഖദീജ(റ)യുടെ അമ്മാവന്റെ മകന്‍. മദീനയിലേക്ക് ഹിജ്‌റ പോയി. യുദ്ധസമയങ്ങളില്‍ 13 തവണ നബി(സ്വ) ഇദ്ദേഹത്തെ മദീനയുടെ ചുമതല ഏല്പിച്ചിട്ടുണ്ട്. ഖാദിസിയ്യ യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായി. മൂന്ന് ഹദീസുകള്‍.
    
    കൂടുതലറിയാന്‍ 

95.     അംറുബ്‌നുല്‍ആസ്വ്

    സഹ്മ് ഗോത്രം. ഈജിപ്ത് ജയിച്ചടക്കിയ സൈന്യാധിപന്‍. ഹുദൈബിയ സന്ധിയുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിലേക്കു വന്നു. ദാത്തുസ്സലാസില്‍ യുദ്ധത്തില്‍ ഇദ്ദേഹത്തെ നബി(സ്വ) നേതാവാക്കി. മുആവിയ ഹിജ്‌റ 38ല്‍ ഈജിപ്തിന്റെ ഗവര്‍ണ്ണറാക്കി. മരണം ഹിജ്‌റ 43 ല്‍. ഹദീസുകള്‍ 39.
    
    കൂടുതലറിയാന്‍ 

96.     അലിയ്യുബ്‌നു അബീത്വാലിബ്

    ഖുറൈശ് ഗോത്രം. അബൂത്വാലിബിന്റെ പുത്രന്‍. നാലാം ഖലീഫ. സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷമറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. നബി(സ്വ)യുടെ പിതൃസഹോദരപുത്രനും പുത്രീഭര്‍ത്താവും. ധീരന്‍. യോദ്ധാവ്, വാഗ്മി. കുട്ടികളില്‍ ആദ്യ വിശ്വാസി. ഉസ്മാന്റെ(റ) രക്തസാക്ഷിത്വത്തിന് ശേഷം ഖിലാഫത്ത് ഏറ്റെടുത്തു. ഹിജ്‌റ 35 ല്‍ കൂഫയില്‍ താമസിച്ചു. ഹിജ്‌റ 40 ല്‍ അബ്ദുര്‍റഹ്മാനിബ്‌നു മുല്‍ജിമിന്റെ കുത്തേറ്റു മരിച്ചു.


    കൂടുതലറിയാന്‍ 

97.     ഔഫുബ്‌നു മാലിക് അല്‍അശ്ജഈ

    ഗത്വ്ഫാന്‍ ഗോത്രം. മക്കാവിജയ സമയത്ത് തന്റെ ഗോത്രത്തിന്റെ പതാക വാഹകന്‍. ദമസ്‌കസില്‍ താമസിച്ചു. ഹദീസുകള്‍ 67.

98.     ഉവൈമിറുബ്‌നു ആമിര്‍ (അബുദ്ദര്‍ദാഅ്)

    ഖസ്‌റജ് ഗോത്രം അന്‍സ്വാരി, അബുദ്ദര്‍ദാഅ് എന്ന പേരില്‍ പ്രശസ്തന്‍. തന്റെ ഗോത്രത്തില്‍നിന്ന് അവസാനം ഇസ്‌ലാം സ്വീകരിച്ച വ്യക്തി. ഇസ്‌ലാം സ്വീകരണത്തിനുശേഷം നന്നായി ജീവിച്ചു. ഉഹ്ദിനുശേഷം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉസ്മാന്റെ(റ) കാലത്ത് ദമസ്‌കസിലെ ഖാദിയായി ചുമതലയേല്പിച്ചു. മരണം ഹിജ്‌റ 32 ല്‍. ഹദീസുകള്‍ 179.
    
    കൂടുതലറിയാന്‍

99.     ഫാഖിത ബിന്‍തു അബീത്വാലിബ് (ഉമ്മുഹാനിഅ്)

    ഹാശിം ഗോത്രം, സ്വഹാബി വനിത. അലിയുടെ(റ) സഹോദരി. ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും രണ്ടു ഹദീസുകളുണ്ട്. മുആവിയയുടെ കാലത്ത് മരണം.
    
    കൂടുതലറിയാന്‍ 

100.     ഫാത്വിമ ബിന്‍തു ഖൈസ്

    ഖുറൈശിലെ ഫിഹ്‌റ് ശാഖയില്‍പ്പെട്ടവര്‍. ള്വഹ്ഹാക്ക് ബ്‌നു ഖൈസിന്റെ സഹോദരി. ആദ്യകാലത്ത് ഹിജ്‌റ പോയവരില്‍പെടുന്നു. ബുദ്ധിമതിയും സമര്‍ഥയും. പ്രമുഖ താബിഉകള്‍ ഇവരില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹദീസുകള്‍ 32.
    
    കൂടുതലറിയാന്‍ 

Feedback