Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (1-10)

 1. ഉമറുബ്‌നുകഅ്ബ്

അബ്ദുല്‍ മുന്‍ദിര്‍ എന്നുമറിയപ്പെടുന്നു. ഖസ്‌റജിലെ ബനൂനജ്ജാര്‍ ശാഖയില്‍ പെട്ടയാള്‍. ഇസ്‌ലാമിനു മുമ്പ് തന്നെ എഴുത്തും വായനയും വശമുണ്ടായിരുന്നു ഉമറുബ്‌നു കഅ്ബിന്. വഹ്‌യ് എഴുത്തുകാരന്‍, നബിയോടൊപ്പം ബദ്‌റ്, ഉഹ്ദ് അടക്കം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹിജ്‌റ: 30ല്‍ മദീനയില്‍ മരണം. റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ 164. 

2. ഉസാമതുബ്‌നു സൈദിബ്‌നി ഹാരിസ

നബി(സ്വ)യുടെ പ്രിയങ്കരനായ വളര്‍ത്തു പുത്രന്‍ സെയ്ദിന് നബി(സ്വ)യെ മുലയൂട്ടിയ ഉമ്മുഅയ്മനിലുള്ള പുത്രന്‍. ഉമര്‍(റ) അടക്കമുള്ള സൈന്യത്തില്‍ ഉസാമയെ നബി(സ്വ) സൈന്യാധിപനായി നിശ്ചയിച്ചിട്ടുണ്ട്. മരണാസന്ന രോഗത്തില്‍ തിരുമേനി ഉസാമയുടെ നേതൃത്വത്തില്‍ ശാമിലേക്ക് സൈന്യത്തെ നിയോഗിച്ചു. ഹി. 54ല്‍ മരണം. മദീനയില്‍ ഖബറടക്കി. 128 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

കൂടുതല്‍ അറിയാന്‍

3. ഉസാമതുബ്‌നു ഉമൈര്‍ അല്‍ഹദ്‌ലി

ബസ്വറക്കാരനായ സ്വഹാബി. ഏഴു ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പുത്രന്‍ അബുല്‍ മുലൈഹ് മാത്രമാണ് ഇവയത്രയും റിപ്പോര്‍ട്ട് ചെയ്തത്.

4. അസ്‌ലം

നബിയുടെ സേവകന്‍. അപരനാമം അബൂറാഫിഅ്. ഉഹ്ദും ഖന്‍ദഖും അടക്കമുള്ള യുദ്ധങ്ങളില്‍ പങ്കെടുത്തു. നബി(സ്വ)യുടെ സേവിക സല്‍മ(റ)യെ നബി(സ്വ) വിവാഹം ചെയ്തുകൊടുത്തു. ഇതില്‍ അബ്ദുല്ലാഹിബ്‌നു അബീ റാഫിഅ് പിറന്നു. മദീനയില്‍ മരണം. 68 ഹദീസുകള്‍ ഉദ്ധരിച്ചു.

5. അസ്മാഅ്ബിന്‍ത് അബീബക്ര്‍

ഖുറൈശ് വംശജ; അബൂബകറിന്റെ(റ) പുത്രി. പ്രമുഖ സ്വഹാബി വനിത. പ്രവാചക പത്‌നി ആഇശയുടെ(റ) സഹോദരി. പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ മാതാവ്. സാഹിത്യകാരി, കവയിത്രി. ഭര്‍ത്താവ് സുബൈര്‍ ബിന്‍ അല്‍അവ്വാം വിവാഹമോചനം നടത്തിയ ശേഷം മകന്‍ അബ്ദുല്ലയോടൊപ്പം മക്കയില്‍ കഴിച്ചുകൂട്ടി. ഹിജ്‌റ 73 ല്‍ മക്കയില്‍ മരണം. നബിയുടെ(സ്വ) ഹിജ്‌റ സമയത്ത് തന്റെ അരപ്പട്ട രണ്ടായി പകുത്ത് വാഹനപ്പുറത്ത് ഭക്ഷണം കെട്ടിക്കൊടുത്തതു കാരണം നബി(സ്വ) അവരെ ദാത്തുന്നിത്വാഖയ്ന്‍ (ഇരട്ടപ്പട്ടക്കാരി) എന്നു വിളിച്ചു. 56 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

കൂടുതല്‍ അറിയാന്‍

6. അസ്മാഅ് ബിന്‍ത്‌ യസീദ്

അന്‍സാരി വനിത. സ്ത്രീകളിലെ പ്രഭാഷക എന്നറിയപ്പെട്ടു. യര്‍മൂക് യുദ്ധത്തില്‍ പങ്കെടുത്തു. ഒന്‍പതു ശത്രുക്കളെ അന്ന് വധിച്ചു. 81 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

കൂടുതല്‍ അറിയാന്‍

7. ഉസൈദുബ്‌നു ഹുദ്വൈര്‍

ഔസ്‌ഗോത്രം. ഇസ്‌ലാമിലും ജാഹിലിയ്യത്തിലും പ്രശസ്തന്‍. ബുദ്ധിമാനും നേതാവും രണ്ടാം അഖബ ഉടമ്പടിയില്‍ 70 അന്‍സാറുകള്‍ക്കൊപ്പം പങ്കെടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്ത പന്ത്രണ്ട് പ്രമുഖരില്‍ ഒരാള്‍. ഉഹ്ദില്‍ പങ്കെടുത്തു. ഹി: 20 ല്‍ മദീനയില്‍ മരണം. 18 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടുതല്‍ അറിയാന്‍

8. ഉമ്മുകുല്‍സൂം

ഉക്ബത്തുബ്‌നു അബീമുഅയ്ത്വിന്റെ പുത്രി. മക്കയില്‍ വെച്ച് വിശ്വാസിയായി. മുശ്‌രിക്കുകളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഹിജ്‌റ ഏഴാം വര്‍ഷം മദീനയിലേക്ക് ഹിജ്‌റ പോയി. നബി(സ്വ)യില്‍ നിന്ന് പത്ത് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടുതല്‍ അറിയാന്‍

9. അനസുബ്‌നു മാലിക്

ഖസ്‌റജ് ഗോത്രം. അന്‍സ്വാരി. പത്താം വയസ്സുമുതല്‍ പത്തുവര്‍ഷം നബി(സ്വ)യുടെ സേവകന്‍. മാതാവ് ഉമ്മുസുലൈം. അനസിന് സമ്പത്തും സന്താനങ്ങളും വര്‍ദ്ധിക്കാനും അതില്‍ അനുഗ്രഹം ചൊരിഞ്ഞുകിട്ടാനും നബി(സ്വ) പ്രാര്‍ഥിക്കുകയുണ്ടായി. 100ല്‍ അധികം വര്‍ഷം ജീവിച്ചു. അവസാനം മരിച്ച സ്വഹാബിമാരില്‍ ഒരാള്‍. ബസ്വറയില്‍ ഹി. 93 ല്‍ അന്ത്യം. 2286 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ അറിയാന്‍ 

10. ഔസ്ബ്‌നുഔസ്

സഖീഫ് ഗോത്രം. ദമസ്‌കസില്‍ താമസിച്ചു. നബി(സ്വ)യില്‍ നിന്ന് രണ്ട് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിര്‍മിദിയും ഇബ്‌നുമാജയുമാണ് ഈ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Feedback