Skip to main content

മയ്യിത്ത്

മയ്യിത്തു നമസ്‌കാരത്തിലെ പ്രാര്‍ഥന

•    اللهُـمِّ اغْفِـرْ لَهُ وَارْحَمْـه ، وَعافِهِ وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ، وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَد ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـس ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجـاً خَـيْراً مِنْ زَوْجِه ، وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار 

അല്ലാഹുവേ, നീ അയാള്‍ക്ക് പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നല്‍കുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ. ഇയാളുടെ പരലോക പ്രവേശനം ആദരപൂര്‍വം ആക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇയാളെ ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കേണമേ. ഇയാളുടെ ഭവനത്തെക്കാള്‍ ഉത്തമ ഭവനവും കുടുംബത്തെക്കാള്‍ ഉത്തമ കുടുംബവും ഇണയെക്കാള്‍ ഉത്തമമായ ഇണയെയും ഇയാള്‍ക്ക് നല്‍കേണമേ. ഇയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് ഇയാള്‍ക്ക് രക്ഷ നല്‍കേണമേ.


ഖബ്ര്‍ സന്ദര്‍ശന വേളയിലെ പ്രാര്‍ഥന

•    السَّلامُ عَلَـيْكُمْ أَهْلَ الدِّيارِ مِنَ المؤْمِنيـنَ وَالْمُسْلِمين، وَإِنّا إِنْ شاءَ اللهُ بِكُـمْ لاحِقـون .
ഈ പാര്‍പ്പിടത്തിലെ മുസ്‌ലിംകളേ, മുഅ്മിനുകളേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്.

മയ്യിത്ത് സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ഥന
 

References

مسلم: 963

    مسلم 975:

Feedback