Skip to main content

മൂസാ നബി(അ)


حَدَّثَنِي إِسْحَاقُ بْنُ إِبْرَاهِيمَ، حَدَّثَنَا رَوْحُ بْنُ عُبَادَةَ، حَدَّثَنَا عَوْفٌ، عَنِ الْحَسَنِ، وَمُحَمَّدٍ، وَخِلاَسٍ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ إِنَّ مُوسَى كَانَ رَجُلاً حَيِيًّا سِتِّيرًا، لاَ يُرَى مِنْ جِلْدِهِ شَىْءٌ، اسْتِحْيَاءً مِنْهُ، فَآذَاهُ مَنْ آذَاهُ مِنْ بَنِي إِسْرَائِيلَ، فَقَالُوا مَا يَسْتَتِرُ هَذَا التَّسَتُّرَ إِلاَّ مِنْ عَيْبٍ بِجِلْدِهِ، إِمَّا بَرَصٌ وَإِمَّا أُدْرَةٌ وَإِمَّا آفَةٌ‏.‏ وَإِنَّ اللَّهَ أَرَادَ أَنْ يُبَرِّئَهُ مِمَّا قَالُوا لِمُوسَى فَخَلاَ يَوْمًا وَحْدَهُ فَوَضَعَ ثِيَابَهُ عَلَى الْحَجَرِ ثُمَّ اغْتَسَلَ، فَلَمَّا فَرَغَ أَقْبَلَ إِلَى ثِيَابِهِ لِيَأْخُذَهَا، وَإِنَّ الْحَجَرَ عَدَا بِثَوْبِهِ، فَأَخَذَ مُوسَى عَصَاهُ وَطَلَبَ الْحَجَرَ، فَجَعَلَ يَقُولُ ثَوْبِي حَجَرُ، ثَوْبِي حَجَرُ، حَتَّى انْتَهَى إِلَى مَلإٍ مِنْ بَنِي إِسْرَائِيلَ، فَرَأَوْهُ عُرْيَانًا أَحْسَنَ مَا خَلَقَ اللَّهُ، وَأَبْرَأَهُ مِمَّا يَقُولُونَ، وَقَامَ الْحَجَرُ فَأَخَذَ ثَوْبَهُ فَلَبِسَهُ، وَطَفِقَ بِالْحَجَرِ ضَرْبًا بِعَصَاهُ، فَوَاللَّهِ إِنَّ بِالْحَجَرِ لَنَدَبًا مِنْ أَثَرِ ضَرْبِهِ ثَلاَثًا أَوْ أَرْبَعًا أَوْ خَمْسًا، فَذَلِكَ قَوْلُهُ ‏{‏يَا أَيُّهَا الَّذِينَ آمَنُوا لاَ تَكُونُوا كَالَّذِينَ آذَوْا مُوسَى فَبَرَّأَهُ اللَّهُ مِمَّا قَالُوا وَكَانَ عِنْدَ اللَّهِ وَجِيهًا‏}‏‏.‏‏"‏
 

1. അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: വളരെയേറെ നാണം കുണുങ്ങിയായ, ശരീരമാകെ മറയ്ക്കുന്ന ഒരാളായിരുന്നു മൂസാ(അ), ലജ്ജാശീലം കാരണം ശരീരത്തിന്റെ ഒരു ഭാഗവും അദ്ദേഹം പുറത്ത് കാണിച്ചിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ ഇസ്‌റാഈല്യരില്‍ പലരും അദ്ദേഹത്തെ വളരെ ശല്യപ്പെടുത്തി. അവര്‍ പറഞ്ഞു: ഇയാളിങ്ങനെ കെട്ടിപ്പൂട്ടി മറച്ചു നടക്കുന്നത് വെള്ളപ്പാണ്ടുകൊണ്ടോ കഴല വീക്കം നിമിത്തമോ അതുമല്ലെങ്കില്‍ മറ്റു വല്ല രോഗങ്ങള്‍ കൊണ്ടോ ആയിരിക്കാം.' അവരുടെ ഈ ആരോപണത്തില്‍ നിന്ന് മൂസായെ വിമുക്തനാക്കാന്‍ അല്ലാഹു തീരുമാനിച്ചു. ഒരു ദിവസം അദ്ദേഹം തനിച്ചായപ്പോള്‍ ഒരു കല്ലിന്‍മേല്‍ വസ്ത്രം അഴിച്ചുവെച്ച് കുളിച്ചു. കുളി കഴിഞ്ഞ് വസ്ത്രമെടുക്കാനായി തിരിഞ്ഞപ്പോള്‍ കല്ല് അതിന്മേല്‍ വെച്ച വസ്ത്രവുമായി ഓടി. അദ്ദേഹം തന്റെ വടിയുമായി കല്ലേ, എന്റെ വസ്ത്രം! കല്ലേ, എന്റെ വസ്ത്രം! എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് കല്ലിന്റെ പിറകെ ഓടി. അദ്ദേഹം എത്തിയത് ഇസ്‌റാഈല്യരിലെ ഒരു പ്രമാണിക്കൂട്ടത്തിനടുത്തായിരുന്നു. അദ്ദേഹത്തിന്റെ ഭംഗിയേറിയ ശരീര ഭാഗങ്ങള്‍ വസ്ത്രരഹിത മായ നിലയില്‍ അവര്‍ക്കു കാണാനായി. അവരുടെ ആരോപണം കളവാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കല്ലിന്റെ ഓട്ടം നിലച്ചു. അദ്ദേഹം വസ്ത്രങ്ങള്‍ ധരിച്ചു. ആ കല്ലില്‍ വടികൊണ്ട് മൂന്നോ നാലോ അഞ്ചോ തവണ ദേഷ്യത്തോടെ അടിക്കുകയും ചെയ്തു. അടിയുടെ പാടുകള്‍ കല്ലില്‍ കാണാമായിരുന്നു. 'സത്യവിശ്വാസികളേ, മൂസായെ ഉപദ്രവിച്ചവരെപ്പോലെ നിങ്ങളാവരുത്. (അവരുടെ ആരോപണങ്ങളില്‍ നിന്നും) അദ്ദേഹം മുക്തനാണെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ അടുക്കല്‍ ആദരണീയന്‍ തന്നെയാണ് അദ്ദേഹം'' എന്ന ഖുര്‍ആന്‍ വചനത്തിന്റെ (33:69) പശ്ചാത്തലം അതാണ്. 

ഹദീസ് നമ്പര്‍: ബുഖാരി : 3404, മുസ്‌ലിം : 339, തിര്‍മിദി : 3221, അഹ്മദ് : 10678
 

Feedback
  • Friday Mar 29, 2024
  • Ramadan 19 1445