Skip to main content

അല്‍ മുത്തഖീ ബില്ലാഹ്

പേര് അന്വര്‍ഥമാക്കും വിധം ദൈവഭക്തനും നീതിമാനുമായിരുന്നു അബ്ബാസീ ഖിലാഫത്തിലെ ഇരുപത്തിഒന്നാമനായ അല്‍ മുത്തഖി ബില്ലാഹ്. യഥാര്‍ഥ പേര് അബൂഇസ്ഹാഖ് ഇബ്‌റാഹീം എന്നാണ്. മുഖ്തദിറാണ് പിതാവ്. ദൈവത്തിന് സ്തുതിയര്‍പ്പിച്ച് രണ്ടു റക്അത്ത് നമസ്‌കരിച്ച ശേഷമാണ് അധികാരാരോഹണം നടത്തിയതും ബൈഅത്ത് വാങ്ങിയതും.

രാജകീയ ദര്‍ബാറില്‍ നിന്നും കവികളെയും വിദൂഷികളെയും പുറത്താക്കി, മുത്തഖി. എന്നാല്‍ ഭരണത്തില്‍ വേണ്ടത്ര മികവ് കാട്ടാന്‍ മുത്തഖിക്കായില്ല. ആയതിനാല്‍ സൈനിക മേധാവി (അമീറുല്‍ ഉമറാഅ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്) തുര്‍ക്കിക്കാരനായ ബജ്കമിന്റെ സന്തതിയായിരുന്നു ഭരണ സിരാകേന്ദ്രം.

നാലു വര്‍ഷം രാജ്യം ഭരിച്ച അല്‍ മുത്തഖി ക്രി. 944 (ഹി. 333)ല്‍ സ്ഥാന ഭ്രഷ്്ടനാക്കപ്പെടുകയായിരുന്നു. 25 വര്‍ഷത്തോളം ടൈഗ്രീസ് നദിയിലെ ഒരു ദ്വീപില്‍ തടവുകാരനായി ജീവിച്ച ശേഷമാണ് ദൈവഭക്തനായ ഈ ഭരണാധികാരി നിര്യാതനായത്.


 

Feedback