Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (101-110)

101.     ഫുദ്വാലത്തുബ്‌നു ഉബൈദ് അല്‍അന്‍സ്വാരി

    ഔസ് ഗോത്രം. ഉഹ്ദിലും രിദ്വ്‌വാന്‍ കരാറിലും പങ്കെടുത്തു. ദമസ്‌കസിലെ ഖാദി സ്ഥാനം വഹിച്ചു. ഹിജ്‌റ 53 ല്‍ മരണം. ഹദീസുകള്‍ 50.

102.     കഅ്ബുബ്‌നു മാലിക് അല്‍ അന്‍സ്വാരി.

    സലമ ഗോത്രം. ബദ്‌റും തബൂക്കും ഒഴികെ മറ്റെല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. അഖബ ഉടമ്പടിയില്‍ സംബന്ധിച്ചു. ഉഹ്ദ് യുദ്ധത്തില്‍ 11 മുറിവുകളേറ്റു. ഇസ്‌ലാമിന് വേണ്ടി പ്രതിരോധിച്ചിരുന്ന, നബി(സ്വ)യുടെ പ്രമുഖരായ മൂന്ന് കവികളില്‍ ഒരാള്‍. മറ്റു രണ്ടുപേര്‍ ഹസ്സാനുബ്‌നു സാബിത്, അഹ്ദുല്ലാഹിബ്‌നു റവാഹ. ഹിജ്‌റ 52 ല്‍ ബസ്വറയില്‍ മരണം. ഹദീസുകള്‍ 180.
    
    കൂടുതലറിയാന്‍ 

103.     കഅ്ബുബ്‌നു ഉജ്‌റ

    കുദ്വാഅഃ ഗോത്രം. കൂഫയില്‍ താമസിച്ചു. ഹിജ്‌റ 51 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 47.

104.     മാലികുബ്‌നു അല്‍ഹുവൈരിസ് (അബൂസുലൈമാന്‍ അല്ലൈസി)

    ബസ്വറക്കാരന്‍.യുവാവായിരിക്കെ തന്റെ ഗോത്രസംഘത്തോടൊപ്പം നബി(സ്വ)യെ സന്ദര്‍ശിച്ചു. ഹിജ്‌റ 94 ല്‍ ബസ്വറയില്‍ മരണം. ഹദീസുകള്‍ 15.

105.     മുആദുബ്‌നു അനസ്

    ജുഹൈന ഗോത്രം. ബസ്വറയില്‍ താമസിച്ചു. ഇദ്ദേഹത്തിന്റെ പ്രത്യേക സമാഹാരത്തില്‍നിന്ന് അഹ്മദ്, അബൂദാവൂദ്, നസാഈ, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങി പല ഇമാമുകളും ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്. ഹദീസുകള്‍ 30.

106.     മുആദുബ്‌നു ജബല്‍

    അന്‍സ്വാരി. ഖസ്‌റജ് ഗോത്രം. എന്റെ സമുദായത്തില്‍ ഹലാല്‍-ഹറാമുകള്‍ കൂടുതല്‍ അറിയുന്നവന്‍ മുആദുബ്‌നു ജബലാണ് എന്ന് നബി(സ്വ) ഇദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സുന്ദരനായ യുവാവ്. ഉദാരനും വിവേകിയും. 18-ാം വയസ്സില്‍ ഇസ്‌ലാം സ്വീകരിച്ചു. അഖബയിലും ബദ്‌റടക്കം എല്ലാ യുദ്ധങ്ങളിലും പങ്കടുത്തു. യമനിലെ ഗവര്‍ണറായി നബി(സ്വ) ഇദ്ദേഹത്തെ അയച്ചു. ഹിജ്‌റ 18ല്‍, 34-ാം വയസ്സില്‍ കോളറ ബാധിച്ചു മരിച്ചു. ഹദീസുകള്‍ 158.
    
    കൂടുതലറിയാന്‍ 

107.     മുആവിയതുബ്‌നു അബീസുഫ്‌യാന്‍

    ഖുറൈശ് ഗോത്രം. ശാമില്‍ അമവീ രാഷ്ട്രത്തിന്റെ സ്ഥാപകന്‍. മക്കയില്‍ ജനനം. ഹിജ്‌റ 8ല്‍ മക്കാ വിജയദിവസം ഇസ്‌ലാം സ്വീകരിച്ചു. എഴുത്തും കണക്കും പഠിച്ചതുകൊണ്ട് നബി(സ്വ) തന്റെ എഴുത്തുകാരില്‍ ഒരാളാക്കി. ഉമര്‍(റ) ജോര്‍ദാന്റെയും ദമസ്‌കസിന്റെയും ഗവര്‍ണര്‍ സ്ഥാനം ഏല്പിച്ചു. നാലാം ഖലീഫ അലി(റ)യുമായി വിയോജിച്ചു. ഹിജ്‌റ 60ല്‍ ദമസ്‌കസില്‍ മരണം. ഹദീസുകള്‍ 130.
    
    കൂടുതലറിയാന്‍ 

108.     മുആവിയത്തുബ്‌നു അല്‍ഹകം

    ബനുസുലൈം ഗോത്രം. മദീനയില്‍ താമസമാക്കി. ഹദീസുകള്‍ 13.

109.     മഅ്‌നുബ്‌നു യസീദി ബ്‌നില്‍ അഖ്‌നസ്

    അബൂയസീദ്, ബനൂസുലൈം ഗോത്രം. പിതാവും വലിയുപ്പയും സ്വഹാബിമാര്‍. ഉമറിന്റ (റ) അടുക്കല്‍ ആദരണീയന്‍. ദമസ്‌കസ് വിജയത്തില്‍ പങ്കെടുത്തു. കൂഫ, ഈജിപ്ത് എന്നിവിടങ്ങളില്‍ താമസിച്ചു. പിന്നീട് ശാമില്‍ താമസമാക്കി. മുആവിയ്‌ക്കൊപ്പം സ്വിഫ്ഫീനില്‍ പങ്കെടുത്തു. ഹിജ്‌റ 54 ല്‍ വധിക്കപ്പെട്ടു. ഹദീസുകള്‍ അഞ്ച്.

110.     മഅ്ഖല്‍ ബ്‌നു യസാര്‍ (അബുയഅ്‌ലാ)

    ഹുദൈബിയാ സന്ധിക്കു മുമ്പ് വിശ്വസിച്ചു. ശാമിലെ കിന്‍ദ ഗോത്രത്തോടൊപ്പം നബിയെ (സ്വ) സന്ദര്‍ശിച്ചു. മരണം ഹിജ്‌റ 87 ല്‍. ഹദീസുകള്‍ 34.

Feedback