Skip to main content

അല്‍ മുഅ്തദ്വിദ് ബില്ലാഹ്

പത്ത് വര്‍ഷത്തെ ഭരണംകൊണ്ട്, അബ്ബാസികളുടെ നഷ്്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിച്ച ഖലീഫയാണ് അല്‍ മുഅ്തദ്വിദ് (ക്രി. 892-902). പ്രതിഭയും പ്രാപ്തിയും ഒപ്പം ഉരുക്കുമുഷ്്ടിയും ഒത്തിണങ്ങിയ മുഅ്തദ്വിദ് ക്രി.892ല്‍(ഹി.279)ലാണ് ഐകകണ്‌ഠ്യേന ഖിലാഫത്തിലുപവിഷ്ടനായത്.

അഴിമതിക്കെതിരെ കണ്ണടച്ച് നടപടിയെടുത്തു. തെരുവുകളിലിരുന്ന് പ്രവചനം നടത്തിയിരുന്ന ജോത്സ്യന്മാരെ അദ്ദേഹം തുരത്തിയോടിച്ചു. തത്വശാസ്ത്ര ഗ്രന്ഥങ്ങളുടെ വില്പന നിരോധിച്ചു. നികുതി ഭാരം കുറച്ചു. അഗ്നിയാരാധനയും വിലക്കി. ഇതോടെ ജനം മുഅ്തളിദ്വിനെ അതിരറ്റ് സ്‌നേഹിച്ചു.

വിസ്മയകരമായ സാംസ്‌കാരിക-സാഹിത്യപുരോഗതിയും ഇക്കാലത്തുണ്ടായി. ഭാഷാ പരിജ്ഞാനി അബൂമുസര്‍റദ്, ചരിത്രപടു അല്‍ബലാദുരി, ഭൗമശാസ്ത്രകാരന്‍ അല്‍ യഅ്ഖൂബി, കവികളായ അല്‍ബുഹ്തുരി, ഇബ്‌നുറൂമി, വ്യാകരണ വിശാരദരന്‍ പേര്‍ഷ്യക്കാരനായ സീബവൈഹി എന്നിവര്‍ ഇക്കാലത്ത് നവോത്ഥാന ശില്പികളായി.

ക്രി. 902 (ഹി.289)ല്‍ മുഅ്തദ്വിദ് അന്തരിച്ചു.

Feedback
  • Thursday Sep 18, 2025
  • Rabia al-Awwal 25 1447