Skip to main content

പ്രാർഥനകൾ


حَدَّثَنَا مُطَرِّفُ بْنُ عَبْدِ اللَّهِ أَبُو مُصْعَبٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ أَبِي الْمَوَالِ، عَنْ مُحَمَّدِ بْنِ الْمُنْكَدِرِ، عَنْ جَابِرٍ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَلِّمُنَا الاِسْتِخَارَةَ فِي الأُمُورِ كُلِّهَا كَالسُّورَةِ مِنَ الْقُرْآنِ ‏ "‏ إِذَا هَمَّ بِالأَمْرِ فَلْيَرْكَعْ رَكْعَتَيْنِ، ثُمَّ يَقُولُ اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ عَاجِلِ أَمْرِي وَآجِلِهِ ـ فَاقْدُرْهُ لِي، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ـ فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ رَضِّنِي بِهِ‏.‏ وَيُسَمِّي حَاجَتَهُ ‏"‏‏.
 

1. ജാബിര്‍(റ) പറയുന്നു. ഖുര്‍ആനിലെ അധ്യായങ്ങള്‍ പഠിപ്പിക്കുന്നതു പോലെ തന്നെ സകല കാര്യങ്ങളിലും നന്മ തേടിക്കൊണ്ട് എങ്ങനെ പ്രാര്‍ഥിക്കണമെന്ന് നബി(സ്വ) ഞങ്ങള്‍ക്ക് പഠി പ്പിച്ചുതന്നിരിക്കുന്നു. ഒരു കാര്യം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷം ഇപ്രകാരം പറയണം: അല്ലാഹുവേ, നിന്റെ അറിവ് മുന്‍നിര്‍ത്തി ഞാനിതാ നന്മയ്ക്ക് ആവശ്യപ്പെടുന്നു. നിന്റെ കഴിവില്‍ നിന്ന് ഞാന്‍ കഴിവ് ചോദിക്കുന്നു. നിന്റെ മഹത്തായ ഉദാരതയില്‍ നിന്നും ഞാന്‍ ആവശ്യപ്പെടുന്നു. എല്ലാം നിര്‍ണയിക്കുന്നത് നീയാണ്; ഞാന്‍ നിര്‍ണയിക്കുന്നില്ല. നീ എല്ലാം അറിയുന്നു; ഞാന്‍ അറിയുന്നില്ല. അദൃശ്യങ്ങളെല്ലാം നന്നായറിയുന്നവന്‍ നീ തന്നെ. അല്ലാഹുവേ, ഈ കാര്യം എന്റെ മതത്തിനും ജീവിതത്തിനും കാര്യങ്ങളുടെ പരിസമാപ്തിക്കും ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍ ഇഹത്തിലും പരത്തിലും അത് നീ എനിക്ക് വിധിച്ചുതരേണമേ! എന്നാല്‍ ഈ കാര്യം എന്റെ മതത്തിലും ജീവിത ത്തിലും കാര്യങ്ങളുടെ അവസാനത്തിലും (ഇഹത്തിലും പരത്തിലും എന്നാണ് ഒരു റിപ്പോര്‍ട്ട്) എനിക്ക് ദോഷകരമാണെന്നാണ് നീ അറിയുന്നതെങ്കില്‍ ആ കാര്യം എന്നില്‍ നിന്നും എന്നെ ആ കാര്യത്തില്‍ നിന്നും തിരിച്ചുവിടേണമേ. എവിടെയാണോ എനിക്ക് നന്മയുള്ളത് അതെനിക്ക് വിധിച്ചുതരിക. അതില്‍ എന്നെ തൃപ്തിയുള്ളവനാക്കുകയും ചെയ്യേണമേ. ആവശ്യമുള്ള കാര്യം ഇതോടൊപ്പം പറയേതാണ്. 

(ഹദീസ് നമ്പര്‍: ബുഖാരി : 6382, 7390. അബൂദാവൂദ്: 1538. തിര്‍മിദി: 480. നസാഈ: 3253. ഇബ്‌നുമാജ: 1383. അഹമ്മദ്: 14707)


حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، حَدَّثَنَا هِشَامٌ، حَدَّثَنَا قَتَادَةُ، عَنْ أَبِي الْعَالِيَةِ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَدْعُو عِنْدَ الْكَرْبِ ‏ "‏ لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ، رَبُّ الْعَرْشِ الْعَظِيمِ ‏"‏‏
 

2. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: പ്രയാസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: 'മഹാനും വിവേകശാലിയുമായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. ആകാശഭൂമികളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ അധിപനുമായ അല്ലാഹു ഒഴികെ ഒരു ആരാധ്യനുമില്ല. 

(ഹദീസ് നമ്പര്‍: ബുഖാരി : 6345, 6346, 7431. മുസ്‌ലിം: 2730, തിര്‍മിദി: 3435, അബുദാവൂദ്: 1525, ഇബ്‌നുമാജ: 3883, അഹമ്മദ്: 2012, 2344, 2531, 2537 )

حَدَّثَنَا إِبْرَاهِيمُ بْنُ دِينَارٍ، حَدَّثَنَا أَبُو قَطَنٍ، عَمْرُو بْنُ الْهَيْثَمِ الْقُطَعِيُّ عَنْ عَبْدِ الْعَزِيزِ، بْنِ عَبْدِ اللَّهِ بْنِ أَبِي سَلَمَةَ الْمَاجِشُونِ عَنْ قُدَامَةَ بْنِ مُوسَى، عَنْ أَبِي صَالِحٍ السَّمَّانِ، عَنْ أَبِي هُرَيْرَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَاىَ الَّتِي فِيهَا مَعَاشِي وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ ‏"‏ ‏.‏

3. അബൂഹുറയ്‌റ(റ) പറയുന്നു: 'പ്രവാചകന്‍(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു: 'അല്ലാഹുവേ, എന്റെ കാര്യങ്ങളുടെ പരിരക്ഷയായ എന്റെ മതം എനിക്ക് നീ ഗുണകരമാക്കിത്തരേണമേ, ഞാന്‍ ജീവിക്കുന്ന ഇഹലോകം എനിക്ക് നീ ഗുണകരമാക്കിത്തരേണമേ, എന്റെ മടക്കസ്ഥാനമായ പരലോകം എനിക്ക് നീ ഗുണകരമാക്കിത്തരേണമേ. സകല നന്മയിലുമുള്ള വര്‍ധനയായി ജീവി തത്തെ നീ നിശ്ചയിക്കേണമേ, സകല തിന്മയില്‍ നിന്നുമുള്ള മോചനമായി മരണത്തെ നീ നിശ്ച യിക്കേണമേ.' 

ഹദീസ് നമ്പര്‍: മുസ്‌ലിം : 2720


حَدَّثَنَا أَبُو مَعْمَرٍ، حَدَّثَنَا عَبْدُ الْوَارِثِ، حَدَّثَنَا الْحُسَيْنُ، حَدَّثَنَا عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ بُشَيْرِ بْنِ كَعْبٍ الْعَدَوِيِّ، قَالَ حَدَّثَنِي شَدَّادُ بْنُ أَوْسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم ‏"‏ سَيِّدُ الاِسْتِغْفَارِ أَنْ تَقُولَ اللَّهُمَّ أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ ‏"‏‏.‏ قَالَ ‏"‏ وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ ‏"‏‏.

4. ശദ്ദാദുബ്‌നു ഔസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: സുപ്രധാനമായ പാപമോചനപ്രാര്‍ഥന ഇപ്രകാരമാകുന്നു: 'അല്ലാഹുവേ, നീയാകുന്നു എന്റെ രക്ഷിതാവ്. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്റെ ദാസനാകുന്നു. നിന്നോടുള്ള കരാറും വാഗ്ദാനവും കഴിവിന്റെ പരമാവധി ഞാന്‍ പാലിക്കുന്നു. ഞാന്‍ ചെയ്ത കാര്യങ്ങളുടെ കെടുതിയില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ പാപങ്ങളില്‍ നിന്നിലേക്ക് ഞാന്‍ ഖേദിച്ചുമടങ്ങുന്നു. എനിക്ക് നീ ചെയ്ത അനുഗ്രഹങ്ങളുടെ പേരിലും (അവയ്ക്ക് നന്ദികാണിക്കുന്നതില്‍ വീഴ്ചവരുത്തിയതിന്റെ പേരിലും നിന്നിലേക്ക് ഞാന്‍ ഖേദിച്ചു മടങ്ങുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്തുതരേണമേ. നീയല്ലാതെ പാപങ്ങള്‍ പൊറുക്കാന്‍ ആരുമില്ല. 
വല്ലവനും പകലില്‍ ദൃഢവിശ്വാസത്തോടെ ഈ പ്രാര്‍ഥന ചൊല്ലിയ ശേഷം മരണണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. വല്ലവനും രാത്രിയില്‍ ദൃഢവിശ്വസത്തോടെ ഈ പ്രാര്‍ഥന ചൊല്ലി പ്രഭാതത്തിനു മുമ്പ് മരണപ്പെട്ടാല്‍ അവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. 

ഹദീസ് നമ്പര്‍: ബുഖാരി : 6306, 6323, തിര്‍മിദി : 3393, നസാഈ : 5522, ഇബ്‌നുമാജ : 3872, അഹമ്മദ് : 17111, 17130


 حَدَّثَنَا هَنَّادٌ، قال حَدَّثَنَا أَبُو مُعَاوِيَةَ، عَنِ الأَعْمَشِ، عَنْ أَبِي سُفْيَانَ، عَنْ أَنَسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُكْثِرُ أَنْ يَقُولَ ‏"‏ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ‏"‏ ‏.‏ فَقُلْتُ يَا رَسُولَ اللَّهِ آمَنَّا بِكَ وَبِمَا جِئْتَ بِهِ فَهَلْ تَخَافُ عَلَيْنَا قَالَ ‏"‏ نَعَمْ إِنَّ الْقُلُوبَ بَيْنَ أَصْبُعَيْنِ مِنْ أَصَابِعِ اللَّهِ يُقَلِّبُهَا كَيْفَ يَشَاءُ ‏"‏ ‏.‏ قَالَ أَبُو عِيسَى وَفِي الْبَابِ عَنِ النَّوَّاسِ بْنِ سَمْعَانَ وَأُمِّ سَلَمَةَ وَعَبْدِ اللَّهِ بْنِ عَمْرٍو وَعَائِشَةَ ‏.‏ وَهَذَا حَدِيثٌ حَسَنٌ وَهَكَذَا رَوَى غَيْرُ وَاحِدٍ عَنِ الأَعْمَشِ عَنْ أَبِي سُفْيَانَ عَنْ أَنَسٍ ‏.‏ وَرَوَى بَعْضُهُمْ عَنِ الأَعْمَشِ عَنْ أَبِي سُفْيَانَ عَنْ جَابِرٍ عَنِ النَّبِيِّ صلى الله عليه وسلم ‏.‏ وَحَدِيثُ أَبِي سُفْيَانَ عَنْ أَنَسٍ أَصَحُّ ‏.
 

5. അനസ്(റ) പറയുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ വളരെ കൂടുതലായി ഇങ്ങനെ പ്രാര്‍ഥിക്കാ റുണ്ടായിരുന്നു. 'ഹൃദയങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറ പ്പിച്ചു നിറുത്തേണമേ.' ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അങ്ങയിലും അങ്ങ് കൊണ്ടുവന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. എന്നിരിക്കെ, ഞങ്ങളുടെ കാര്യത്തില്‍ (വിശ്വാ സചാഞ്ചല്യം) അങ്ങ് ഭയപ്പെടുന്നുവോ? അവിടുന്ന് പറഞ്ഞു: അതേ, മനുഷ്യഹൃദയങ്ങള്‍ അല്ലാഹുവിന്റെ രണ്ടുവിരലുകള്‍ക്കിടയിലാണ്. അവന്‍ അവയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു.

ഹദീസ് നമ്പര്‍: തിര്‍മിദി : 2140, അഹമ്മദ് : 12107
 

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445