Skip to main content

അന്ത്യദിനത്തിന്റെ അടയാളങ്ങള്‍


حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ، حَدَّثَنَا أَبُو عَاصِمٍ النَّبِيلُ، أَخْبَرَنَا سَعْدَانُ بْنُ بِشْرٍ، حَدَّثَنَا أَبُو مُجَاهِدٍ، حَدَّثَنَا مُحِلُّ بْنُ خَلِيفَةَ الطَّائِيُّ، قَالَ سَمِعْتُ عَدِيَّ بْنَ حَاتِمٍ ـ رضى الله عنه ـ يَقُولُ كُنْتُ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَجَاءَهُ رَجُلاَنِ أَحَدُهُمَا يَشْكُو الْعَيْلَةَ، وَالآخَرُ يَشْكُو قَطْعَ السَّبِيلِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَمَّا قَطْعُ السَّبِيلِ فَإِنَّهُ لاَ يَأْتِي عَلَيْكَ إِلاَّ قَلِيلٌ حَتَّى تَخْرُجَ الْعِيرُ إِلَى مَكَّةَ بِغَيْرِ خَفِيرٍ، وَأَمَّا الْعَيْلَةُ فَإِنَّ السَّاعَةَ لاَ تَقُومُ حَتَّى يَطُوفَ أَحَدُكُمْ بِصَدَقَتِهِ لاَ يَجِدُ مَنْ يَقْبَلُهَا مِنْهُ، ثُمَّ لَيَقِفَنَّ أَحَدُكُمْ بَيْنَ يَدَىِ اللَّهِ لَيْسَ بَيْنَهُ وَبَيْنَهُ حِجَابٌ وَلاَ تُرْجُمَانٌ يُتَرْجِمُ لَهُ، ثُمَّ لَيَقُولَنَّ لَهُ أَلَمْ أُوتِكَ مَالاً فَلَيَقُولَنَّ بَلَى‏.‏ ثُمَّ لَيَقُولَنَّ أَلَمْ أُرْسِلْ إِلَيْكَ رَسُولاً فَلَيَقُولَنَّ بَلَى‏.‏ فَيَنْظُرُ عَنْ يَمِينِهِ فَلاَ يَرَى إِلاَّ النَّارَ، ثُمَّ يَنْظُرُ عَنْ شِمَالِهِ فَلاَ يَرَى إِلاَّ النَّارَ، فَلْيَتَّقِيَنَّ أَحَدُكُمُ النَّارَ وَلَوْ بِشِقِّ تَمْرَةٍ، فَإِنْ لَمْ يَجِدْ فَبِكَلِمَةٍ طَيِّبَةٍ ‏"‏‏.

1. അദിയ്യുബ്‌നു ഹാതിം പറയുന്നു: റസൂലിന്റെ(സ്വ) അരികിലായിരുന്നു ഞാന്‍. അപ്പോള്‍ രണ്ടു പേര്‍ അദ്ദേഹത്തിന്റെ അടുത്തുവന്നു. ഒരാളുടെ പരാതി ദാരിദ്ര്യത്തെക്കുറിച്ചായിരുന്നു. മറ്റെയാള്‍ പരാതിപ്പെട്ടത് വഴികളിലെ കൊള്ളയെ സംബന്ധിച്ചാണ്. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു. വഴിയിലെ കൊള്ളയെ സംബന്ധിച്ചു പറയുകയാണെങ്കില്‍, കുറച്ചുകാലം കഴിയുമ്പോഴേക്ക് ചരക്കുകള്‍ വഹിച്ച ഒട്ടകങ്ങള്‍ക്ക് കാവല്‍ക്കാര്‍ ഇല്ലാതെ തന്നെ മക്കയിലേക്ക് പുറപ്പെടാവുന്ന കാലം വരും. ദാരിദ്ര്യത്തിന്റെ കാര്യമാണെങ്കിലോ? ഒരാള്‍ തന്റെ ദാനവുമായി ചുറ്റി നടന്നിട്ട് അത് സ്വീകരിക്കാന്‍ ആരെയും കണ്ടെത്താത്ത ഒരു കാലം വരുവോളം അന്ത്യസമയം സംഭവിക്കുകയില്ല. നിങ്ങളില്‍ ഓരോരുത്തരും തന്റെ രക്ഷിതാവിന്റെ മുമ്പില്‍ ഒരു പരിഭാഷകനോ മറയോ ഇല്ലാതെ നില്‍ക്കുക തന്നെ ചെയ്യും. എന്നിട്ട് അവനോടായി അല്ലാഹു ചോദിക്കും: 'നിനക്കു ഞാന്‍ സമ്പത്ത് നല്‍കിയില്ലേ? അവന്‍ പറയും: അതേ. നിന്റെ അടുക്കലേക്ക് ദൂതന്മാരെ നിയോഗിച്ചില്ലേ?. അവന്‍ അതേ' എന്നു പറയും. പിന്നീട് അവന്‍ വലതു ഭാഗത്തേക്ക് നോക്കുമ്പോള്‍ നരകമല്ലാതെ കാണുകയില്ല. ഇടതുഭാഗത്തേക്ക് നോക്കുമ്പോഴും നരകമല്ലാതെ കാണുകയില്ല. അതിനാല്‍ ഒരു കാരക്കയുടെ ചീന്ത് കൊണ്ടെങ്കിലും നരകത്തില്‍ നിന്ന് നിങ്ങള്‍ രക്ഷതേടുക. അതുമില്ലാത്ത പക്ഷം ഒരു നല്ല വാക്കുകൊണ്ടെങ്കിലും.' 

ഹദീസ് നമ്പര്‍: ബുഖാരി: 1413, മുസ്‌ലിം: 1016, തിര്‍മിദി: 2953, ഇബ്‌നുമാജ: 1843, അഹ്മദ്: 18246
 

Feedback
  • Monday Nov 4, 2024
  • Jumada al-Ula 2 1446