Skip to main content

സൃഷ്ടിപ്പ്‌


حَدَّثَنَا أَبُو الْوَلِيدِ، هِشَامُ بْنُ عَبْدِ الْمَلِكِ حَدَّثَنَا شُعْبَةُ، أَنْبَأَنِي سُلَيْمَانُ الأَعْمَشُ، قَالَ سَمِعْتُ زَيْدَ بْنَ وَهْبٍ، عَنْ عَبْدِ اللَّهِ، قَالَ حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم وَهْوَ الصَّادِقُ الْمَصْدُوقُ قَالَ ‏ "‏ إِنَّ أَحَدَكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ مَلَكًا فَيُؤْمَرُ بِأَرْبَعٍ بِرِزْقِهِ، وَأَجَلِهِ، وَشَقِيٌّ، أَوْ سَعِيدٌ، فَوَاللَّهِ إِنَّ أَحَدَكُمْ ـ أَوِ الرَّجُلَ ـ يَعْمَلُ بِعَمَلِ أَهْلِ النَّارِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا غَيْرُ بَاعٍ أَوْ ذِرَاعٍ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، فَيَدْخُلُهَا، وَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا غَيْرُ ذِرَاعٍ أَوْ ذِرَاعَيْنِ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ، فَيَدْخُلُهَا ‏"‏‏.‏ 
 

1.   അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: സത്യസന്ധനും വിശ്വസ്തനുമായ റസൂല്‍(സ്വ) ഞങ്ങളോട് പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങള്‍ ഉമ്മയുടെ ഗര്‍ഭാശയത്തില്‍ 40 ദിവസങ്ങളോളം ബീജമായി സ്വരൂപിക്കപ്പെടും. പിന്നെ അത്ര തന്നെ ഭ്രൂണത്തിന്റെ ആദിരൂപമായും ശേഷം അത്ര തന്നെ മാംസപിണ്ഡമായും കിടക്കും. അനന്തരം അവന്റെ കര്‍മം, ആഹാരം, അവധി, ഭാഗ്യവാനോ നിര്‍ഭാഗ്യവാനോ എന്നിങ്ങനെ നാലു കാര്യങ്ങള്‍ രേഖപ്പെടുത്തുവാനായി ഒരു മലക്കിനെ അല്ലാഹു നിയോഗിക്കും. പിന്നെ അതില്‍ ആത്മാവ് ഊതും. ഒരാള്‍ സ്വര്‍ഗാവകാശികളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. സ്വര്‍ഗവും അവനും തമ്മില്‍ ഒരു മുഴം മാത്രം അകലമുള്ള അവസ്ഥയിലാവുകയും ചെയ്യും. അപ്പോഴതാ വിധി അവനെ മറികടക്കുന്നു. എന്നിട്ട് അവന്‍ നരകാവകാശികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തിക്കുകയും അതില്‍ പ്രവേശിക്കുകയും ചെയ്യുന്നു. മറ്റൊരാള്‍ നരകാവകാശികളുടെ പ്രവൃത്തികളായിരിക്കും ചെയ്യുന്നത്. എന്നിട്ട് അവന്‍ നരകത്തിന്റെ ഒരു മുഴം അടുത്ത് വരെ എത്തുമ്പോള്‍ വിധി അവനെ മറികടക്കുകയായി. അപ്പോള്‍ അവന്‍ സ്വര്‍ഗാവകാശികളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും അതില്‍ പ്രവേശിക്കുകയും ചെയ്യും. 

(ഹദീസ് നമ്പര്‍: ബുഖാരി : 6594. മുസ്‌ലിം : 2643.തിര്‍മിദി: 2137, അബൂദാവൂദ് : 4708, ഇബ്‌നുമാജ : 76, അഹമ്മദ് : 3624)


حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا حَمَّادٌ، عَنْ عُبَيْدِ اللَّهِ بْنِ أَبِي بَكْرٍ، عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ إِنَّ اللَّهَ ـ عَزَّ وَجَلَّ ـ وَكَّلَ بِالرَّحِمِ مَلَكًا يَقُولُ يَا رَبِّ نُطْفَةٌ، يَا رَبِّ عَلَقَةٌ، يَا رَبِّ مُضْغَةٌ‏.‏ فَإِذَا أَرَادَ أَنْ يَقْضِيَ خَلْقَهُ قَالَ أَذَكَرٌ أَمْ أُنْثَى شَقِيٌّ أَمْ سَعِيدٌ فَمَا الرِّزْقُ وَالأَجَلُ فَيُكْتَبُ فِي بَطْنِ أُمِّهِ ‏"‏‏.

2.    അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ഗര്‍ഭപാത്രത്തിന് ഒരു മലക്കിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം പറയും: 'രക്ഷിതാവേ, ബീജമാണിത്. ഭ്രൂണമായിരിക്കുന്നു, മാംസക്കട്ടയായിരിക്കുന്നു' അങ്ങനെ സൃഷ്ടിപ്പ് പൂര്‍ത്തിയാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മലക്ക് ചോദിക്കും: 'പുരുഷനാണോ സ്ത്രീയാണോ, ദൗര്‍ഭാഗ്യവാനോ സൗഭാഗ്യവാനോ, ഉപജീവനവും ആയുസ്സും എങ്ങനെയാണ്?' അപ്പോള്‍ മാതാവിന്റെ ഗര്‍ഭാശയ ത്തില്‍ വെച്ച് തന്നെ അത് രേഖപ്പെടുത്തുന്നു. 

(ഹദീസ് നമ്പര്‍: ബുഖാരി : 318, 3333, മുസ്‌ലിം : 2646, അഹമ്മദ് : 12157) 

 

حَدَّثَنِي أَبُو الطَّاهِرِ، أَحْمَدُ بْنُ عَمْرِو بْنِ سَرْحٍ أَخْبَرَنَا ابْنُ وَهْبٍ، أَخْبَرَنِي عَمْرُو، بْنُ الْحَارِثِ عَنْ أَبِي الزُّبَيْرِ الْمَكِّيِّ، أَنَّ عَامِرَ بْنَ وَاثِلَةَ، حَدَّثَهُ أَنَّهُ، سَمِعَ عَبْدَ اللَّهِ بْنَ مَسْعُودٍ، يَقُولُ الشَّقِيُّ مَنْ شَقِيَ فِي بَطْنِ أُمِّهِ وَالسَّعِيدُ مَنْ وُعِظَ بِغَيْرِهِ ‏.‏ فَأَتَى رَجُلاً مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم يُقَالُ لَهُ حُذَيْفَةُ بْنُ أَسِيدٍ الْغِفَارِيُّ فَحَدَّثَهُ بِذَلِكَ مِنْ قَوْلِ ابْنِ مَسْعُودٍ فَقَالَ وَكَيْفَ يَشْقَى رَجُلٌ بِغَيْرِ عَمَلٍ فَقَالَ لَهُ الرَّجُلُ أَتَعْجَبُ مِنْ ذَلِكَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ إِذَا مَرَّ بِالنُّطْفَةِ ثِنْتَانِ وَأَرْبَعُونَ لَيْلَةً بَعَثَ اللَّهُ إِلَيْهَا مَلَكًا فَصَوَّرَهَا وَخَلَقَ سَمْعَهَا وَبَصَرَهَا وَجِلْدَهَا وَلَحْمَهَا وَعِظَامَهَا ثُمَّ ‏.‏ قَالَ يَا رَبِّ أَذَكَرٌ أَمْ أُنْثَى فَيَقْضِي رَبُّكَ مَا شَاءَ وَيَكْتُبُ الْمَلَكُ ثُمَّ يَقُولُ يَا رَبِّ أَجَلُهُ ‏.‏ فَيَقُولُ رَبُّكَ مَا شَاءَ وَيَكْتُبُ الْمَلَكُ ثُمَّ يَقُولُ يَا رَبِّ رِزْقُهُ ‏.‏ فَيَقْضِي رَبُّكَ مَا شَاءَ وَيَكْتُبُ الْمَلَكُ ثُمَّ يَخْرُجُ الْمَلَكُ بِالصَّحِيفَةِ فِي يَدِهِ فَلاَ يَزِيدُ عَلَى مَا أُمِرَ وَلاَ يَنْقُصُ ‏"‏ ‏.
 

3.    അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു. ബീജത്തിനു നാല്പത്തിരണ്ടു രാത്രി പിന്നിട്ടാല്‍ അല്ലാഹു അതിലേക്കൊരു മലക്കിനെ നിയോഗിക്കും. എന്നിട്ട് അവന്‍ അതിനെ രൂപപ്പെടുത്തുകയും അതിന്റെ കേള്‍വിയും കാഴ്ചയും തൊലിയും മാംസവും എല്ലും സൃഷ്ടിക്കുകയും ചെയ്യും. പിന്നീട് ചോദിക്കും: എന്റെ നാഥാ, ആണോ പെണ്ണോ? അപ്പോള്‍ നിന്റെ നാഥന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. വീണ്ടും ചോദിക്കും: എന്റെ നാഥാ, അതിന്റെ അവധി(ആയുസ്സ്)? നിന്റെ നാഥന്‍ ഉദ്ദേശിക്കുന്നത് പറയും. മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നെയും മലക്ക് ചോദിക്കും: എന്റെ നാഥാ, അതിന്റെ ഭക്ഷണം? അപ്പോള്‍ നിന്റെ നാഥന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തും. പിന്നീട് മലക്ക് തന്റെ കൈയിലെ ഏടുമായി പുറത്തു പോവും. മലക്ക് കല്പിക്കപ്പെട്ടതിനെക്കാള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുകയില്ല.' 

(ഹദീസ് നമ്പര്‍: മുസ്‌ലിം : 2645, ബുഖാരി : 6594, തിര്‍മിദി: 2137, അബൂദാവൂദ് : 4708, ഇബ്‌നുമാജ : 76, അഹമ്മദ് : 3624)

Feedback
  • Monday Oct 7, 2024
  • Rabia ath-Thani 3 1446