Skip to main content

ഫര്‍ദ് നമസ്‌കാര ശേഷമുള്ള ദിക്‌റുകളും ദുആകളും

•    اسْتَغْفِرُ اللهَ 

അല്ലാഹുവിനോട് ഞാന്‍ പാപമോചനം തേടുന്നു. (മൂന്നു തവണ)

•    اَللهُمَّ أَنْتَ السَّلامُ, وَمِنْكَ السَّلاَمُ, تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ  .
അല്ലാഹുവേ, നീയാണ് രക്ഷയും സമാധാനവും നല്‍കുന്നവന്‍, നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും. അത്യുന്നതിയും അതിമഹത്വമുള്ളവനേ, നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു.

•    لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ  

ആരാധനയ്ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്. അവന്‍ സര്‍വ്വകാര്യങ്ങള്‍ക്കും അപരിമിത ശക്തിയും കഴിവുള്ളവനാണ്. അല്ലാഹുവേ, നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല. നീ ഉദ്ദേശിക്കാതെ ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ഥ സമ്പത്തും ഉന്നതപദവിയും ശുപാര്‍ശാധികാരവും.


•    سُبْحَانَ اللهِ  
അല്ലാഹു എത്ര പരിശുദ്ധന്‍ ( മുപ്പത്തിമൂന്നു തവണ)
•     الْحَمْدُ لِلهِّ 

സ്തുതിയെല്ലാം അല്ലാഹുവിന്നാണ് ( മുപ്പത്തിമൂന്നു തവണ)
•    اللهُ أَكْبَرُ 
അല്ലാഹു ഏറ്റവും മഹാനാകുന്നു. ( മുപ്പത്തിമൂന്നു തവണ)


•    لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ 
അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവാന്നണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.
 

References

 مسلم: 591
 مسلم 591:
 مسلم: 593
 مسلم: 597
مسلم: 597
 مسلم: 597
 مسلم: 597
 

Feedback