Skip to main content

ഇഖാമത്തിനു ശേഷം സുന്നത്ത് നമസ്‌കരിക്കല്‍

ഇഖാമത്ത് വിളിച്ചു കഴിഞ്ഞാല്‍ പിന്നീട് ജമാഅത്ത് നമസ്‌കാരമല്ലാതെ മറ്റൊന്നും നമസ്‌കരിക്കരുത്. അതായത് ജമാഅത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ വൈകിവരുന്നവര്‍, തഹിയ്യത്ത് നമസ്‌കാരമോ ഫര്‍ദുകള്‍ക്കു മുമ്പെയുള്ള സുന്നത്തോ നമസ്‌കരിക്കരുത്. അബൂഹുറയ്‌റ, ഇബ്‌നുഉമര്‍, ഉര്‍വ, ഇബ്‌നുസീരീന്‍, സഈദുബ്‌നു ജുബൈര്‍, ശാഫിഈ, ഇസ്ഹാഖ്, അബൂസൗര്‍ എന്നിവരുടെയെല്ലാം അഭിപ്രായമാണത്. നബി(സ്വ) പറഞ്ഞു: ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ ആ ഫര്‍ദ് നമസ്‌കാരമല്ലാതെ വേറെ നമസ്‌കാരമില്ല (മുസ്‌ലിം).

ഇബ്‌നുമസ്ഊദ്(റ) ഒരിക്കല്‍ പള്ളിയില്‍ വന്നപ്പോള്‍ ജമാഅത്തു നടക്കുകയായിരുന്നു. അദ്ദേഹം വേഗത്തില്‍ സ്വുബ്ഹിന് മുമ്പുള്ള രണ്ടു റക്അത്ത് നമസ്‌കരിച്ചു. അങ്ങനെ ചെയ്യാമെന്ന് ഹസന്‍, മക്ഹൂല്‍, മുജാഹിദ്, ഹമ്മാദുബ്‌നു അബീ സുലൈമാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. 

ഇഖാമത്ത് വിളിക്കുമ്പോള്‍ സുന്നത്ത് നമസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്; ജമാഅത്തിലെ റക്അത്ത് നഷ്ടപ്പെടുകയുമില്ല എങ്കില്‍ ആ സുന്നത്ത് നമസ്‌കാരം പൂര്‍ത്തിയാക്കണം. 
 

Feedback