Skip to main content

ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍


•    اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورْ. 
ഞങ്ങളെ മരിപ്പിച്ചതിനു ശേഷം നമ്മെ ജീവിപ്പിച്ച അല്ലാഹുവിന്നാകുന്നു സ്തുതികളെല്ലാം, അവനിലേക്കാകുന്നു നമ്മുടെ ഉയിര്‍ത്തെഴുന്നേല്പ്പ്.

  

•    لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرْ. سُبْحَانَ اللهِ ، وَالْحَمْدُ لله ، وَلاَ إِلَهَ إِلاَّ اللهُ ، وَاللهُ أَكْبَرْ ، وَلاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ. 
അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവനു പങ്കുകാരില്ല. പരമാധികാരം അവനാണ്. സ്തുതിയും നന്ദിയുമെല്ലാം അവനാണ്. സര്‍വ കാര്യത്തിനും കഴിവും ശക്തിയുമുള്ളവനാണവന്‍. അല്ലാഹു എത്ര പരിശുദ്ധന്‍! എല്ലാ സ്തുതിയും നന്ദിയും അവനാണ്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും മഹാനുമാണ്. അവനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല.

 

•    الْحَمْدُ للهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ. 
എന്റെ ശരീരത്തിന് ആരോഗ്യം നല്കുകയും എന്റെ ആത്മാവിനെ തിരിച്ചു തരികയും അവന്റെ മഹത്വത്തെ വാഴ്ത്താന്‍ എനിക്കു കഴിവു തരുകയും ചെയ്ത അല്ലാഹുവിനാകുന്നു സ്തുതിയും നന്ദിയുമെല്ലാം.
 

References

  البخاري مع الفتح، 11/ 113، برقم 6314، ومسلم، 4/ 2083، برقم 2711 

    البخاري مع الفتح، 3/ 39، برقم 1154، صحيح ابن ماجه، 2/ 335 

  الترمذي، 5/ 473، برقم 3401، وانظر: صحيح الترمذي، 3/ 144 

Feedback