Skip to main content

മഴ

മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന

•    اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل 

അല്ലാഹുവേ, സഹായകവും സുഖപ്രദവും ആരോഗ്യകരവുമായ മഴ ഞങ്ങള്‍ക്ക് ഉടനെ, കാലതാമസമില്ലാതെ തരേണമേ. അത് ഉപകാരപ്രദമായതും ഉപദ്രവകരമല്ലാത്തതും ആക്കേണമേ.
മഴ വര്‍ഷിക്കുമ്പോഴുള്ള പ്രാര്‍ഥന

•    اللّهُمَّ صَيِّـباً نافِـعاً .
'അല്ലാഹുവേ, ഇതൊരു ഉപകാരപ്രദമായ മഴ മേഘമാക്കേണമേ.

മഴ അധികമായാലുള്ള പ്രാര്‍ഥന


•    اللّهُمَّ حَوالَيْنا وَلا عَلَيْـنا 
അല്ലാഹുവേ, (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീയാക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീയാക്കരുതേ.
•    اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر 

അല്ലാഹുവേ, (ഈ മഴയെ) മേച്ചില്‍സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ
 

References

سنن أبي داود1169:
   البخاري 1032:
  البخاري 933
  مسلم:897

Feedback