Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (71-80)

71.     അബ്ദുല്ലാഹിബ്‌നു അബ്ബാസ് (ഇബ്‌നു അബ്ബാസ്)

 നബി(സ്വ)യുടെ പിതൃവ്യപുത്രന്‍. നബി(സ്വ)യും സ്വഹാബികളും ശിഅ്ബു അബീത്വാലിബില്‍ ബഹിഷ്‌കൃതരായി കഴിയുന്ന കാലത്ത് അവിടെ വെച്ച് ജനനം. നബി(സ്വ) അദ്ദേഹത്തിന്റെ മതവിജ്ഞാന വര്‍ധനവിനുവേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്. അതിബുദ്ധിമാന്‍. ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്‌റ 71 ല്‍ ത്വാഇഫില്‍ മരണം.
    
    കൂടുതലറിയാന്‍ 

72.     അബ്ദുല്ലാഹിബ്‌നു ഉമര്‍ (അബൂഅബ്ദിര്‍റഹ്മാന്‍)

 ഖലീഫ ഉമറിന്റെ(റ) പുത്രന്‍. പ്രവാചകത്വത്തിന്റെ രണ്ടാം വര്‍ഷം ജനനം. പിതാവിനോടൊപ്പം ഇസ്‌ലാമില്‍ പ്രവേശിച്ചു. 11ാം വയസ്സില്‍ പിതാവിനോടൊപ്പം ഹിജ്‌റയില്‍ പങ്കെടുത്തു. ധാരാളം ഹദീസ് നിവേദനം ചെയ്ത ആറുപേരില്‍ ഒരാള്‍ (അബൂഹുറയ്‌റ, ഇബ്‌നു ഉമര്‍, അനസ്, ഇബ്‌നു അബ്ബാസ്, ജാബിര്‍, ആഇശ) ഹിജ്‌റ 73 ല്‍ മരണം. ഹദീസുകള്‍ 1630.
    
    കൂടുതലറിയാന്‍ 

73.     അബ്ദുല്ലാഹിബ്‌നു മസ്ഊദ് (അബൂഅബ്ദിര്‍റഹ്മാന്‍)

 ഹുദൈല്‍ ഗോത്രം. ആറാമനായി ഇസ്‌ലാമില്‍ വന്നയാള്‍. മഹാപണ്ഡിതന്‍. ഹിജ്‌റയില്‍ പങ്കുചേര്‍ന്നു. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉമറിന്റെ കാലത്ത് കൂഫയിലെ ഖാദിയും ഖജനാവ് സൂക്ഷിപ്പുക്കാരനുമായി നിയമിതനായി. പിന്നീട് മദീനയിലേക്ക് മടങ്ങി. ഹിജ്‌റ 32 ല്‍ മൃതിയടഞ്ഞു.


    കൂടുതലറിയാന്‍ 

74.     അബ്ദില്ലാഹിബ്‌നു അബീഖുഹാഫ (അബൂബക്ര്‍ സിദ്ദീഖ്)

 ഖുറൈശ് ഗോത്രം ഒന്നാം ഖലീഫ. ഒന്നാമത്തെ വിശ്വാസി. മക്കയില്‍ ജനനം. ഖുറൈശികളുടെ നേതാവ്. നബി(സ്വ)യുടെ അടുത്ത കൂട്ടുകാരന്‍. എല്ലാ കാര്യങ്ങളിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ഖിലാഫത്ത്കാലം രണ്ട് വര്‍ഷവും മൂന്ന് മാസവും. നിര്‍ണായക വിജയങ്ങളും നിലപാടുകളുമുണ്ടായ കാലം.ഹിജ്‌റ 13 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 142.
    
    കൂടുതലറിയാന്‍ 

75.     അബ്ദുല്ലാഹിബ്‌നു ബുസ്വര്‍ അല്‍ അസ്‌ലമി

 അബൂബുസ്വർ  എന്ന പേരില്‍ പ്രസിദ്ധന്‍. ഖിബ്‌ല മാറ്റത്തില്‍ രണ്ടു ഖിബ്‌ലയിലേക്കും നമസ്‌കരിക്കാന്‍ അവസരം കിട്ടിയ വ്യക്തി. ശാമില്‍ അവസാനം മരിച്ച സ്വഹാബികളില്‍ ഒരാള്‍. ഹിജ്‌റ 88 ല്‍ മരണം. ഹദീസുകള്‍ 50.

76.     അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്

 സഹ്മ് ഗോത്രം. പിതാവിന്നു മുമ്പേ ഇസ്‌ലാം സ്വീകരിച്ചു. ജാഹിലിയ്യത്തില്‍ തന്നെ സാക്ഷരന്‍. നബി(സ്വ)യോട് ഹദീസുകള്‍ എഴുതിവെക്കാന്‍ അനുവാദം ചോദിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. സ്വിഫ്ഫീന്‍ യുദ്ധത്തില്‍ മുആവിയയോടൊപ്പം ചേര്‍ന്നു. അല്പകാലം കൂഫയിലെ ഗവര്‍ണര്‍ സ്ഥാനം വഹിച്ചു. ഹിജ്‌റ 65 ല്‍ മരണം. ഹദീസുകള്‍ 70.

77.     അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ അല്‍മുസ്‌നി

 രിദ്വ്‌വാന്‍ ഉടമ്പടിയില്‍ പങ്കെടുത്ത വ്യക്തി. മദീനയില്‍ താമസിച്ചു. മതം പഠിപ്പിക്കാന്‍ ഉമര്‍ (റ)  ബസ്വറയിലേക്ക് പറഞ്ഞുവിട്ട പത്തുപേരില്‍ ഒരാള്‍. ഹിജ്‌റ 57 ല്‍ അവിടെവെച്ച് മരിച്ചു. ഹദീസുകള്‍ 43.

78.     അബ്ദുല്ലാഹിബ്‌നു സുബൈറിബ്‌നില്‍ അവ്വാം

 ഖുറൈശിലെ അസദ് ശാഖ. ഹിജ്‌റാനന്തരം മദീനയില്‍ പിറന്ന ആദ്യ സന്തതി. ഉസ്മാന്റെ(റ)കാലത്ത് ആഫ്രിക്കന്‍ വിജയത്തില്‍ പങ്കെടുത്തു. ഹിജ്‌റ 64 ല്‍ ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടു. ഒന്‍പതു വര്‍ഷം ഖലീഫയായി തുടര്‍ന്നു. ഹജ്ജാജുമായുണ്ടായ യുദ്ധത്തില്‍ ഹിജ്‌റ 73 ല്‍ വധിക്കപ്പെട്ടു. ഹദീസുകള്‍ 33.

79.     അബ്ദുല്ലാഹിബ്‌നു സലാം

 ജൂതവംശജന്‍. നബി(സ്വ)യുടെ മദീനാ ആഗമനത്തോടനുബന്ധിച്ച് ഇസ്‌ലാം സ്വീകരിച്ചു. പഴയ പേര് അല്‍ഹസ്വീന്‍. നബി(സ്വ) ഇത് മാറ്റി അബ്ദുല്ല എന്നാക്കി. ഹിജ്‌റ  43 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 25.
    
    കൂടുതലറിയാന്‍ 

80.     അബ്ദുല്ലാഹിബ്‌നു ജഅ്ഫറിബ്‌നി അബീത്വാലിബ്

 ഖുറൈശിലെ ഹാശിം ഗോത്രം, മാതാവ് അസ്മാഅ് ബിന്‍ത് ഉമൈസ്. പിതാവിനോടൊപ്പം മദീനയില്‍ വന്നു. ഹിജ്‌റ 80 ല്‍ മരണം. ഹദീസുകള്‍ 25.

Feedback