Skip to main content

അല്‍ മുസ്തഈന്‍ ബില്ലാഹ്

മുന്‍തസിറിന്റെ വധത്തിനു പിന്നാലെ അധികാരമേറ്റത് മുഅ്തസിമിന്റെ പുത്രന്‍ അഹ്്മദായിരുന്നു. തുര്‍ക്കികളുടെ കാര്‍മികത്വത്തിലായിരുന്നു അധികാരാരോഹണം. അവര്‍ തന്നെ പേരും നല്‍കി -അല്‍ മുസ്തഈന്‍ ബില്ലാഹ്. ഹിജ്‌റ 248ലായിരുന്നു അത്.

മുതവക്കിലിന്റെ മക്കളായ മുഅ്തസ്സും മുഅല്ലദും ജീവിച്ചിരിക്കെയാണ് പ്രായം കുറഞ്ഞ മുസ്തഈനിനെ തുര്‍ക്കി സൈനികര്‍ ഖലീഫയാക്കിയത്. എന്നാല്‍ മുസ്തഈനിനെ അവരുപദേശിച്ചിടത്ത് കിട്ടിയില്ല.

ഖലീഫ തന്റെ അധികാരം പലയിടത്തും പ്രയോഗിച്ചു തുടങ്ങിയപ്പോള്‍ തുര്‍ക്കികള്‍ ആശങ്കപ്പെട്ടു തുടങ്ങി. തലസ്ഥാനം സാമര്‍റയില്‍ നിന്നും ബഗ്ദാദിലേക്ക് മാറ്റിയാണ് മുസ്തഈന്‍ തുര്‍ക്കികളെ അടിച്ചത്. അതോടെ ആശങ്കയിലായ അവര്‍ മുസ്തഈനിനെ അധികാര ഭ്രഷ്ടനാക്കി അല്‍ മുഅ്തസ്സിനെ വാഴിച്ചു.

ഇത് മുഅ്തസ്സിനും മുസ്തഈനിനുമിടയില്‍ യുദ്ധത്തിന് കാരണമാക്കി. ഒടുവില്‍ മുസ്തഈന്‍ സ്ഥാനത്യാഗം  ചെയ്‌തെങ്കിലും തുര്‍ക്കികളാല്‍ അദ്ദേഹം  വധിക്കപ്പെടുകയാ ണുണ്ടായത്; ഹിജ്‌റ 252ല്‍.


 

Feedback