Skip to main content

അല്ലാഹുവിന്റെ വിധി


حَدَّثَنَا حِبَّانُ بْنُ مُوسَى، أَخْبَرَنَا عَبْدُ اللَّهِ، أَخْبَرَنَا يُونُسُ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي عَبْدُ اللَّهِ بْنُ مُحَيْرِيزٍ الْجُمَحِيُّ، أَنَّ أَبَا سَعِيدٍ الْخُدْرِيَّ، أَخْبَرَهُ أَنَّهُ، بَيْنَمَا هُوَ جَالِسٌ عِنْدَ النَّبِيِّ صلى الله عليه وسلم جَاءَ رَجُلٌ مِنِ الأَنْصَارِ فَقَالَ يَا رَسُولَ اللَّهِ إِنَّا نُصِيبُ سَبْيًا وَنُحِبُّ الْمَالَ، كَيْفَ تَرَى فِي الْعَزْلِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَوَإِنَّكُمْ تَفْعَلُونَ ذَلِكَ، لاَ عَلَيْكُمْ أَنْ لاَ تَفْعَلُوا، فَإِنَّهُ لَيْسَتْ نَسَمَةٌ كَتَبَ اللَّهُ أَنْ تَخْرُجَ إِلاَّ هِيَ كَائِنَةٌ ‏"‏‏.‏

1. അബൂസഈദില്‍ ഖുദ്‌രി പറയുന്നു. ഞാന്‍ നബിയുടെ(സ്വ) അടുക്കല്‍ ഇരിക്കുമ്പോള്‍ അന്‍സ്വാരികളില്‍പെട്ട ഒരാള്‍ വന്ന് പറഞ്ഞു. പ്രവാചകരേ, ഞങ്ങള്‍ക്ക് യുദ്ധത്തില്‍ തടവുകാരികളെ ലഭിക്കാറുണ്ട്. ഞങ്ങളാണെങ്കില്‍ ധനം ഇഷ്ടപ്പെടുന്നു. (അതിനാല്‍ അവരില്‍ മക്കളുണ്ടായിട്ട് ജീവിതച്ചെലവ് വര്‍ധിക്കാന്‍ ഇഷ്ടപ്പെടുന്നില്ലതാനും.) ഈ സാഹചര്യത്തില്‍ സംഭോഗ വേളയില്‍ ശുക്ലം ഒഴിവാക്കുന്നതിനെപ്പറ്റി അങ്ങയുടെ അഭിപ്രായം എന്താണ്? നബി(സ്വ) ചോദിച്ചു: നിങ്ങള്‍ അത് ചെയ്യാറുണ്ടോ? അതുകൊണ്ട് കാര്യമില്ല. അല്ലാഹു നിശ്ചയിച്ചു വെച്ചത് എന്തായാലും ഉണ്ടാകാതിരിക്കുകയില്ല. 

ഹദീസ് നമ്പര്‍: ബുഖാരി : 6603, 2229. മുസ്‌ലിം : 1438, അഹ്മദ് : 11839
 

Feedback
  • Wednesday Apr 30, 2025
  • Dhu al-Qada 2 1446