Skip to main content

അല്ലാഹുവിന്റെ കാരുണ്യം

 
حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا دَاوُدُ بْنُ أَبِي الْفُرَاتِ، حَدَّثَنَا عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ يَحْيَى بْنِ يَعْمَرَ، عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم قَالَتْ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنِ الطَّاعُونِ، فَأَخْبَرَنِي ‏ "‏ أَنَّهُ عَذَابٌ يَبْعَثُهُ اللَّهُ عَلَى مَنْ يَشَاءُ، وَأَنَّ اللَّهَ جَعَلَهُ رَحْمَةً لِلْمُؤْمِنِينَ، لَيْسَ مِنْ أَحَدٍ يَقَعُ الطَّاعُونُ فَيَمْكُثُ فِي بَلَدِهِ صَابِرًا مُحْتَسِبًا، يَعْلَمُ أَنَّهُ لاَ يُصِيبُهُ إِلاَّ مَا كَتَبَ اللَّهُ لَهُ، إِلاَّ كَانَ لَهُ مِثْلُ أَجْرِ شَهِيدٍ ‏"‏‏.
 

1. പ്രവാചക പത്‌നി ആഇശ(റ) പറയുന്നു: റസൂലിനോട്(സ്വ) ഞാന്‍ പ്ലേഗിനെ സംബന്ധിച്ച് ചോദിച്ചു. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരിലേക്ക് നിയോഗിക്കുന്ന ശിക്ഷയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിശ്വാസികളുടെ കാര്യത്തില്‍ അവന്‍ അത് അനുഗ്രഹമാക്കിയിരിക്കുന്നു. പ്ലേഗ് ബാധിച്ച പ്രദേശത്ത് 'അല്ലാഹു തനിക്ക് തീരുമാനിച്ചതല്ലാതെ ബാധിക്കുകയില്ല' എന്ന ബോധത്തോടെ ക്ഷമാപൂര്‍വം കഴിച്ചുകൂട്ടുന്ന ഏതൊരു ദാസനും രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലം ലഭിക്കാതിരിക്കില്ല. 

(ഹദീസ് നമ്പര്‍: ബുഖാരി: 3474. 5734. മുസ്‌ലിം: 2218. അഹമ്മദ്: 25212 )


حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا يَعْقُوبُ بْنُ عَبْدِ الرَّحْمَنِ، عَنْ عَمْرِو بْنِ أَبِي عَمْرٍو، عَنْ سَعِيدِ بْنِ أَبِي سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ إِنَّ اللَّهَ خَلَقَ الرَّحْمَةَ يَوْمَ خَلَقَهَا مِائَةَ رَحْمَةٍ، فَأَمْسَكَ عِنْدَهُ تِسْعًا وَتِسْعِينَ رَحْمَةً، وَأَرْسَلَ فِي خَلْقِهِ كُلِّهِمْ رَحْمَةً وَاحِدَةً، فَلَوْ يَعْلَمُ الْكَافِرُ بِكُلِّ الَّذِي عِنْدَ اللَّهِ مِنَ الرَّحْمَةِ لَمْ يَيْأَسْ مِنَ الْجَنَّةِ، وَلَوْ يَعْلَمُ الْمُؤْمِنُ بِكُلِّ الَّذِي عِنْدَ اللَّهِ مِنَ الْعَذَابِ لَمْ يَأْمَنْ مِنَ النَّارِ ‏"‏‏.
 

2. അബൂഹുറയ്‌റ(റ) പറയുന്നു. റസൂല്‍(സ്വ) പറഞ്ഞു: കാരുണ്യത്തെ അല്ലാഹു സൃഷ്ടിച്ച ദിവസം നൂറ് കാരുണ്യമാണ് അവന്‍ സൃഷ്ടിച്ചത്. അതില്‍ തൊണ്ണൂറ്റി ഒന്‍പത് കാരുണ്യവും അവന്റെ പക്കല്‍ തന്നെ എടുത്തുവെക്കുകയും സകല സൃഷ്ടികള്‍ക്കുമായി ഒരു കാരുണ്യം വിട്ടു കൊടുക്കുകയും ചെയ്തു. അല്ലാഹുവിന്റെ അടുക്കലുള്ള കാരുണ്യം മുഴുവനായും അവിശ്വാസി മനസ്സിലാക്കിയിരുന്നുവെങ്കില്‍ സ്വര്‍ഗത്തെപ്പറ്റി അവന് നിരാശ തോന്നുമായിരുന്നില്ല. എന്നാല്‍ സത്യവിശ്വാസി അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷയെ സംബന്ധിച്ച് ശരിയായി അറിഞ്ഞിരുന്നു വെങ്കില്‍ നരകത്തെപ്പറ്റി നിര്‍ഭയനാവുകയേ ഇല്ലായിരുന്നു. 

(ഹദീസ് നമ്പര്‍: ബുഖാരി: 6469. മുസ്‌ലിം: 2752. തിര്‍മിദി: 3541. ഇബ്‌നുമാജ: 4293. 4294. അഹമ്മദ്: 8415. 9609, 10280 )


حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا مُغِيرَةُ بْنُ عَبْدِ الرَّحْمَنِ الْقُرَشِيُّ، عَنْ أَبِي الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ لَمَّا قَضَى اللَّهُ الْخَلْقَ كَتَبَ فِي كِتَابِهِ، فَهْوَ عِنْدَهُ فَوْقَ الْعَرْشِ إِنَّ رَحْمَتِي غَلَبَتْ غَضَبِي ‏"‏‏.‏

3. അബൂഹുറയ്‌റ(റ) പറയുന്നു. 'റസൂല്‍(സ്വ) പറഞ്ഞു: സൃഷ്ടി കര്‍മം പൂര്‍ത്തിയാക്കിയ ശേഷം അല്ലാഹു അവന്റെ 'അര്‍ശി'ന്മേലുള്ള ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'തീര്‍ച്ചയായും എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു''

 (ഹദീസ് നമ്പര്‍: ബുഖാരി: 3194, 7553, 7554. മുസ്‌ലിം: 2751. അഹമ്മദ്: 7500, 7528, 8127, 8700 )


  حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا وَكِيعٌ، حَدَّثَنَا الأَعْمَشُ، عَنِ الْمَعْرُورِ بْنِ سُوَيْدٍ، عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ يَقُولُ اللَّهُ عَزَّ وَجَلَّ مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَأَزِيدُ وَمَنْ جَاءَ بِالسَّيِّئَةِ فَجَزَاؤُهُ سَيِّئَةٌ مِثْلُهَا أَوْ أَغْفِرُ وَمَنْ تَقَرَّبَ مِنِّي شِبْرًا تَقَرَّبْتُ مِنْهُ ذِرَاعًا وَمَنْ تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا وَمَنْ أَتَانِي يَمْشِي أَتَيْتُهُ هَرْوَلَةً وَمَنْ لَقِيَنِي بِقُرَابِ الأَرْضِ خَطِيئَةً لاَ يُشْرِكُ بِي شَيْئًا لَقِيتُهُ بِمِثْلِهَا مَغْفِرَةً ‏"‏ ‏.‏ قَالَ إِبْرَاهِيمُ حَدَّثَنَا الْحَسَنُ بْنُ بِشْرٍ حَدَّثَنَا وَكِيعٌ بِهَذَا الْحَدِيثِ ‏.‏
 

4. അബൂദര്‍റ്(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: മഹോന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നു: 'ആരെങ്കിലും ഒരു നന്മ ചെയ്താല്‍ അവന് അതിന്റെ പത്തിരട്ടിയുണ്ട്. ഞാന്‍ വീണ്ടും വര്‍ധിപ്പിക്കുകയും ചെയ്യും. ആരെങ്കിലും ഒരു തിന്മചെയ്താല്‍ അതുപോലെയുള്ള ഒരു തിന്മയാകുന്നു അവനുള്ള പ്രതിഫലം. അല്ലെങ്കില്‍ ഞാന്‍ പൊറുത്തുകൊടുക്കും. ആരെങ്കിലും എന്നോടൊരു ചാണ്‍ അടുത്താല്‍ ഞാനവനോട് ഒരു മുഴം അടുക്കും. ആരെങ്കിലും എന്നോട് ഒരു മുഴമടുത്താല്‍ ഞാനവനോട് ഇരുകൈ അകലത്തിലടുക്കും. ആരെങ്കിലും എന്നിലേക്ക് നടന്നുവ ന്നാല്‍ ഞാനവനിലേക്ക് ഓടിച്ചെല്ലും. ആരെങ്കിലും എന്നില്‍ ഒട്ടും പങ്കുചേര്‍ക്കാതെ മരുഭൂമിയോളം പാപവുമായി എന്നെ അഭിമുഖീകരിച്ചാല്‍ അതുപോലെ പാപമോചനവുമായി ഞാനവനെയും  അഭിമുഖീകരിക്കും.' 

ഹദീസ് നമ്പര്‍: മുസ്‌ലിം : 2687, തിര്‍മിദി : 3540, ഇബ്‌നുമാജ :3821, അഹ്മദ് : 21315


  حَدَّثَنَا مُسَدَّدٌ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا سَعِيدٌ، وَهِشَامٌ، قَالاَ حَدَّثَنَا قَتَادَةُ، عَنْ صَفْوَانَ بْنِ مُحْرِزٍ، قَالَ بَيْنَا ابْنُ عُمَرَ يَطُوفُ إِذْ عَرَضَ رَجُلٌ فَقَالَ يَا أَبَا عَبْدِ الرَّحْمَنِ ـ أَوْ قَالَ يَا ابْنَ عُمَرَ ـ سَمِعْتَ النَّبِيَّ صلى الله عليه وسلم فِي النَّجْوَى فَقَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ يُدْنَى الْمُؤْمِنُ مِنْ رَبِّهِ ـ وَقَالَ هِشَامٌ يَدْنُو الْمُؤْمِنُ ـ حَتَّى يَضَعَ عَلَيْهِ كَنَفَهُ، فَيُقَرِّرُهُ بِذُنُوبِهِ تَعْرِفُ ذَنْبَ كَذَا يَقُولُ أَعْرِفُ، يَقُولُ رَبِّ أَعْرِفُ مَرَّتَيْنِ، فَيَقُولُ سَتَرْتُهَا فِي الدُّنْيَا وَأَغْفِرُهَا لَكَ الْيَوْمَ ثُمَّ تُطْوَى صَحِيفَةُ حَسَنَاتِهِ، وَأَمَّا الآخَرُونَ أَوِ الْكُفَّارُ فَيُنَادَى عَلَى رُءُوسِ الأَشْهَادِ هَؤُلاَءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ ‏"‏‏.
 

5. സ്വഫ്‌വാനുബ്‌നു മുഹ്‌രിസില്‍ മാസിനി(റ) പറയുന്നു: അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) കഅ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുകയാണ്. അന്നേരം ഒരാള്‍ വന്നു ചോദിച്ചു. ഇബ്‌നു ഉമറേ ഗൂഢമായി മന്ത്രിക്കുന്ന രഹസ്യത്തെപ്പറ്റി റസൂല്‍(സ്വ) പരാമര്‍ശിക്കുന്നത് താങ്കള്‍ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. ഖിയാമത്ത് നാളില്‍, സത്യവിശ്വാസിയെ തന്റെ റബ്ബിന്റെ സവിധത്തിലേക്ക് -പാര്‍ശ്വം തന്റെ മേല്‍ ആയിത്തീരും വിധം-അടുപ്പിക്കും. എന്നിട്ട് അവന്റെ പാപങ്ങള്‍ അവനെക്കൊണ്ട് അംഗീകരിപ്പിക്കും. ഇതെല്ലാം നീ മനസ്സിലാക്കുന്നുവോ എന്ന് അല്ലാഹു ചോദിക്കും. അവന്‍, റബ്ബേ ഞാന്‍ മനസ്സിലാക്കുന്നു എന്ന് പറയും.  അല്ലാഹു പറയും: ദുന്‍യാവിലായിരുന്ന സമയത്ത് നിനക്കു വേണ്ടി ഞാന്‍ അവ മറച്ചുപിടിച്ചിരുന്നു. ഇന്ന്, ഞാന്‍ അവ നിനക്ക് മാപ്പാക്കിത്തരികയാണ്. 

 ഹദീസ് നമ്പര്‍: ബുഖാരി : 4685, മുസ്‌ലിം : 2768, ഇബ്‌നുമാജ :184, അഹ്മദ് : 5436
 

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445