Skip to main content

പരലോകത്തെ ശിപാര്‍ശ


حَدَّثَنَا مُحَمَّدُ بْنُ مُقَاتِلٍ، أَخْبَرَنَا عَبْدُ اللَّهِ، أَخْبَرَنَا أَبُو حَيَّانَ التَّيْمِيُّ، عَنْ أَبِي زُرْعَةَ بْنِ عَمْرِو بْنِ جَرِيرٍ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ أُتِيَ رَسُولُ اللَّهِ صلى الله عليه وسلم بِلَحْمٍ، فَرُفِعَ إِلَيْهِ الذِّرَاعُ، وَكَانَتْ تُعْجِبُهُ، فَنَهَسَ مِنْهَا نَهْسَةً ثُمَّ قَالَ ‏ "‏ أَنَا سَيِّدُ النَّاسِ يَوْمَ الْقِيَامَةِ، وَهَلْ تَدْرُونَ مِمَّ ذَلِكَ يُجْمَعُ النَّاسُ الأَوَّلِينَ وَالآخِرِينَ فِي صَعِيدٍ وَاحِدٍ، يُسْمِعُهُمُ الدَّاعِي، وَيَنْفُذُهُمُ الْبَصَرُ، وَتَدْنُو الشَّمْسُ، فَيَبْلُغُ النَّاسَ مِنَ الْغَمِّ وَالْكَرْبِ مَا لاَ يُطِيقُونَ وَلاَ يَحْتَمِلُونَ فَيَقُولُ النَّاسُ أَلاَ تَرَوْنَ مَا قَدْ بَلَغَكُمْ أَلاَ تَنْظُرُونَ مَنْ يَشْفَعُ لَكُمْ إِلَى رَبِّكُمْ فَيَقُولُ بَعْضُ النَّاسِ لِبَعْضٍ عَلَيْكُمْ بِآدَمَ فَيَأْتُونَ آدَمَ عليه السلام فَيَقُولُونَ لَهُ أَنْتَ أَبُو الْبَشَرِ خَلَقَكَ اللَّهُ بِيَدِهِ‏.‏ وَنَفَخَ فِيكَ مِنْ رُوحِهِ، وَأَمَرَ الْمَلاَئِكَةَ فَسَجَدُوا لَكَ، اشْفَعْ لَنَا إِلَى رَبِّكَ، أَلاَ تَرَى إِلَى مَا نَحْنُ فِيهِ أَلاَ تَرَى إِلَى مَا قَدْ بَلَغَنَا فَيَقُولُ آدَمُ إِنَّ رَبِّي قَدْ غَضِبَ الْيَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنَّهُ نَهَانِي عَنِ الشَّجَرَةِ فَعَصَيْتُهُ، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى نُوحٍ، فَيَأْتُونَ نُوحًا فَيَقُولُونَ يَا نُوحُ إِنَّكَ أَنْتَ أَوَّلُ الرُّسُلِ إِلَى أَهْلِ الأَرْضِ، وَقَدْ سَمَّاكَ اللَّهُ عَبْدًا شَكُورًا اشْفَعْ لَنَا إِلَى رَبِّكَ، أَلاَ تَرَى إِلَى مَا نَحْنُ فِيهِ فَيَقُولُ إِنَّ رَبِّي عَزَّ وَجَلَّ قَدْ غَضِبَ الْيَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنَّهُ قَدْ كَانَتْ لِي دَعْوَةٌ دَعَوْتُهَا عَلَى قَوْمِي نَفْسِي نَفْسِي نَفْسِي اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى إِبْرَاهِيمَ، فَيَأْتُونَ إِبْرَاهِيمَ، فَيَقُولُونَ يَا إِبْرَاهِيمُ، أَنْتَ نَبِيُّ اللَّهِ وَخَلِيلُهُ مِنْ أَهْلِ الأَرْضِ اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ فَيَقُولُ لَهُمْ إِنَّ رَبِّي قَدْ غَضِبَ الْيَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنِّي قَدْ كُنْتُ كَذَبْتُ ثَلاَثَ كَذَبَاتٍ ـ فَذَكَرَهُنَّ أَبُو حَيَّانَ فِي الْحَدِيثِ ـ نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي اذْهَبُوا إِلَى مُوسَى، فَيَأْتُونَ مُوسَى، فَيَقُولُونَ يَا مُوسَى أَنْتَ رَسُولُ اللَّهِ، فَضَّلَكَ اللَّهُ بِرِسَالَتِهِ وَبِكَلاَمِهِ عَلَى النَّاسِ، اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ فَيَقُولُ إِنَّ رَبِّي قَدْ غَضِبَ الْيَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنِّي قَدْ قَتَلْتُ نَفْسًا لَمْ أُومَرْ بِقَتْلِهَا، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى عِيسَى، فَيَأْتُونَ عِيسَى فَيَقُولُونَ يَا عِيسَى أَنْتَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَكَلَّمْتَ النَّاسَ فِي الْمَهْدِ صَبِيًّا اشْفَعْ لَنَا أَلاَ تَرَى إِلَى مَا نَحْنُ فِيهِ فَيَقُولُ عِيسَى إِنَّ رَبِّي قَدْ غَضِبَ الْيَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ ـ وَلَمْ يَذْكُرْ ذَنْبًا ـ نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي اذْهَبُوا إِلَى مُحَمَّدٍ صلى الله عليه وسلم فَيَأْتُونَ مُحَمَّدًا صلى الله عليه وسلم فَيَقُولُونَ يَا مُحَمَّدُ أَنْتَ رَسُولُ اللَّهِ وَخَاتَمُ الأَنْبِيَاءِ، وَقَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ فَأَنْطَلِقُ فَآتِي تَحْتَ الْعَرْشِ، فَأَقَعُ سَاجِدًا لِرَبِّي عَزَّ وَجَلَّ ثُمَّ يَفْتَحُ اللَّهُ عَلَىَّ مِنْ مَحَامِدِهِ وَحُسْنِ الثَّنَاءِ عَلَيْهِ شَيْئًا لَمْ يَفْتَحْهُ عَلَى أَحَدٍ قَبْلِي ثُمَّ يُقَالُ يَا مُحَمَّدُ ارْفَعْ رَأْسَكَ، سَلْ تُعْطَهْ، وَاشْفَعْ تُشَفَّعْ، فَأَرْفَعُ رَأْسِي، فَأَقُولُ أُمَّتِي يَا رَبِّ، أُمَّتِي يَا رَبِّ فَيُقَالُ يَا مُحَمَّدُ أَدْخِلْ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِمْ مِنَ الْبَابِ الأَيْمَنِ مِنْ أَبْوَابِ الْجَنَّةِ وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ، ثُمَّ قَالَ وَالَّذِي نَفْسِي بِيَدِهِ إِنَّ مَا بَيْنَ الْمِصْرَاعَيْنِ مِنْ مَصَارِيعِ الْجَنَّةِ كَمَا بَيْنَ مَكَّةَ وَحِمْيَرَ، أَوْ كَمَا بَيْنَ مَكَّةَ وَبُصْرَى ‏"‏‏.‏

1. അബൂഹുറയ്‌റ(റ) പറയുന്നു: നബിക്ക് (സ്വ) ആരോ കുറച്ചു മാംസം കൊടുത്തയച്ചു. അതിന്റെ കൈയുടെ ഭാഗം നബിക്ക് കൊടുത്തു. നബിക്ക് (സ്വ) അത് വളരെ ഇഷ്ടമായിരുന്നു. അതില്‍നിന്ന് അല്പം കടിച്ചെടുത്ത ശേഷം അദ്ദേഹം പറഞ്ഞു: പുനരുത്ഥാന നാളില്‍ ഞാനായിരിക്കും മുഴുവന്‍ ജനങ്ങളുടെയും നേതാവ്. എന്തുകൊണ്ടാണതെന്ന് നിങ്ങള്‍ക്കറിയാമോ? മുന്‍ഗാമികളെയും പിന്‍ഗാമികളെയും എല്ലാം ഒരേസമതലത്തില്‍ അല്ലാഹു ഒരുമിച്ചുകൂട്ടുന്നതാണ്. ഒരാള്‍ വിളിച്ചാല്‍ അത് എല്ലാവര്‍ക്കും കേള്‍ക്കാം. തടസ്സം കൂടാതെ അവര്‍ക്ക് കാണുകയും ചെയ്യാം. സൂര്യനാവട്ടെ തൊട്ടടുത്ത്. വഹിക്കാനും സഹിക്കാനും കഴിയാത്തത്ര പ്രയാസവും ദുഃഖവുമാണ് ആളുകള്‍ക്കെല്ലാം. ആളുകള്‍ അന്യോന്യം പറയും: നാം അനുഭവിക്കുന്ന പ്രയാസങ്ങള്‍ കാണു ന്നില്ലേ? റബ്ബിനോട് നമുക്കായി ശിപാര്‍ശ പറയാന്‍ ആരെയെങ്കിലും കിട്ടുമോ? ചിലര്‍ പറയും: ആദ മിനോട് പറഞ്ഞുനോക്കാം. എന്നിട്ട് ആദമിന്നരികില്‍ ചെന്നു പറയും: 'മനുഷ്യരുടെയെല്ലാം പിതാവാണല്ലോ അങ്ങ്. അല്ലാഹു തന്റെ കൈകൊണ്ട് സൃഷ്ടിച്ച് തന്റെ ആത്മാവില്‍ നിന്ന് ഊതിയില്ലേ? അങ്ങേക്ക് സുജൂദ് ചെയ്യാനാണല്ലോ മലക്കുകളോട് അവന്‍ കല്പിച്ചത്. ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വിഷമം കാണുന്നില്ലേ? അതുകൊണ്ട് ഇതാ ഞങ്ങളുടെ ഈ പ്രയാസങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിത്തരാന്‍ രക്ഷിതാവിനോട് ഒന്നു ശിപാര്‍ശചെയ്യണം.' അദ്ദേഹം പറയും: 'മുമ്പെങ്ങും കാണാത്തവിധം ക്ഷുഭിതനാണ് എന്റെ നാഥന്‍. ഇങ്ങനെ ഒരു ദേഷ്യം ഇനി ഉണ്ടാവുകയേ ഇല്ല. സ്വര്‍ഗത്തിലെ ഒരു മരത്തെ സമീപിക്കരുത് എന്ന് എന്നോട് അവന്‍ വിലക്കി യതായിരുന്നു. പക്ഷേ ഞാന്‍ അത് അനുസരിച്ചില്ല. ഹാ എന്റെ കാര്യം! എന്റെ കാര്യം! എന്റെ കാര്യം! നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിക്കുക. നൂഹിന്റെ അടുക്കല്‍ പോകുക. നൂഹിനെ സമീപിച്ചുകൊണ്ട് അവര്‍ പറയും: 'ലോകരിലേക്ക് നിയുക്തനായ ആദ്യ ദൂതനാണല്ലോ താങ്കള്‍. നന്ദിയുള്ള അടിമ എന്ന് അല്ലാഹു താങ്കള്‍ക്ക് സ്ഥാനപ്പേര് നല്കിയിരിക്കുന്നു. ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ സംബന്ധിച്ച് റബ്ബിനോട് ശിപാര്‍ശചെയ്യണം.' അദ്ദേഹവും പറയും: 'മുമ്പൊരിക്കലും ഇല്ലാത്തവിധം കോപാകുലനാണ് എന്റെ നാഥന്‍. ഇതുപോലെ ഇനി ഒരിക്കലും കോപിക്കുകയും ഇല്ല. ഹാ, എന്റെ കാര്യം തന്നെ കഷ്ടത്തിലാണ്. എനിക്ക് ഒരു പ്രാര്‍ഥനയ്ക്ക് അവകാശമുണ്ടായിരുന്നു. അത് എന്റെ ജനതയ്ക്ക് എതിരായിത്തന്നെ ഞാന്‍ പ്രാര്‍ഥിച്ചിരിക്കയാണ്. നിങ്ങള്‍ മറ്റൊരാളുടെ അടുക്കല്‍ പോവുക. അതേ, ഇബ്‌റാഹീമിന്റെ അടുക്കല്‍. ഇബ്‌റാഹീമി(അ)നെ സമീപിച്ചുകൊണ്ട് അവര്‍ പറയും: 'അങ്ങ് അല്ലാഹുവിന്റെ പ്രവാചകന്‍ എന്നതുപോലെ ലോകര്‍ക്കിടയില്‍ അല്ലാഹുവിന്റെ മിത്രവും ആണല്ലോ. ഞങ്ങളുടെ ഈ അവസ്ഥ കണ്ടില്ലേ? റബ്ബിനോട് ഞങ്ങള്‍ക്കുവേണ്ടി ശിപാര്‍ശ പറയണം. അദ്ദേഹവും (ഇബ്‌റാഹീം)പറയും: എന്റെ രക്ഷിതാവ് ഇന്ന് മുമ്പെങ്ങും ഇല്ലാത്തവിധം കോപാകുലനാണ്. ഇങ്ങനെ ഇനി ഒരിക്കലും അവന്‍ ദേഷ്യപ്പെടുകയും ഇല്ല. മൂന്ന് പ്രാവശ്യം എനിക്ക് കളവു പറയേണ്ടിവന്നിട്ടുണ്ട്. (ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത അബൂഹയ്യാന്‍ ആ കളവുകള്‍ ഏതൊക്കെയാണെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്). എന്റെ കാര്യം തന്നെ എന്താകും? മറ്റാരെയെങ്കിലും സമീപിക്കുക. മൂസായുടെ അടുത്ത് പോവുക. ഉടനെ അവര്‍ മൂസാ(അ)യുടെ അടുത്ത് ചെന്ന് പറയും: 'അല്ലയോ മൂസാ, ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അങ്ങ് കാണുന്നില്ലേ? റബ്ബിനോട് ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ പറയണം. അല്ലാഹു തന്റെ ദൗത്യം ഏല്പിച്ചുകൊണ്ടും നേരില്‍ സംസാരിച്ചുകൊണ്ടും താങ്കളെ മറ്റു മനുഷ്യരെക്കാള്‍ ശ്രേഷ്ഠനാക്കിയിട്ടുണ്ടല്ലോ. അദ്ദേഹം പറയും: ഇന്ന് എന്റെ റബ്ബ് വളരെ കോപിഷ്ടനാണ്. മുമ്പെങ്ങും അവന്‍ ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല. ഇനി ഒരിക്കലും ദേഷ്യപ്പെടുകയും ഇല്ല ഞാന്‍ കല്പനയില്ലാതെ ഒരാളെ കൊന്നിട്ടുണ്ട്. ഹാ! എന്തായിരിക്കും എന്റെ അവസ്ഥ? മറ്റൊരാളെ സമീപിച്ചു നോക്കൂ. നിങ്ങള്‍ ഈസാ(അ)യുടെ അടുക്കല്‍ പോവുക. അങ്ങനെ അവര്‍ ഈസായുടെ(അ) അടുക്കല്‍ ചെന്നു പറയും: ഹേ ഈസാ, താങ്കള്‍ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവന്റെ ആത്മാവുമാണല്ലോ. ശിശുവായിരിക്കെ തൊട്ടിലില്‍ വെച്ച് ജനങ്ങളോട് സംസാരിച്ച ആളാണല്ലോ താങ്കള്‍. അതിനാല്‍ ഞങ്ങള്‍ക്കുവേണ്ടി താങ്കളുടെ രക്ഷിതാവിനോട് ശിപാര്‍ശചെയ്യണം. ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ താങ്കള്‍ ഇപ്പോള്‍ കാണുന്നുണ്ടല്ലോ. അപ്പോള്‍ ഈസാ(അ) പറയും: എന്റെ രക്ഷിതാവ് ഇന്ന് കോപിച്ചതുപോലെ മുമ്പൊരിക്കലും കോപിച്ചിട്ടില്ല. ഇതിനു ശേഷം ഒരിക്കലും ഇതുപോലെ അവന്‍ കോപിക്കുകയുമില്ല. താന്‍ എന്തെങ്കിലും തെറ്റുചെയ്തതായി അദ്ദേഹം പറയുകയില്ല. എങ്കിലും അദ്ദേഹം പറയും എന്റെ കാര്യം, എന്റെ കാര്യം, എന്റെ കാര്യം! നിങ്ങള്‍ മറ്റാരുടെയെങ്കിലും അടുത്തു പോകുക. നിങ്ങള്‍ മുഹമ്മദി(സ്വ)ന്റെ അടുത്തുപോകുക. അങ്ങനെ അവര്‍ മുഹമ്മദിന്റെ അടുത്തു വന്നിട്ട് പറയും: ഹേ മുഹമ്മദ്, താങ്കള്‍ അല്ലാഹുവിന്റെ ദൂതനും അന്തിമ പ്രവാചകനുമാണല്ലോ. താങ്കളുടെ ആദ്യത്തെയും അവസാനത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ. ഞങ്ങള്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യണം. ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അവിടുന്ന് കാണുന്നില്ലേ? അപ്പോള്‍ ഞാന്‍ അര്‍ശിന് ചുവട്ടില്‍ ചെല്ലും. എന്റെ നാഥന്റെ മുമ്പില്‍ സുജൂദില്‍ വീഴും. റബ്ബിനെപ്പറ്റിയുള്ള സ്തുതിവാക്യങ്ങളും ഉത്തമ പ്രശംസകളും അവന്‍ എനിക്ക് തുറന്നുതരും. മുമ്പ് ഒരാള്‍ക്കും അവനത് തുറന്നുകൊടുത്തിട്ടില്ല. പിന്നെ ഇപ്രകാരം പറയപ്പെടും: 'മുഹമ്മദേ, തല ഉയര്‍ത്തുക! ചോദിക്കൂ, നിനക്ക് നല്കപ്പെടും. ശിപാര്‍ശ പറയൂ, സ്വീകരിക്കപ്പെടും. ഞാന്‍ തല ഉയര്‍ത്തിക്കൊണ്ട് പറയും: 'നാഥാ, എന്റെ ജനങ്ങള്‍! എന്റെ സമുദായം അപ്പോള്‍ ഇങ്ങനെ പറയപ്പെടും: 'താങ്കളുടെ സമുദായത്തില്‍നിന്ന് വിചാരണ വേണ്ടാത്തവരെ സ്വര്‍ഗത്തിന്റെ വലതുവാതിലിലൂടെ പ്രവേശിപ്പിച്ചുകൊള്ളുക. മറ്റു വാതിലുകളിലൂടെയും അവര്‍ക്ക് കയറാവുന്നതാണ്. നബി(സ്വ) പിന്നീട് ഇത്രയും കൂടി പറഞ്ഞു: എന്റെ ആത്മാവിന്റെ ഉടമസ്ഥനാണ് സത്യം; സ്വര്‍ഗത്തിന്റെ രണ്ടു വാതില്‍പ്പാളികള്‍ തമ്മിലുള്ള അകലം മക്കയുടെയും ഹിംയറിന്റെയും ഇടയ്ക്കുള്ള അകലമാണ്. മക്കയും ബുസ്‌റയും തമ്മിലുള്ള അകലം എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

ഹദീസ് നമ്പര്‍: ബുഖാരി: 4712, മുസ്‌ലിം: 194, തിര്‍മിദി: 2434, അഹ്മദ്: 9623

 

Feedback
  • Friday Apr 26, 2024
  • Shawwal 17 1445